ലോകപ്പിന് മുമ്പേ ഫ്രഞ്ച് ടീമിന്റെ സൂപ്പർ താരം എംബപ്പെ തന്റെ ഫുട്ബാൾ അസോസിയേഷന് മുമ്പിൽ ഒരു നിബന്ധന വെച്ചു. ചൂതാട്ട കമ്പനികൾ, മദ്യ കമ്പനികൾ, ഫാസ്ററ് ഫുഡ് കമ്പനികൾ എന്നിവയുടെ പരസ്യത്തിൽ പങ്കെടുക്കാൻ തനിക്ക് പറ്റില്ല. ഞെട്ടിപ്പോയ അസോസിയേഷൻ ആദ്യം മസില് പിടിച്ചു നോക്കിയെങ്കിലും ഒടുവിൽ എംബപ്പയെ മാനിക്കാൻ തന്നെ തീരുമാനിച്ചു. ഇതിനെ തുടർന്ന് കനത്ത നഷ്ടപരിഹാരമാണ് ഫ്രഞ്ച് ഫുട്ബാൾ അസോസിയേഷൻ എംബപ്പെ കളത്തിലിറങ്ങുന്ന ഓരോ മത്സരത്തിനും ഫിഫക്കും മദ്യകമ്പനിക്കും നൽകിക്കൊണ്ടിരിക്കുന്നത്. അത്രമേൽ വിലപ്പെട്ടതായിരുന്നു അവർക്ക് ആ കളിക്കാരൻ.

അതനുസരിച്ച് തന്റെ പരസ്യ വരുമാനം മുഴുവനും ചാരിറ്റി പ്രവർത്തനങ്ങൾക്കായി നീക്കി വയ്ക്കുന്നതിനാൽ അതു ലഭിക്കുന്ന മാർഗവും നീതിയുക്തമായിരിക്കണമെന്ന നിലപാടാണ് എംബാപ്പെയെ ഇങ്ങനെയൊരു പോരാട്ടത്തിനു ബൂട്ടണിയിച്ചത്. ഖത്തർ ലോകകപ്പ് മാൻ ഓഫ് ദി മാച്ച് സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്ന ബിയർ നിർമാതാക്കളായ ബഡ്വൈസറിന്റെ പേരോ ചിഹ്നമോ എംബാപ്പെയുടെ ചിത്രത്തിൽ എവിടെയും നമുക്ക് കാണാൻ കഴിയില്ല. ട്രോഫിയിൽ നിന്ന് പോലും ആ ബ്രാൻഡ് നീക്കം ചെയ്യേണ്ടി വന്നു ഫിഫക്ക് എന്നതാണ് നിലപാടിന്റെ തിളക്കം വർദ്ധിപ്പിക്കുന്നത്. അപ്പോഴും ഈ താരത്തിന്റെ നിലപാട് സംരക്ഷിക്കാൻ ഫ്രഞ്ച് ഫുട്ബാൾ അസോസിയേഷൻ ലക്ഷങ്ങൾ പിഴയടച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
എന്റെ മകൻ കാമറൂണിന് വേണ്ടി കളിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. എംബാപ്പക്കും അത് ഇഷ്ടമായിരുന്നു. അതിനു വേണ്ടി ഞങ്ങൾ അവരെ സമീപിച്ചപ്പോൾ അവർ ആവശ്യപ്പെട്ട സംഖ്യ കൊടുക്കാൻ എന്റെ കയ്യിൽ ഇല്ലായിരുന്നു. നിരാശയോടെ ഞങ്ങൾ മടങ്ങി. വീണ്ടും ഫ്രാൻസിൽ ഒന്ന് മുട്ടി നോക്കാം എന്ന് കരുതി അവരെ സമീപിച്ചപ്പോൾ അവർക്കു എംബാപ്പായുടെ കളിയോടായിരുന്നു താല്പര്യം. . അങ്ങനെയാണ് എംബാപ്പെ ഫ്രാൻസിന്റെ കളിക്കാരനായത്.