ലക്ഷ്മിപ്രിയയുടെ ചാരിത്ര്യപ്രസംഗവും കയ്യടിച്ച കുലപുരുഷ ‘പാവാട’കളും കേശവൻ മാമന്മാരും

176

സോഷ്യൽ മീഡിയയിൽ ലക്ഷ്മി പ്രിയയുടെ ചാരിത്ര്യപ്രസംഗം. സമൂഹത്തിലെ ചില ആക്ടിവിസ്റ്റുകൾ നടത്തിയ പുരോഗമന പ്രവർത്തികളെ പരിഹസിച്ചുകൊണ്ടാണ് ഈ കുലവനിത കുലപുരുഷ ‘പാവാട’കളെ തൃപ്തിപ്പെടുത്താൻ ചാരിത്ര്യം ഉണ്ടെന്നു സ്ഥാപിച്ചുകൊണ്ടുള്ള ഉറഞ്ഞുതുള്ളൽ. സാധാരണഗതിയിൽ കുലപുരുഷുക്കൾ സ്ത്രീകൾക്ക് മാത്രം ചാർത്തികൊടുത്തിട്ടുള്ള ഒരു പദമാണ് ചാരിത്ര്യം. പുരുഷന് എങ്ങനെയും നടക്കാം എന്നതാണല്ലോ സംസ്കാരവും പഠിപ്പിക്കുന്നത്. ഇനി ‘പാവാട’ എന്ന വാക്കോ.. ഇവിടെ ഏതെങ്കിലും പുരോഗമന വനിതകൾ വനിതാ മുന്നേറ്റവുമായി ബന്ധപ്പെട്ടു എന്തെങ്കിലും പോസ്റ്റ് ചെയ്താൽ അതിനെ പിന്തുണ കൊടുക്കുന്ന പുരുഷന്മാരെ കുലപുരുഷന്മാർ പരിഹസിക്കുന്ന പദമാണ് പാവാടകൾ. അപ്പോൾ ഇവിടെ കുലസ്ത്രീയെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നവരെ ‘കുലപുരുഷ പാവാടകൾ’ എന്ന് തന്നെ വിളിക്കാം.

എന്നാൽ ഇവന്മാരെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല എന്ന് താരത്തിന് അറിയില്ല. ഒക്കെയും ‘സീനിയേസ് ‘ എന്ന സിനിമയിൽ ലക്ഷ്മി പ്രിയ പഠിപ്പിക്കുന്ന ക്ലാസിൽ വന്നിരിക്കുന്ന ജയറാമിന്റെയും മനോജ് കെ ജയനെയും ബിജുമേനോന്റെയും കുഞ്ചാക്കോ ബോബനെയും പോലുള്ള ഇനങ്ങളാണ്. മുന്നിൽ വന്നു പിന്തുണ നൽകുമ്പോൾ കണ്ണുകൾ എങ്ങോട്ടെന്ന് ഒന്ന് ശ്രദ്ധിച്ചേക്കുക. ടിപ്പിക്കൽ മലയാളി കുലപുരുഷന്മാരുടെ ഒളിഞ്ഞുനോട്ട സ്വഭാവത്തെ…

‘ലക്ഷ്മിപ്രിയയുടെ ചാരിത്ര്യപ്രസംഗം’ വായിക്കാം

“ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിച് ആരാധകർ എന്ന തലക്കെട്ടോടെ ഒരു ഓൺലൈൻ ന്യൂസ് കണ്ടു. ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിയ്ക്കാൻ ലക്ഷ്മി പ്രിയ ഇന്ന് വരെ ചാൻസ് ചോദിച്ചു ആളുകളെ വിളിക്കുകയോ കിടപ്പറ വാതിൽ തുറന്നു കൊടുക്കുകയോ ചുംബന സമരത്തിൽ പങ്കെടുക്കുകയോ 85000/ ക യ്ക്ക് ശരീരം വിൽപ്പനയ്ക്കു വയ്ക്കുകയോ അല്പ്പ വസ്ത്ര ധാരി ആയി ഫോട്ടോ പോസ്റ്റ്‌ ചെയ്യുകയോ മുല ഊട്ടുന്ന ഫോട്ടോ എടുക്കുകയോ ഗർഭാവസ്ഥയിൽ ഉള്ള നഗ്ന ദൃശ്യം പ്രചരിപ്പിക്കുകയോ എടുക്കുകയോ കവിത മോഷ്ട്ടിക്കുകയോ മറ്റുള്ളവരെ അവഹേളിക്കുകയോ ശബരിമലയിൽ ഇരുളിന്റെ മറ പറ്റി കയറുകയോ മക്കളെക്കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിക്കുകയോ തുണി ഉടുക്കാതെ മത്തി വറുക്കുകയോ കക്ഷത്തെ രോമം കാണിച്ചു ഫോട്ടോ എടുക്കുകയോ ആർത്തവ ലഹള നടത്തുകയോ സ്വയം ഭോഗ യന്ത്രങ്ങൾ പ്രചരിപ്പിക്കുകയോ സ്വയംഭോഗത്തെക്കുറിച്ച് പോസ്റ്റ്‌ എഴുതുകയോ സ്വർണ്ണക്കടത്തു നടത്തുകയോ ആളുകളെ കൊലപ്പെടുത്തുകയോ തീവ്രവാദ പ്രവർത്തനങ്ങൾ മറ്റു രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല.

