ഇന്ന് കെ.പി.എ.സി. അസീസിന്റെ ജന്മവാർഷികദിനം….

Bineesh K Achuthan

കറക്കോട്ട് കാസിം പിള്ളയുടേയും നബീസയുടേയും മകനായി കറക്കോട്ട് അബ്ദുൽ അസീസ് എന്ന കെ.പി.എ.സി. അസീസ് 1934 നവംബർ 27 ആം തിയതി തിരുവനന്തപുരം വെമ്പായത്ത് ജനിച്ചു.കന്യാകുളങ്ങര ഹൈസ്കൂൾ/നെടുമങ്ങാട് ഹൈസ്കൂൾ/യുണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹത്തിന് കേരളാ പോലീസിൽ ജോലിക്ക് ചേർന്നു.

കെ.പി.എ.സിയുടെ നാടകങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലാത്ത ഇദ്ദേഹത്തിന് കെ.പി.എ.സി അസീസ് എന്ന പേര് എങ്ങിനെ വന്നുവെന്ന് ചോദിച്ചാൽ ഇന്നും അജ്ഞാതമാണ്. എന്നാൽ ഇക്കാലത്ത് ആറ്റിങ്ങൽ മുൻസിപ്പാലിറ്റി വൈസ്ചെയർമാൻ ആയിരുന്ന മറ്റൊരു അസീസ് അവിടെ നാടകങ്ങളിലൊക്കെ സജീവമായിരുന്നു. ഇവരുടെ പേരുകൾ ഒരേപോലെ ആയതിന്നാൽ ജനങ്ങളിൽ ഉണ്ടായ തെറ്റിദ്ധാരണ കൊണ്ടായിരിക്കാം ഇദ്ദേഹത്തിന്റെ പേരിനുമുന്നിൽ ലഭിച്ച ഈ കെ.പി.എ.സി.

ഇദ്ദേഹത്തിന്റെ ആദ്യ ചലചിത്രം 1974 ൽ നടൻ മധു സംവിധാനം നിർവഹിച്ച നീലക്കണ്ണുകൾ ആയിരുന്നു. ഈ ചിത്രം ഒ എൻ വി കുറുപ്പിന്റെ നീലക്കണ്ണുകൾ എന്ന ഖണ്ഡകാവ്യത്തിന്റെ ചലച്ചിത്രാവിഷ്ക്കാരം ആയിരുന്നു. തുടർന്നങ്ങോട്ട് വില്ലൻ, പോലീസ്, ജയിൽ സൂപ്രണ്ട്, മന്ത്രി എന്നിങ്ങനെ ചെറുതും വലുതുമായ സഹനടൻ വേഷങ്ങളുമായി 25 വർഷങ്ങൾ ഇദ്ദേഹം മലയാളസിനിമയുടെ ഭാഗമായി.

1981 ൽ ഇറങ്ങിയ ഇര തേടുന്ന മനുഷ്യർ എന്ന ചിത്രത്തിൽ കെ ജെ യേശുദാസുമായി ചേർന്ന് ‘മീശ ഇൻഡ്യൻ മീശ ഫോറിൻ മീശ മീശ’ എന്ന പാട്ടുപാടിയ ചലച്ചിത്രപിന്നണി ഗായകനുമായ ഇദ്ദേഹം 1988 ൽ വിജലൻസ് ഡി.വൈ.എസ്.പി. ആയി ജോലിയിൽ നിന്ന് വിരമിച്ചശേഷവും ചലച്ചിത്രങ്ങളിൽ സജീവമായിരുന്നു.
പെരുവഴി അമ്പലം, എഫ് ഐ ആർ, വാഴുന്നോർ, സ്വസ്ഥം ഗൃഹഭരണം, പത്രം, സ്റ്റാലിൻ ശിവദാസ്, ട്രൂത്ത്, ആഘോഷം, ഭൂപതി, ലേലം, ഇന്ദ്രപ്രസ്ഥം, ദി കിംഗ്, ശ്രാദ്ധം, ധ്രുവം, ഏകലവ്യൻ, വിധേയൻ, ജനം, ആചാര്യൻ, കൗരവർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച ഇദ്ദേഹം 100 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

2000 ൽ ഇറങ്ങിയ ഇന്ദ്രിയം എന്ന ചിത്രത്തിൽ ആയിരുന്നു ഇദ്ദേഹം അവസാനമായി അഭിനയിച്ചത്. തുടർന്ന് രക്തത്തിൽ പ്ലാസ്മയുടെ കുറവുമൂലം കിടപ്പിലായ ഇദ്ദേഹം നിരന്തരമായ ചികിത്സക്കൊടുവിൽ തന്റെ 68 ആം വയസ്സിൽ 2003 ജൂലായ് 16 ആം തിയതി അന്തരിച്ചു.പരേതയായ സൈനം ബീബിയാണ് ഭാര്യ. ഇവർ ടീച്ചറായിരുന്നു. നസീമ ബീവി, ചലച്ചിത്ര-ടെലിവിഷൻ നടനായ രാജ അസീസ്, നസീറ ബീവി എന്നിവരാണ് മക്കളാണ്.

Leave a Reply
You May Also Like

പൂജാബത്രയ്ക്ക് എന്നും യുവത്വമാണ്, താരത്തിന്റെ ബിക്കിനി ഫോട്ടോസ് ശ്രദ്ധിക്കപ്പെടുന്നു

ഒരുകാലത്തു ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയായിരുന്നു പൂജ ബത്ര. സൈനിക ഉദ്യോഗസ്ഥനായ രവി ബത്രയും…

ഏവരെയും ഞെട്ടിച്ചുകൊണ്ട് ലളിത് മോദിയും സുസ്മിത സെന്നുമായുള്ള ഡേറ്റിങ് ഫോട്ടോസ് വൈറലാകുന്നു

ഐ പി എൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദി മുൻ വിശ്വസുന്ദരി സുസ്മിത സെന്നുമായുള്ള…

ദുബായിലെ തിയേറ്ററിൽ നിന്നും ജയ ജയ ജയ ജയ ഹേ കണ്ട അനുഭവം, രാജേഷിന്റെ ആണ്കോയ്മത്തരം കണ്ടു ഭർത്താക്കന്മാരും ജയാ തിരിച്ചടിച്ചു തുടങ്ങിയപ്പോൾ ഭാര്യമാരും ചിരിച്ചു

ജയ ജയ ജയ ഹേ ഞാൻ പറയാൻ ബാക്കി വെച്ചത് Sudheesh Poozhithara രണ്ടാഴ്ച മുൻപാണ്…

മലയാളത്തിലെ ഓവർറേറ്റഡ് ‘അന്ധ’ കഥാപാത്രമാണോ കലാഭവൻ മണിയുടെത്

മലയാളത്തിലെ ഓവർറേറ്റഡ് ‘അന്ധ’ കഥാപാത്രമാണ് കലാഭവൻ മണിയുടെ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലേത്…