ഇടവേളയ്ക്കു ശേഷം വന്നപ്പോൾ പല നായികമാരും തന്നോട് അഭിനയിക്കാൻ താത്പര്യം കാണിച്ചില്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
30 SHARES
361 VIEWS

ഒരു ചോക്ലേറ്റ് നായകൻ എന്ന പരിവേഷത്തോടെ സിനിമയിൽ വന്ന താരമാണ് കുഞ്ചാക്കോ ബോബൻ. മുൻപ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട് എങ്കിലും അനിയത്തിപ്രാവിലൂടെയാണ് നായകനടനായി രംഗപ്രവേശം. എന്നാൽ അക്കാലത്തു ഒരേ ടൈപ്പ് വേഷങ്ങളിലൂടെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുമുണ്ട്. അങ്ങനെ 2005 വർഷത്തിൽ തന്റെ വിവാഹശേഷം റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് പോയ ചാക്കോച്ചൻ പല വർഷങ്ങളിലും പൂർണ്ണമായും മാറിനിന്നോ ഒരു സിനിമയോ മറ്റോ ചെയ്തോ അഭിനയത്തിൽ നാമമാത്രമായ സാന്നിധ്യം അറിയിച്ചു. എന്നാൽ 2010 ൽ പുറത്തിറങ്ങിയ എൽസമ്മ എന്ന ആൺകുട്ടിയിലൂടെ വ്യത്യസ്തമായ ഒരു വേഷത്തിൽ ചാക്കോച്ചൻ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ അഞ്ചുവര്ഷത്തോളം ഉള്ള ഇടവേളയ്ക്കു ശേഷം വന്നപ്പോൾ പല നായികമാരും തന്നോട് അഭിനയിക്കാൻ താത്പര്യം കാണിച്ചില്ല എന്ന് ചാക്കോച്ചൻ പറയുന്നു. തന്റെ താരമൂല്യം ഇടഞ്ഞതാകാം കാരണം എന്നും ചാക്കോച്ചൻ പറഞ്ഞു. താനാണ് നായകൻ എന്നറിഞ്ഞപ്പോൾ പല നായികമാരും ഒന്ന് പിൻവലിഞ്ഞു നിന്നിട്ടുണ്ട്. തനിക്കതിൽ വിഷമം തോന്നിയിട്ടില്ല. കാരണം അവരുടെ ഭാഗത്തുനിന്നും ചിന്തിച്ചത് കൊണ്ടാണ് എന്നും ചാക്കോച്ചൻ പറയുന്നു.

ട്രാഫിക്, മല്ലുസിംഗ്, സീനിയേഴ്സ്, റോമൻ, ഓർഡിനറി എന്നിവയുടെ വിജയമാണ് കുഞ്ചാക്കോ ബോബന്റെ തിരിച്ചുവരവിന് സഹായകമായത്. മാത്രമല്ല അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായ സിനിമയാണ് 2020 ൽ ഇറങ്ങിയ ‘അഞ്ചാംപാതിര’ . ഇന്ന് കുഞ്ചാക്കോ ബോബൻ മലയാളത്തിലെ ഏറ്റവും തിരക്കേറിയ താരങ്ങളിൽ ഒരാളാണ്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനുള്ള യാത്രയിലാണ് താനെന്നു അദ്ദേഹം പറയുകയുണ്ടായി. അഭിനയത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കിയ താരം കഴിഞ്ഞ ദിവസം അത് ഉചിതമായ രീതിയിൽ തന്നെ ആഘോഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