ക്രാവ് മാഗ – Your Shield of Confidence in an Uncertain World!

എഴുതിയത് : Nevin James
കടപ്പാട് : ചരിത്രാന്വേഷികൾ

2005 – 2010, അഫ്‌ഗാനിസ്ഥാനിൽ ജോലി ചെയ്തിരുന്ന സമയത്തു ഏറ്റവും കൂടുതൽ കാബൂളിലേക്കു യാത്ര ചെയ്തത് ദുബായ് എയർപോർട്ട് ടെർമിനൽ 2 വഴിയാണ്. ടെർമിനൽ 2 വിന്റെ പ്രത്യേകതയെ കുറിച്ച് ഞാൻ മുമ്പൊരു ലേഖനത്തിൽ എഴുതിയിട്ടുണ്ട്. ഏതായാലും സെൻട്രൽ / വെസ്റ്റ് ഏഷ്യയിലെയും ആഫ്രിക്കയിലെയും പ്രശ്‌നബാധിത സ്ഥലങ്ങളിലേക്കുള്ള ലോകത്തിന്റെ വ്യോമകവാടം അവിടെ ആയതിനാലും കാബൂളിലേക്കുള്ള ഫ്ലൈറ്റുകൾ ലേറ്റ് ആകുന്നതു തുടർകഥ ആയതിനാലും കോഫി ഷോപ്പിലും സ്‌മോക്കിങ് സോണിലുമൊക്കെ വെച്ച് യുദ്ധമേഖലകളിൽ മാത്രം ബിസിനസ്സും ജോലിയുമൊക്കെ നോക്കുന്ന ചില പ്രെത്യേകതരം സാഹസികരെ പരിചയപ്പെടാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്.

അങ്ങിനെ പരിചയപ്പെട്ട ഒരാളാണ് ഇസ്രായേലി മിലിറ്ററി കോൺട്രാക്റ്റിംഗ്‌ കമ്പനിയുടെ ഓപ്പറേഷൻസ്‌ മാനേജരായ ആൽബർട്ടോ ലോപ്പസ്‌. സൗത്ത് അമേരിക്കനാണ് US പൗരത്വമുണ്ട്. ആൽബെർട്ടോയുടെ കമ്പനി അഫ്‌ഗാനിസ്ഥാനിൽ നാറ്റോയുടെ സ്റ്റേഷനറി സപ്ലയറാണ്. അദ്ദേഹം ഒരു ക്രാവ് മാഗാ ഇൻസ്ട്രക്ടറും കൂടിയാണെന്ന് പറയുകയുണ്ടായി. വർഷം 2007, ഇങ്ങനെ ഒരു ആയോധനകലയെക്കുറിച്ചു ഞാൻ ആദ്യം കേൾക്കുകയാണ്. എന്റെ താല്പര്യം കണ്ടിട്ടാവണം ആൽബർട്ടോ ക്രാവ്‌ മാഗയെ കുറിച്ച് വിശദീകരിച്ചു തരികയുണ്ടായി.

അപകടകരമായ സാഹചര്യങ്ങൾ, അതിലേക്കു നയിക്കാവുന്ന സംഭവവികാസങ്ങൾ ഇതൊക്കെ ചെറിയ സൂചനകളിൽ നിന്നും മനസിലാക്കി അതിൽ നിന്നെങ്ങിനെ ഒഴിവാകാം എന്നൊക്കെയാണ് ഈ ആയോധനകലയുടെ പ്രാഥമിക പാഠങ്ങൾ. അടിതടയൊക്കെ പിന്നീട്. മൊസാദിലും ഇസ്രായേലി സ്പെഷ്യൽ ഫോഴ്‌സിലുമൊക്കെ ക്രാവ് മാഗാ നിർബന്ധമാണ്. ക്രാവ് മാഗാ പരിശീലിച്ചാൽ ഒരു പേന ക്യാപ്‌ പോലും അപകടകരമായ ആയുധമാക്കി മാറ്റാൻ പറ്റും എന്നാണ് ആൽബർട്ടോ പറഞ്ഞത്.പിന്നീട് 2010 ഇൽ ഡൽഹിയിൽ താമസമാക്കിയപ്പോൾ ക്രാവ് മാഗാ ഇന്ത്യയിലും എത്തിയെന്നു മനസിലായി. ഇപ്പോൾ കേരളത്തിലും പരിശീലന കേന്ദ്രങ്ങൾ ഉണ്ട്.ഇസ്രായേലിൽ വികസിപ്പിച്ചെടുത്ത ഈ ആധുനിക ആയോധനകല അതിന്റെ പ്രായോഗികതയ്ക്കും യഥാർത്ഥ സാഹചര്യങ്ങളിൽ സ്വയം പ്രതിരോധ കാര്യക്ഷമതയ്ക്കും അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുണ്ട്.

