താൻ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനുള്ള യാത്രയിലാണെന്ന് കുഞ്ചാക്കോ ബോബൻ. ‘അനിയത്തി പ്രാവി’ലെ സുധിയിൽ നിന്നും ‘പട’യിലെ രാജേഷ് കാഞ്ഞങ്ങാട് എന്ന കഥാപാത്രത്തിൽ എത്തി നിൽക്കുമ്പോൾ എല്ലാത്തരത്തിലും താൻ നവീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസമെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. സുധിയിലെ റൊമാന്റിക് ഭാവങ്ങളോ നിഷ്കളങ്കതയോ രാജേഷിൽ കാണാൻ സാധിക്കില്ല.
സുധിയോട് ആണെങ്കിൽ പ്രേക്ഷകർക്കൊരു ഇഷ്ടമൊക്കെ തോന്നും . എന്നാൽ രാജേഷ് അങ്ങനെയല്ല..അയാളൊരു തീയാണ്. കാഴ്ചയിലും ഭാവത്തിലും സ്വഭാവത്തിലും എല്ലാം ഈ കഥാപാത്രങ്ങൾ തമ്മിൽ വളരെ വ്യത്യസ്തത പുലർത്തുന്നുണ്ട്. മാത്രമല്ല രണ്ടു സിനിമകൾ തമ്മിലും വളരെ വ്യത്യാസമുണ്ട്. 1997 -ലാണ് അനിയത്തി പ്രാവ് റിലീസ് ചെയുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾ കഴിഞ്ഞാണ് ഇപ്പോൾ പട ഇറങ്ങുന്നത്. നടനെന്ന നിലയിലെ ആ നവീകരണം സംഭവിച്ചിട്ടുണ്ട് എന്ന് തന്നെയാണ് തൻ വിശ്വസിക്കുന്നത്. വ്യത്യസ്തമായ സിനിമകളിലേക്കും കഥാപാത്രങ്ങളിലേക്കും സഞ്ചാരം തുടരും.