Connect with us

Kerala

KSEB എന്നെ പറ്റിക്കുന്നേ….. ഓടി വരണേയെന്ന് നിലവിളിക്കുന്നവർ വായിച്ചിരിക്കാൻ

KSEB എന്നെ പറ്റിക്കുന്നേ….. ഓടി വരണേ!!!! KSEB കേരള ഗസറ്റിലും പത്രത്തിലും കൊടുത്ത ശരിയായ പൈസ വാങ്ങിക്കുന്നേ…
ഓരോ മാസവും വന്നു ബില്ല് തരുന്നതിനു പകരം രണ്ടുമാസത്തില്‍ ഒരിക്കല്‍ വന്നു KSEB ചേട്ടന്‍ എന്നെ പറ്റിക്കുന്നേ എന്ന് പറഞ്ഞ് ഒരു പോസ്റ്റ്‌ കണ്ടു

 23 total views

Published

on

പൊതുജന ശ്രദ്ധക്ക്….

KSEB എന്നെ പറ്റിക്കുന്നേ….. ഓടി വരണേ!!!! KSEB കേരള ഗസറ്റിലും പത്രത്തിലും കൊടുത്ത ശരിയായ പൈസ വാങ്ങിക്കുന്നേ…
ഓരോ മാസവും വന്നു ബില്ല് തരുന്നതിനു പകരം രണ്ടുമാസത്തില്‍ ഒരിക്കല്‍ വന്നു KSEB ചേട്ടന്‍ എന്നെ പറ്റിക്കുന്നേ എന്ന് പറഞ്ഞ് ഒരു പോസ്റ്റ്‌ കണ്ടു. ഇത്തരം നുണഫാക്ടറികൾക്കും വേണം ലോക്ക്ഡൗൺ.
നിരവധി നുണപ്രചരണങ്ങളാണ് ഇക്കാലയളവിൽ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. അത്തരത്തിലൊരു നുണപ്രചരണത്തിന് മറുപടിയുമായാണ് ഞങ്ങൾ എത്തുന്നത്.ഇതാണ് പ്രചരിക്കുന്ന വ്യാജവാർത്ത:

“2 മാസത്തിൽ 200 യൂണിറ്റ് ഉപയോഗിക്കുന്ന ആൾ അടക്കുന്നത് 200×6.10=1220. അത് മാസം റീഡിംഗ് എടുത്ത് അടക്കുവാണെങ്കിൽ, അയാൾക്ക് വരിക 100×3.40=340. അടുത്ത മാസവും 100 യൂണിറ്റ് ആണെങ്കിൽ 100×3.40=340. രണ്ട് മാസത്തിൽ ഒരിക്കൽ റീഡിംഗ് എടുക്കുന്ന KSEB, ഉപഭോക്താവിന്റെ കയ്യിൽ നിന്നും കൂടുതൽ പറ്റിച്ചു എടുക്കുന്നത് 1220 – 680 = 540 രൂപ.”

ഇനി യാഥാർഥ്യം എന്താണെന്ന് നോക്കാം.
20000 w ൽ കുറവുള്ള എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും രണ്ട് മാസത്തില്‍ ഒരിക്കല്‍ ആണ് വൈദ്യുതിബില്‍ ലഭിക്കുക. ബില്‍ ലഭിക്കുന്നത് രണ്ട് മാസത്തേത് ആണെങ്കിലും അവരുടെ ശരാശരി പ്രതിമാസ ഉപഭോഗം കണക്കാക്കി വൈദ്യുത ചാര്‍ജ്ജ് കണ്ടെത്തിയശേഷം അതില്‍നിന്നാണ് ബില്‍കാലയളവിലെ തുക കണ്ടെത്തുന്നത്.
ഒരു മാസം 0-50 യൂണിറ്റുവരെ ₹3.15 എന്നത്, രണ്ടുമാസത്തേക്കാക്കുമ്പോൾ 0-100 യൂണിറ്റിന് ₹3.15 എന്ന ശൈലിയാണ് അവലംബിച്ചിരിക്കുന്നത്.

