Connect with us

ഇതൊന്നും നമ്മുടെ നാട്ടിൽ നടക്കില്ല എന്ന് ഊറ്റം കൊള്ളാം, എന്നാൽ നമുക്കീ സിനിമയെ നിഷേധിക്കാനാവില്ല

സ്പെയിനിന്റെ കെട്ടകാലത് ജീവിച്ചു എന്നതാണ് തന്റെ ഭാഗ്യം’ എന്ന് ലോക സിനിമക്ക് മഹത്തായ സിനിമകൾ സംഭാവനചെയ്ത വിശ്രുത സ്പാനിഷ് ചലച്ചിത്രകാരനായ പെഡ്രോ ആൽമദോവർ ഒരു അഭിമുഖത്തിൽ തന്റെ ചലച്ചിത്രകാലത്തെ

 44 total views

Published

on

സ്പെയിനിന്റെ കെട്ടകാലത് ജീവിച്ചു എന്നതാണ് തന്റെ ഭാഗ്യം’ എന്ന് ലോക സിനിമക്ക് മഹത്തായ സിനിമകൾ സംഭാവനചെയ്ത വിശ്രുത സ്പാനിഷ് ചലച്ചിത്രകാരനായ പെഡ്രോ ആൽമദോവർ ഒരു അഭിമുഖത്തിൽ തന്റെ ചലച്ചിത്രകാലത്തെ ഇങ്ങനെ വിലയിരുത്തിയിട്ടുണ്ട് . ഒരു കലാകാരന്റെ സർഗാത്മകതയും സാമൂഹിക പ്രതിബദ്ധതയും വെല്ലുവിളിക്കപ്പെടുന്നത് അവൻ ഇങ്ങനെയൊരു കാലത്തിലൂടെ കടന്ന്പോവുമ്പോഴാണ്. എന്നാൽ നമ്മുടെ സിനിമകൾ കത്തിയെരിയുന്ന നെരിപ്പോടുകളെ മൂടിവെച്ചു, യാഥാർഥ്യങ്ങളെ അവഗണിച്ചു, പ്രശ്നങ്ങൾക്ക് ഉപരിപ്ലവമായ പരിഹാരങ്ങൾ കണ്ടു ശുഭപര്യവസാനികളായി മാറി നമ്മെ മയക്കിക്കിടത്താനാണ് എന്നും ശ്രമിച്ചത്. യാഥാർഥ്യങ്ങളെ ബാലൻസ് ചെയ്ത് അവഗണിച്ചോ, രാഷ്ട്രീയമുൻ വിധികളോടെ സമീപിച്ചോ, സാമൂഹിക പൊയ്മുഖമണിഞ്ഞ ധ്വന്ദ ജീവിതങ്ങളായി മാറ്റിയെടുത്തോ ഉള്ള കാഴ്ചകളെയാണ് നമ്മുടെ സ്‌ക്രീനിൽ അവർ നമ്മെ കാണിച്ചുകൊണ്ടിരുന്നത്. നമ്മുടെ സമൂഹത്തിന്റെ സ്വകാര്യഇടങ്ങൾഅതി വേഗം കയ്യടക്കിക്കൊണ്ടിരുന്ന വെറുപ്പിന്റെ ലോകത്തെ സത്യസന്ധമായി അഭിമുഖീകരിക്കാനുള്ള സർഗാത്മക നെഞ്ചുറപ്പ് സിനിമാലോകം അപ്പോഴും പ്രകടിപ്പിച്ചില്ല.

