പ്രിയൻ, സത്യൻ അന്തിക്കാട്, ജോഷി എന്നിവരുടെ ഊഴം കഴിഞ്ഞു, അടുത്തത് സിബിസാറിന്റെതാണ്
സിബിമലയിൽ എന്ന സംവിധായകന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ കൊത്തിന് സാധിക്കും എന്നാണ് പ്രതീക്ഷ. ഹേമന്ത് കുമാറിന്റെ തിരക്കഥയിൽ അത്യധികം വിശ്വാസമുണ്ട്. നിരവധി സ്റ്റേജുകളിൽ ഗംഭീരപ്രകടനം കാഴ്ചവെച്ച ‘കുരുത്തീ ‘ എന്ന നാടകം ‘കൊത്ത് ‘ എന്ന രഞ്ജിത്തിന്റെ നിർമാണത്തിലുള്ള സിനിമയാകുമ്പോൾ അതിനോടുള്ള വിശ്വാസം ഏറുകയാണ്. ആസിഫ് അലിയുടെ നല്ലൊരു തിരിച്ചു വരവിനും ഈ പടത്തിലൂടെ സാധ്യമാവട്ടെ.’കൊത്ത്’ സെപ്റ്റംബർ 23 ന് റിലീസ് ചെയ്യും. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ സമ്മർ ഇൻ ബെത്ലഹേമിനു ശേഷം സംവിധായകരായ സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ‘കൊത്ത്’. ആസിഫ് അലിയാണ് ഈ ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തുന്നത്. റോഷൻ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹേമന്ത്കുമാറാണ് തിരക്കഥ എഴുതിയത്. റോഷൻ മാത്യു ,രഞ്‍ജിത്ത് , വിജിലേഷ് , സുരേഷ് കൃഷ്‍ണ, അതുൽ , നിഖില വിമൽ ,ശ്രീലക്ഷ്‍മി എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി ഉണ്ട്. ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് രഞ്‍ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബത്‌ലഹേം ഇന്നും ആരാധകരുടെ ഇഷ്‍ടചിത്രമാണ്. 2015ല്‍ റിലീസ് ചെയ്‍ത സൈഗാള്‍ പാടുകയാണ് ആയിരുന്നു സിബി മലയില്‍ സംവിധാനം ചെയ്‍ത അവസാന ചിത്രം.