ഹീബ്രുവിൽ”കോൺടാക്റ്റ് കോംബാറ്റ്” എന്ന് വിവർത്തനം ചെയ്യാവുന്ന ക്രാവ് മാഗ, 1930-കളിൽ Imi Lichtenfeld സൃഷ്ടിച്ചതാണ്. പ്രശസ്ത ബോക്സറും ഗുസ്തിക്കാരനും സ്ട്രീറ്റ് ഫൈറ്ററുമായ ഇമി, യൂറോപ്പിൽ വർദ്ധിച്ചുവരുന്ന സെമിറ്റിക് വിരുദ്ധ അക്രമത്തിൽ നിന്ന് ജൂത സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗമായി ക്രാവ് മാഗ വികസിപ്പിച്ചെടുത്തു. കാലക്രമേണ, ഈ സംവിധാനം വികസിക്കുകയും പിന്നീട് ഇസ്രായേൽ സൈന്യവും നിയമ നിർവ്വഹണ ഏജൻസികളും സ്വീകരിക്കുകയും ചെയ്തു.

പരമ്പരാഗത ആയോധനകലകളിൽ സങ്കീർണ്ണമായ ടെക്‌നിക്കുകളും ചലനങ്ങളും മാസ്റ്റേഴ്‌സ് ചെയ്യപ്പെടുമ്പോൾ, അതിൽനിന്നും ക്രാവ് മാഗയെ വ്യത്യസ്തമാക്കുന്നത് ലാളിത്യത്തിനും പ്രായോഗികതയ്ക്കും അത് ഊന്നൽ നൽകുന്നുവെന്നതാണ്. സാധാരണ തെരുവ് തർക്കമായാലും, ജീവന് ഭീഷണിയായ മറ്റു സാഹചര്യങ്ങളായാലും , ഇതിൽ നിന്ന് എങ്ങനെ സ്വയം പ്രതിരോധിക്കാമെന്ന് ക്രാവ് മാഗ വ്യക്തികളെ പഠിപ്പിക്കുന്നു.

അടിസ്ഥാന തത്വങ്ങൾ

ക്രാവ് മാഗ ആവിഷ്‌കരിച്ചിരിക്കുന്നത് ചില അടിസ്ഥാന തത്വങ്ങളിലാണ്: ഭീഷണി നിർവീര്യമാക്കുക: ഒരു കുഴപ്പത്തിൽ പെട്ട് കഴിഞ്ഞാൽ കഴിയുന്നത്ര വേഗത്തിൽ ഭീഷണി നിർവീര്യമാക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. കണ്ണുകൾ, തൊണ്ട, വിരലുകൾ, ജോയിന്റ്സ് എന്നിവ പോലുള്ള ആക്രമണകാരിയുടെ ദുർബലമായ പ്രദേശങ്ങളെ ലക്ഷ്യം വച്ചുള്ള പ്രത്യാക്രമണങ്ങൾ. ഒരേസമയം പ്രതിരോധവും ആക്രമണവും: ക്രാവ് മാഗ പരിശീലകർ ഒരേസമയം പ്രതിരോധിക്കാനും ആക്രമിക്കാനും പഠിക്കുന്നു. എല്ലാ പ്രതിരോധ നീക്കങ്ങളും ഉടനടി പ്രത്യാക്രമണം നടത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

സ്വഭാവിക ടെക്നിക്കുകൾ: ക്രാവ് മാഗ സങ്കീർണ്ണവും മുൻകൂട്ടി ആസൂത്രണം ചെയ്തതുമായ ചലനങ്ങളെ ആശ്രയിക്കുന്നില്ല പകരം, സ്വാഭാവിക റിഫ്ലസ്‌കളെ ഉപയോഗിക്കുന്നു. ഇത് സമ്മർദ്ദത്തിനു നടുവിൽ ആക്ഷൻ എളുപ്പമാക്കുന്നു.ക്രാവ് മാഗയുടെ ഫലപ്രാപ്തി വ്യക്തിഗത സുരക്ഷയ്ക്കപ്പുറമാണ്. ലോകമെമ്പാടുമുള്ള സൈനിക, നിയമ നിർവ്വഹണ ഏജൻസികൾ അവരുടെ പരിശീലന പരിപാടികളുടെ ഭാഗമായി ഇത് സ്വീകരിച്ചു, കാരണം യഥാർത്ഥ സാഹചര്യങ്ങളിലും പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കുന്നതിലും ക്രാവ് മാഗ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സിവിലിയൻ ജീവിതത്തിൽ പോലും, വ്യക്തികൾക്ക് ആത്മവിശ്വാസം നേടുന്നതിനും ശാരീരിക ക്ഷമത മെച്ചപ്പെടുത്തുന്നതിനും ഏറ്റവും പ്രധാനമായി സുരക്ഷിതരായിരിക്കുന്നതിനുമുള്ള ഒരു ഉപാധിയായി ഇത് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു. ക്രാവ് മാഗയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് അതിന്റെ Quick to Learn സവിശേഷതയാണ്. മാസ്റ്റേഴ്സ് ചെയ്യാൻ വർഷങ്ങളെടുക്കുന്ന മറ്റുള്ള ആയോധനകലകളിൽ നിന്ന് വ്യത്യസ്തമായി, താരതമ്യേന ചുരുങ്ങിയ സമയത്തിനുള്ളിൽ പഠിക്കാൻ കഴിയുന്ന പ്രായോഗിക കഴിവുകൾ ക്രാവ് മാഗ വാഗ്ദാനം ചെയ്യുന്നു.