Unity is strength എന്ന ആപ്തവാക്യം ഇന്ന് ഏറ്റവും കൂടുതൽ മുതക്കൂട്ടാവുന്നത് വെറുപ്പിന്റെ രാഷ്ട്രീയത്തിനാണ്. സ്നേഹത്തിന്റെ സന്ദേശവാഹകർ ഗാന്ധിജിയിലും മണ്ടേലയിലുമൊക്കെയായി ചുരുങ്ങുമ്പോൾ വെറുപ്പിന്റെ ഉപാസകർ ഇന്നനവധിയാണ്. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിലും മതവിശ്വാസങ്ങളിലുമെല്ലാം എളുപ്പത്തിൽ ഇത് പടരുമ്പോൾ പൊതുഇടങ്ങൾ കപട പൊതുബോധത്താൽ ദുർബലപ്പെടുന്നു. നമ്മളിൽനിന്നും ഞങ്ങളും നിങ്ങളുമായി ഒരു സമൂഹം മാറിക്കൊണ്ടിരിക്കുമ്പോൾ അതിനെ അഭിമുഖീകരിക്കാൻ സിനിമ മടിച്ചിരുന്നിടത്താണ് ‘കുരുതി’ എന്ന സിനിമയുടെ പ്രസക്തി.
ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണീ സിനിമയിലുള്ളത്. അന്ധകാരം ഒരു മെറ്റഫറാണിവിടെ. മൂസ്സയുടെ വീട്ടിലേക്ക് ഒരു കൊലപാതകിയേയും കൊണ്ടു പോലീസ് ഓഫീസർ വരുമ്പോൾ ഈ ഇരുട്ട് ഓരോ കഥാപാത്രത്തിൽ നിന്നും പല രൂപത്തിൽ പുറത്ത് വരുന്നു. മൂസ്സയുടെ വീട് നമ്മുടെ സമൂഹത്തിന്റെ ഒരു ലഘുരൂപമാണ്. വിശ്വാസവും വിശ്വാസഭ്രാന്തു തമ്മിൽ ദുർബലമായ വേർതിരിവ് മാത്രമുള്ള വഷളായ ഒരുസമൂഹം. സംശയങ്ങൾ വിശ്വാസത്തെ ബലപ്പെടുത്തുമെന്ന് വിശ്വാസിയുടെ ചിന്തയിൽ നിന്നും സംശയങ്ങൾ നമ്മെ ദുര്ബലപ്പെടുത്തുന്നു എന്നചിന്തയിലേക്കുള്ള മാറ്റമാണ് മതത്തിൽ നിന്നും മതഭ്രാന്തിലേക്കുള്ള മാറ്റാമെന്ന് ഈ സിനിമ നമ്മോട് പറയുന്നു.

ഒരു ടോറന്റിനോ സിനിമാനുഭവം ഈ സിനിമ തരുന്നു എന്ന് പറഞ്ഞാൽ ചിലപ്പോൾ അതിശയോക്തിയായേക്കാം. എന്നാൽ ഈ സിനിമ മലയാളത്തിൽ ആരും ധൈ ര്യപ്പെടാത്ത രീതിയിൽമതത്തെയും മതഭ്രാന്തിനെ സമീപിക്കുന്നുണ്ട്. അത് ഓരോരുത്തന്റെയും ഉള്ളിൽ പല രൂപത്തിലും അളവിലും അനുകൂല സാഹചര്യത്തിൽ പുറത്തു വരാൻ പാകത്തിൽ ഒളിഞ്ഞു കിടക്കുന്നു എന്നും കാണിച്ചുതരുന്നു. ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമെന്യേ വെറുപ്പിന്റെയും ഭയത്തിന്റെയും അന്തരീക്ഷം പതിയെ ഇവിടെ വ്യാപിക്കുന്നതായും ന്യായാ ന്യായ വിചാരണകളില്ലാതെ ഈ സിനിമ നമുക്ക് മുന്നിൽ തുറന്നിടുന്നു. ഈ സിനിമ നമ്മെ അലോസരപ്പെടുത്തിയേക്കാം. വർഗ്ഗീയത പറയുന്നു എന്ന് പറഞ്ഞു നമുക്കിതിനെ എതിർക്കാം. ഇതൊന്നും നമ്മുടെ നാട്ടിൽ നടക്കില്ല എന്ന് ഊറ്റം കൊള്ളാം. എന്നാൽ നമുക്കീ സിനിമയെ നിഷേധിക്കാനാവില്ല. നാമെത്ര നിഷേധിച്ചാലും ‘earth still revolves around the sun’.

 45 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema13 hours ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema2 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema3 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment3 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema4 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized5 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema6 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema7 days ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema1 week ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment1 week ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement