ബീഫ് തിന്നില്ലെന്നു കൃഷ്ണകുമാർ, മകൾ വീട്ടിലുണ്ടാക്കിയ ബീഫിന്റെ ഫോട്ടോയിട്ട് ആഘോഷിച്ചു പണി കൊടുത്തു

1011

“പശു അമ്മയാണ്, നമ്മൾ പശുവിന്റെ പാൽ ജീവിതകാലം മുഴുവൻ കുടിക്കുന്നതല്ലേ, അപ്പോൾ പശിവിനെ കൊല്ലാമോ” ബിജെപിയുടെ തിരുവനന്തപുരം ടൗൺ സ്ഥാനാർഥി കൃഷ്ണകുമാർ (പ്രേതമായിട്ടു ഒക്കെ അഭിനയിച്ച ആ സിനിമ നടൻ) എന്നൊക്കെ പറഞ്ഞു 5 വോട്ട് അധികം കിട്ടാൻ വേണ്ടി മൊത്തം സെന്റി ഇമേജ് ഉണ്ടാക്കി കഷ്ട്ടപ്പെടുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പുള്ളിക്കാരന്റെ മോൾ അഹാന കൃഷ്ണകുമാർ അമ്മ ഉണ്ടാക്കിയ ബീഫ് കറിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ ഇട്ടു 115 K like വാങ്ങി അച്ചന് എട്ടിന്റെ പണി കൊടുക്കുന്നു. എന്തായാലും മോള് കൊള്ളാം. ഇവരുടെയൊക്കെ ഒരു ഗതികേട്.

May be an image of food and text that says "ahaana_krishna 1,10,506 likes ahaana_krishna Whenever My Mamma sees good food, she thinks of Me. Whenever see good food think of Mamma. Today miss Mamma because would have loved to share this lunch with her and she would have loved !!!! Also my dear production, what's this beauty? You're spoiling me #MeenPollichathu #BeefCurry #CrabRoast #MeenCurry"സുരേഷ് ഗോപിക്കും ഇങ്ങനെയൊരു അമളി പറ്റിയിരുന്നു. ബീഫ് തിന്നു എന്ന് പഴയ വീഡിയോകളിൽ പറഞ്ഞ ആൾ പെട്ടന്നൊരു ദിവസം പറയുന്നു ബീഫ് കൈകൊണ്ടു തൊട്ടിട്ടില്ലെന്ന്. ഇതിനെയൊക്കെ ഉളുപ്പില്ലായ്മ എന്നല്ലാതെ എന്ത് പറയാൻ ? കേരളത്തിൽ യഥേഷ്ടം കിട്ടുന്ന ഒരു ഭക്ഷണം കഴിക്കില്ല എന്ന് പറഞ്ഞാൽ ബീഫ് യഥേഷ്ടം കഴിക്കുന്ന കേരളത്തിലെ ബിജെപി പ്രവർത്തകർക്ക് പോലും ഇഷ്ടപ്പെടില്ല. അതുകൊണ്ടു കേരളത്തിൽ ആർക്കും വോട്ട് കൂടുതൽ കിട്ടാനും പോകില്ല. ഈ രാഷ്ട്രീയമൊക്കെ അങ്ങ് കൗ ബെൽറ്റിൽ മാത്രം ചിലവുന്നതാണ്. പാല് തരുന്നതെങ്കിൽ എരുമയും ആടും പശുവിനെ പോലെ പാലുതരുന്നുണ്ട് . എന്നാൽ അവയുടെ കാര്യത്തിൽ ഇത്ര നിർബന്ധം കണ്ടിട്ടില്ല എന്നതും രസകരമാണ്. പശുമാത്രമാണ് അവരുടെ അമ്മ.