വ്യക്തിപരമായ സുരക്ഷയ്ക്ക് ഭീഷണികൾ അപ്രതീക്ഷിതമായി ഉയർന്നുവരുന്ന ഈ കാലത്തു, തങ്ങളേയും പ്രിയപ്പെട്ടവരേയും സംരക്ഷിക്കുന്നതിനുള്ള അറിവും വൈദഗ്ധ്യവുമുള്ള വ്യക്തികളെ ക്രാവ് മാഗ സൃഷ്ടിക്കുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പ്രാപ്‌തി നിങ്ങളുടെ പക്കലുണ്ടെന്ന് അറിയുന്നതിൽ നിന്ന് ലഭിക്കുന്ന ആത്മവിശ്വാസമാണ് ക്രാവ് മാഗ പ്രധാനമായും പകർന്നുതരുന്നത്.

ദുബായ് എയർപോർട്ട് ടെർമിനൽ 2 ഒരു പാഠപുസ്തകമായിരുന്നു. ഹോളിവുഡ് സിനിമകളിൽ കണ്ടുവരുന്ന പല കഥാപാത്രങ്ങളുടെയും ഒറിജിനൽ വേർഷൻസ് കാണാനുള്ള ഭാഗ്യം അവിടെയും, പിന്നെ കാബുളിലേക്കുള്ള ഫ്ലൈറ്റിലും കിട്ടിയിട്ടുണ്ട്. അഫ്ഘാനിസ്ഥാൻ, ഇറാക്ക് , സോമാലിയ, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിങ്ങനെ അക്കാലത്തു യുദ്ധമേഖലകളായ സ്ഥലങ്ങളിലേക്കുള്ള എയർലൈൻസ് ഒക്കെ ടെർമിനൽ 2 ഇൽ നിന്നാരുന്നു ഓപ്പറേറ്റ് ചെയ്തിരുന്നത്. പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ള പ്രൈവറ്റ് മിലിറ്റന്റ്സ്, ആയുധ വ്യാപാരികൾ, മാഫിയ അംഗങ്ങൾ, ചാരസംഘടനയിൽ പെട്ടവർ, ഇവരുടെയൊക്കെ ഫൈനൽ ഡെസ്റ്റിനേഷനിലേക്കുള്ള ഫ്ലൈറ്റ് കണക്ഷൻസ്‌ ഇവിടെ നിന്നാരുന്നല്ലോ.

You May Also Like

‘ചൂന’- നിഷ്ടൂരനായ ഒരു പൊതുശത്രുവിനെ അയാൾ പല തരത്തിൽ ദ്രോഹിച്ച ഒരു പറ്റം ആളുകൾ ചേർന്ന് ഒരു മറു പണി കൊടുക്കാൻ ശ്രമിക്കുന്നു

Vani Jayate ‘ചൂന’ എന്നാൽ ചുണ്ണാമ്പ് , ഹിന്ദിയിൽ “ചൂനാ ലഗാക്കെ ഗയാ” എന്നൊരു പ്രയോഗമുണ്ട്.…

കാന്താര സിനിമയിലെ വരാഹരൂപം എന്ന സംഗീതം മനംമയക്കുന്നതാണ്

കാന്താര സിനിമയിലെ വരാഹരൂപം എന്ന സംഗീതം മനംമയക്കുന്നതാണ്. സിനിമയിൽ ഉടനീളം അങ്ങിങ്ങായി ഇത് കേൾക്കാനാകുമെങ്കിലും അതിന്റെ…

ആദ്യ ഭാഗത്തേക്കാൾ ഒരുപാട് മുകളിൽ നിൽക്കുന്ന രണ്ടാം ഭാഗം ‘ദി മൗണ്ടെയ്‌ൻ 2’

ആദ്യ ഭാഗത്തേക്കാൾ ഒരുപാട് മുകളിൽ നിൽക്കുന്ന രണ്ടാം ഭാഗം… തള്ള് അല്ല ഉറപ്പായും കാണുക… നല്ലൊരു…

പത്തോ അമ്പതോ കൊല്ലം കഴിയുമ്പോൾ, പീഡോഫീലിയ കുറ്റവിമുക്തമാക്കണമെന്ന് പറഞ്ഞുകൊണ്ട് ആളുകൾ തെരുവിലേക്ക് ഇറങ്ങില്ല എന്നാര് കണ്ടു

Lawrence Mathew സിദ്ധുവിന്റെ ചിറ്റ എന്ന സിനിമ ഇന്ന് കണ്ടു. തമിഴിൽ ചിത്ത എന്നാണ് പേര്.…