ബിഗ്‌ബോസ് തുടങ്ങിയതേയുള്ളൂ ചിലർ ചിലർക്ക് കല്ലുകടിയായി മാറിക്കഴിഞ്ഞു. അതിൽ ആദ്യത്തെ ആളാണ് ലക്ഷ്മിപ്രിയ. താരത്തെ നമുക്കറിയാം, അനവധി സിനിമകളിലും സീരിയലുകളും അഭിനയിച്ചു പ്രശസ്തി നേടിയ താരം. വിവാഹശേഷമാണ് അഭിനയത്തിലേക്കുള്ള ലക്ഷ്മിയുടെ വഴി തെളിയുന്നത്. നൂറ്റിയെൺപതോളം ചിത്രങ്ങളിൽ താരം അഭിനയിച്ചുകഴിഞ്ഞു. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്ന പളുങ്ക് എന്ന സീരിയലിൽ ആണ് താരം അഭിനയിച്ചുകൊണ്ടിരുന്നത് . അപ്പോഴാണ് ബിഗ്‌ബോസിൽ പങ്കെടുക്കാനുള്ള അവസരം വരുന്നത്.
മത്സരം തുടങ്ങിയിട്ട് മൂന്നു ദിവസങ്ങൾ മാത്രമേ ആകുന്നുള്ളൂ എങ്കിലും ലക്ഷ്മിപ്രിയ ബിഗ് ബോസ് കുടുംബത്തിലെ ചിലർക്ക് കല്ലുകടിയായി മാറിയിരിക്കുകയാണ്. ആദ്യ വീക്കിലി ടാസ്ക് ആയ പാവ കൊണ്ടുള്ള കളിയിൽ, ആകെയുള്ള 5 പാവകൾ – കയ്യിലുള്ളവർ വീടിനകത്തും മറ്റുള്ളവർക്ക് വീടിനുപുറത്തുമായിരുന്നു സ്ഥാനം. ആദ്യ ദിവസം വീടിനകത്ത് ആയിരുന്ന ലക്ഷ്മിക്ക് രണ്ടാം ദിവസം വീടിനു പുറത്തേക്ക് ഇറങ്ങേണ്ടി വന്നു. രണ്ടാം ദിവസം സുചിത്രയും ദിൽഷയും ലക്ഷ്മിപ്രിയയെക്കുറിച്ച് പരാമർശിച്ചിരുന്നു, ഇതിനെ സാധൂകരിക്കുന്ന ആശയങ്ങൾ ആണ് ഇപ്പോൾ അപർണ്ണ, നിമിഷ, ജാസ്മിൻ മൂസ എന്നിവരും പങ്കുവയ്ക്കുന്നത്.
ലക്ഷ്മി സ്വന്തം അഭിപ്രായം പറയാൻ കാണിക്കുന്ന ക്ഷമ അവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ കാണിക്കുന്നില്ലെന്നാണ് അവരുടെ അഭിപ്രായം.. മറ്റുള്ളവരുടെ സംസാരത്തിനു ഇടയ്ക്ക് കയറി സംസാരിക്കുന്നതും ലക്ഷ്മിയുടെ ശീലമെന്നു ഇവർ പറയുന്നു. എല്ലാവരുടെയും മേൽ അധികാരം ഉണ്ടെന്ന് ഭാവിക്കുകയും അമ്മ ചമയുകയും ആണ് ലക്ഷ്മിയുടെ ലക്ഷ്യമെന്നും അഭിപ്രായങ്ങൾ ഉയരുന്നു. എന്തായാലും ബിഗ്‌ബോസ് തുടങ്ങിയതുമുതൽ അസ്വാരസ്യങ്ങളാണ്. കളി കാര്യമാകും ഉറപ്പാണ്.