പകരം എന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ കഴിയുന്ന വിധം സാമൂഹിക സേവനം ചെയ്യാറുണ്ട്.ഒരു മതത്തിന്റെയും ആചാരങ്ങളിലോ വിശ്വാസങ്ങളിലോ കൈ കടത്താറില്ല. എന്റെ വിശ്വാസം ഹനിക്കാൻ അനുവദിക്കുകയുമില്ല. നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം എത്ര മഹത്തരം ആണോ അത്‌ പോലെ തന്നെ ആണ് എനിക്കും.
ഈ രാജ്യത്തിന്റെ നിയമം അനുസരിച്ചു ജീവിക്കുന്ന, ടാക്സ് അടയ്ക്കുന്ന ആൾ. ഇന്ത്യൻ ഭരണ ഘടന dഉറപ്പു വരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്ന് വിശ്വസിച്ചു ജീവിക്കുന്ന ആൾ. അഭിമാനം അടിയറവു വയ്ക്കാത്ത ആൾ. ഈ രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്ന കോടിക്കണക്കിനു ഭാരതീയരിൽ ഒരാൾ. നിർത്തട്ടെ,

എന്ന് ലക്ഷ്മി പ്രിയ ഒപ്പ്.”


ഈ ‘ചാരിത്ര്യ ‘പ്രസംഗം നടത്തിയ താരം, താൻ എന്തൊക്കെയോ ചെയ്തിട്ടില്ല എന്നൊക്കെ വച്ച് കീറുന്നുണ്ട്. എന്തൊക്കെ ചെയ്താലും ഇല്ലെങ്കിലും …വകതിരിവും വിവേകവും ഒട്ടുമില്ല എന്നകാര്യത്തിൽ സംശയമില്ല. മനുഷ്യൻ ഉണ്ടാക്കി വച്ച ഒരു ബലികല്ലിൽ ചവിട്ടി നിന്ന് ക്ഷേത്രം വൃത്തിയാക്കിയ ജീവനക്കാരന്റ രക്തം ആഗ്രഹിക്കാൻ മാത്രം ഉള്ള പ്രാകൃത ഫാസിസ്റ്റു ചിന്ത വേണ്ടുവോളമുണ്ടല്ലോ. സിനിമയിൽ വളുപ്പ് , ചളി റോളുകൾ മാത്രം ചെയ്തു ഒതുങ്ങിപോയതിന്റെ ഫ്രസ്‌ട്രേഷൻ വേണ്ടുവോളമുണ്ട്. സിനിമയിൽ അവസരങ്ങൾ കൂടുതൽ ലഭിക്കാൻ കിടപ്പറ തുറന്നുകൊടുക്കണം എന്ന ബോധം ഈ താരത്തിന് ഇതുവരെ വിട്ടുമാറാത്തതു നമ്മുടെ രാജ്യത്തിലെ ചിരപുരാതനവും മഹനീയവുമായ ‘അന്തപുര സമ്പ്രദായങ്ങൾ’ വായിച്ചുപഠിച്ചതിന്റെ അറിവുവച്ചും ആകാം. അതൊക്കെ നടത്തിപ്പോന്ന മഹാരാജാക്കന്മാരെയും തമ്പ്രാക്കന്മാരെയും ഇന്നും വാഴ്ത്തുന്നതിന്റെ പ്രശ്നവുമാകാം. അതുമല്ലെങ്കിൽ പൂർവ്വിക ചോരയുടെ ‘മേൽത്തട്ടിൽ’ കെട്ടിക്കിടന്ന വരേണ്യതയുടെ തികട്ടിവരലും ആകാം. കാര്യം കാണാൻ മാദകനൃത്തം ചവുട്ടി ഒടുവിൽ ‘ചാരിത്ര്യം’ പണയംവച്ച അപ്സരസുകളുടെ അനുഭവം പ്രചോദനം നൽകിയിട്ടുമാകാം. അതൊക്ക ഈ ആർഷഭാരത നാരിയെ സ്വാധീനിക്കുകയോ അല്ലാതിരിക്കുകയോ ചെയ്തോട്ടെ, എന്നാൽ ആധുനിക കാലത്തു ഒരു മിനിമം മനുഷ്യനിൽ ഉണ്ടാകേണ്ട മാനവിക ബോധം മൈക്രോസ്കോപ് വച്ചാലും കാണാൻ കഴിയുന്നില്ല എന്നതുകൊണ്ട് ഈ താരത്തെ ബിഗ് സ്‌ക്രീനിലോ മിനി സ്‌ക്രീനിലോ എന്ന് വ്യത്യാസമില്ലാതെ കൂവേണ്ടത് തന്നെയാണ്.