വൈദ്യുതി കുറച്ച് ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ നിരക്കും, കൂടുതൽ ഉപയോഗിക്കുന്നവർക്ക് കൂടിയ നിരക്കുമാണ് നിലവിലുള്ളത്. പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ടെലിസ്കോപ്പിക് താരിഫ് ആണ് നിലവിലുള്ളത്.
എന്തായാലും കേരളത്തില്‍ രണ്ടു മാസം 200 യൂണിറ്റ് ഉപയോഗിച്ച വീട്ടുകാരന്‍ 1220 (200 x 6.10) അടയ്ക്കുന്നില്ലാ എന്ന് ആരെങ്കിലും ആ ചേട്ടനോട് ഒന്ന് പറഞ്ഞുകൊടുക്കൂ….. പ്ലീസ്…..

പ്രതിമാസം ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആദ്യത്തെ 50 യൂണിറ്റിന് ₹3.15, 51 മുതൽ 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് ₹3.70, 101 മുതൽ 150 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് ₹4.80, 151 മുതൽ 200 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് ₹6.40, 201 മുതൽ 250 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് ₹ 7.60 എന്ന രീതിയിലാണ് നിരക്കുകൾ.
ഉദാ 1: വ്യാജവാർത്തയിൽ കൊടുത്ത ഉപഭോഗം (2 മാസത്തിൽ 200 യൂണിറ്റ് അതായത് പ്രതിമാസ ഉപയോഗം 100 യൂണിറ്റ്) യാഥാർത്ഥത്തിൽ എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് നോക്കാം..

പ്രതിമാസ വൈദ്യുതി ചാർജ് = (50 x 3.15) + (50 x 3.70) = 342.5
ദ്വൈമാസ വൈദ്യുതി ചാർജ് = 342.5 x 2 = ₹ 685
ദ്വൈമാസം 240 യൂണിറ്റ് വരെ (പ്രതിമാസം 120 യൂണിറ്റ് വരെ ) ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക്, പ്രതിമാസം ആദ്യത്തെ 40 യൂണിറ്റിന് 35 പൈസ നിരക്കിലും, 41 – 120 വരെ യൂണിറ്റിന് 50 പൈസ നിരക്കിൽ സർക്കാർ സബ്സിഡിയായി നൽകുന്നു. ഫിക്സഡ് ചാർജിൽ സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് ദ്വൈമാസം ₹ 40 സബ്സിഡിയായി നൽകുന്നു.
പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്ന ഉപഭോക്താവിന് അർഹമായ സബ്‌സിഡി = 40 x 0.35 + 60 x 0.50 = ₹44. ദ്വൈമാസം ₹ 88 സബ്‌സിഡി ലഭിക്കും. ഇതുകൂടി കണക്കിലെടുക്കുമ്പോൾ 2 മാസത്തിൽ 200 യൂണിറ്റ് ഉപയോഗിക്കുന്ന ആൾ കൊടുക്കേണ്ട വൈദ്യുതി ചാർജ് = 685 – 88 = ₹ 597 മാത്രം, വ്യാജ പ്രചരണത്തിലെ 1220 രൂപയല്ല. (വൈദ്യുതി ചാർജിന്റെകൂടെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെന്റ്, മീറ്റർ റെന്റിന്റെ 18% GST, ഫ്യൂവൽ സർച്ചാർജ് എന്നിവ കൂടി ചേരുന്നതാണ് ബില്ല്)
ഉദാ 2: നിങ്ങളുടെ ദ്വൈമാസ ഉപയോഗം 450 യൂണിറ്റ് (പ്രതിമാസം 225 യൂണിറ്റ്) ആണെന്ന് കരുതുക. എങ്കിൽ നിങ്ങളുടെ കറണ്ട് ചാർജ് കണക്കാക്കുന്നത് ഈ വിധമാണ് :

