മലയാളത്തിൽ ‘കുറുന്തോട്ടിക്കും വാതം ’എന്നൊരു പ്രയോഗം ഉണ്ടായത് എങ്ങനെ ?

അറിവ് തേടുന്ന പാവം പ്രവാസി

അത്രയധികം ഔഷധഗുണമേറിയ ഒരു ചെടിയാണ് കുറുന്തോട്ടി. വീടിന്റെ ചുറ്റുപാടും വഴികളിലും പറമ്പിലുമായി നമ്മള്‍ ശ്രദ്ധിക്കാതെ കിടക്കുന്ന ഒരു ചെറു സസ്യം. വാതരോഗ മരുന്നുകളില്‍ പ്രധാന ചേരുവയാണ് കുറുന്തോട്ടി. ഇതിന്റെ വേരും ഇലകളും അരച്ച് നീരെടുത്ത് ദിവസവും കഴിക്കുന്നത് വാതത്തിനുള്ള നല്ലൊരു മരുന്നാണ്. കേരളത്തിലെ ആയുർവേദ ശാലകളിലേക്ക് മരുന്നിനായി പ്രതിവർഷം രണ്ടു ലക്ഷം ടൺ കുറുന്തോട്ടി വേരുകളാണ് വേണ്ടതെന്നാണ് ഏകദേശ കണക്ക്. കുറന്തോട്ടിയെ മരുന്നിന് വേരോടെ പിഴുതെടുക്കുകയാണ് ചെയ്യുന്നത്. അതോടെ അതിന്റെ അന്ത്യം ആകുകയും ചെയ്യും. ആദിവാസികൾക്കും , നാട്ടുമ്പുറങ്ങളിലെ പാവപ്പെട്ടവർക്കും അന്നം ഉറപ്പാക്കിയിരുന്ന ഒരു ജോലിയായിരുന്നു കുറുന്തോട്ടി വേരു ശേഖരിക്കൽ. ഇതു കെട്ടുകളാക്കി നാട്ടു മരുന്നു കടകളിൽ എത്തിച്ചാൽ അത്യാവശ്യം നിത്യചെലവിനുള്ള വരുമാനം കിട്ടുമായിരുന്നു.

ആയുർവേദത്തിൽ വാത രോഗത്തിനുള്ള മരുന്നിലെ പ്രധാന ഘടകം കുറുന്തോട്ടിയാണ്. അതാണ് മലയാളത്തിൽ ‘കുറുന്തോട്ടിക്കും വാതം ’ എന്നൊരു പ്രയോഗം തന്നെ ഉണ്ടായത്. ബലാരിഷ്ടം, ക്ഷീരബല, ഞവരക്കിഴി എന്നിവയിലെ മുഖ്യ ഘടകവും കുറുന്തോട്ടി തന്നെ.സംസ്കൃതത്തിൽ ‘ബല’ എന്നാണ് കുറുന്തോട്ടി അറിയപ്പെടുന്നത്. നവംബർ മാസത്തിലാണ് കുറുന്തോട്ടി പൂക്കുന്നത്. ചെറിയ കായും , പൂവും ആണ് ഇതിനുള്ളത്. വേനൽക്കാലത്ത് കായകൾ ഉണങ്ങി മണ്ണിൽ വീണ് കിടക്കും. പുതുമഴയോടെ മുളപൊട്ടി പുതിയ ചെടികൾ ഉണ്ടാവും. ഇതാണ് കുറന്തോട്ടിയുടെ സാധാരണ പ്രജനന രീതി.

വഴിയോരങ്ങൾ ടൈൽസിടുകയും , തരിശ് കിടക്കുന്ന സ്ഥലങ്ങൾ കുറവാകുകയും , ചെത്തി മിനുക്കുകയും ചെയ്തതൊടെ കുറുന്തോട്ടി ഇപ്പോള്‍ അപൂർമായി തുടങ്ങിയിട്ടുണ്ട്.നാടൻ കർഷകർക്കാകട്ടെ കുറുന്തോട്ടി വെറുതെ വളം വലിച്ചെടുക്കുന്ന ഒരു പാഴ്ചെടിയായിരുന്നു ഇതുവരെ. സ്വഭാവികമായി വളർന്നിരുന്ന കുറുന്തോട്ടിയുടെ മഹിമ കൃഷി ചെയ്യുന്ന കുറുന്തോട്ടിക്കും ഇപ്പോൾ ലഭ്യമാകുന്ന കുറുന്തോട്ടിക്കും കിട്ടുന്നില്ലെന്നു വിദഗ്ധർ പറയുന്നു.ഇംഗ്ളീഷില്‍ COUNTRY MALLOW എന്നും ശാസ്ത്രത്തില്‍ SIDA CORDIFOLIALINN, SIDA RETUSA എന്നീ പേരുകളിലും ആണ്, വെറും 1.2 മീറ്റര്‍ ശരാശരി ഉയരത്തില്‍ വളരുന്ന കുറുന്തോട്ടി അറിയപ്പെടുന്നത്.

You May Also Like

പഴയകാല ട്രെയിനുകൾക്ക് സ്റ്റിയറിംഗ് വീൽ പോലെ തോന്നിക്കുന്ന വീൽ ഉണ്ട്, എന്നാൽ ഇത് ഒരു സ്റ്റിയറിംഗ് വീൽ അല്ല, പിന്നെന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി പഴയകാല ട്രെയിനുകൾക്ക് സ്റ്റിയറിംഗ് വീൽ പോലെ തോന്നിക്കുന്ന വീൽ ഉണ്ട്.…

ക​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഭൂ​മി ഒ​രു നി​മി​ഷ​മൊ​ന്ന് നി​ശ്ച​ല​മാ​യാ​ൽ ?

ക​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഭൂ​മി ഒ​രു നി​മി​ഷ​മൊ​ന്ന് നി​ശ്ച​ല​മാ​യാ​ൽ ? Vidya Vishwambharan ഭൂ​മ​ധ്യ​രേ​ഖ​യി​ൽ ഭൂ​മി​യു​ടെ ക​റ​ക്കം മ​ണി​ക്കൂ​റി​ൽ…

രശ്മികയുടെ മുഖഭാവമുള്ള കേതിക ശർമ്മയുടെ സൂപ്പർ ചിത്രങ്ങൾ

കേതിക ശർമ്മ നടിയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമാണ് . ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ…

ചില ഇംഗ്ലീഷ് വാക്കുകൾക്ക് പിന്നിൽ ഉളള കാരണങ്ങൾ എന്തെല്ലാം?

ചില ഇംഗ്ലീഷ് വാക്കുകൾക്ക് പിന്നിൽ ഉളള കാരണങ്ങൾ എന്തെല്ലാം? അറിവ് തേടുന്ന പാവം പ്രവാസി പണ്ട്…