(50 x 3.15) + (50 x 3.70) + (50 x 4.80) + (50 x 6.40) + (25 x 7.60) = ₹ 1092.5 ആണ് പ്രതിമാസം. ദ്വൈമാസം ₹ 2185 (ഇതിന്റെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെന്റ്, മീറ്റർ റെന്റിന്റെ 18% GST, ഫ്യൂവൽ സർച്ചാർജ് എന്നിവ കൂടി ചേരുന്നതാണ് ബില്ല്)
എന്നാൽ പ്രതിമാസ ഉപയോഗം 250 യൂണിറ്റിന് മുകളില്‍ വന്നാല്‍ തുടക്കം മുതലുള്ള ഓരോ യൂണിറ്റിനും ആ യൂണിറ്റിന് നിശ്ചയിച്ച തുക നല്‍കണം. 300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ₹5.80, 350 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ₹6.60, 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ₹ 6.90, 500 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ₹ 7.10, 500 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് ₹ 7.90 എന്നിങ്ങനെ മൊത്തം യൂണിറ്റിനും നൽകണം.
ഉദാ 3: നിങ്ങളുടെ ദ്വൈമാസ ഉപയോഗം 950 യൂണിറ്റ് (പ്രതിമാസം 475 യൂണിറ്റ്) ആണെന്ന് കരുതുക. എങ്കിൽ പ്രതിമാസ കറണ്ട് ചാർജ് 475 x 7.10 = ₹ 3372.5, അതായത് ദ്വൈമാസം ₹ 6745 (ഇതിന്റെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെന്റ്, മീറ്റർ റെന്റിന്റെ 18% GST, 1% പ്രളയ സെസ്സ് , യൂണിറ്റിന് 10 പൈസ നിരക്കിൽ ഫ്യൂവൽ സർച്ചാർജ് എന്നിവ കൂടി ചേരുന്നതാണ് ബില്ല്)
വ്യാജപ്രചരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക…

Advertisement

ഇനി എന്തെങ്കിലും കാരണവശാല്‍ ഈ വീട്ടില്‍ രണ്ട് മാസം കഴിഞ്ഞു മീറ്റര്‍ റീഡര്‍ ചെന്നപ്പോള്‍ അവിടത്തെ ചേട്ടന്‍ വീടും പൂട്ടി പോയിരുന്നെങ്കിലോ? അപ്പോള്‍ ശരാശരി അടിസ്ഥാനത്തില്‍ ഒരു ബില്ല് നുമ്മ ചേട്ടന്‍ കൊടുക്കും. അത് 800 രൂപ ഉണ്ടെന്ന് കൂട്ടിയാൽ അടുത്ത പ്രാവശ്യം റീഡിംഗ് എടുത്തപ്പോള്‍ 4 മാസത്തില്‍ 400 യൂണിറ്റ് വന്നു എന്ന് കണ്ടാല്‍ (അപ്പോഴും പ്രതിമാസം 100 യൂണിറ്റ് – 373 രൂപാ) നാല് മാസത്തേക്ക് 1492 രൂപ എന്ന് കണക്കാക്കി അതില്‍ 800 രൂപ കിട്ടി ബോധിച്ചു എന്നും പറഞ്ഞു 692 രൂപയുടെ ബില്ലാണ് കൊടുക്കുന്നത്…

പിന്നെ ഈ ചേട്ടനും തെറ്റായ മെസേജ് കൃത്യമായി വായിച്ച് നോക്കാതെയും Share ചെയ്തവരു മനസ്സിലാവാത്തതോ, അറിയാത്തതോ അല്ലെങ്കിൽ അറിയാത്തത് പോലെ നടിക്കുന്നതോ ആയ കാര്യം KSEB യുടെ വ്യവസായ ഉപഭോക്താക്കൾക്കും, 10 kw ന് മേൽ ലോഡുള്ള ഗാർഹികേതര ഉപഭോക്താക്കൾക്കും , 20 kw ന് മേൽ ലോഡുള്ള ഗാർഹിക ഉപഭോക്താക്കൾക്കും പ്രതിമാസ ബിൽ രീതി നിലവിൽ ഉണ്ട് എന്ന കാര്യം.. അത് അവർക്ക് എന്തെങ്കിലും പ്രത്യേകത ഉള്ളത് കൊണ്ടല്ല മറിച്ച് വലിയ തുക വരുന്ന ഉപഭോക്താക്കളിൽ നിന്ന് വേഗത്തിൽ തുക ലഭിക്കേണ്ടത് കൊണ്ട് കൂടിയാണ്.

 24 total views,  1 views today

Advertisement
Entertainment4 hours ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment7 hours ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 day ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement