Moidu Pilakkandy

ലക്ഷ്മി രാജ് അല്ലൂരി..!

ബിഗ്രേഡ് സിനിമകളിൽ നായകപദവി നേടി ഒരുകാലത്ത് കത്തിനിന്ന നടൻ. ആന്ധ്രാപ്രദേശ്/തെലുഗ് സ്വദേശിയാണ്. പുള്ളിയെ അധികവും ഇംഗ്ലീഷ്,തമിഴ്,തെലുഗ്, കന്നട തുടങ്ങിയ അന്യഭാഷാ ബിഗ്രേഡ് പടങ്ങളിലാണ് കണ്ടിട്ടുള്ളത്. ഒരു മലയാളസിനിമയിലെങ്കിലും കണ്ടതായി ഓർക്കുന്നില്ല. പ്രതിഭ-രവിവർമ്മ-ജയ്തീവാൻ-സാജാൻ ടീമിന്റെ തേരോട്ടം നടന്ന സൗത്ത് ഇന്ത്യൻ-ഇംഗ്ലീഷ് ബിഗ്രേഡ് കാലഘട്ടത്തിൽ ഇവരൊന്നും ഇല്ലാതെ 1995 ൽ കൃഷ്ണ ചന്ദ്ര എന്ന ഡയറക്ടർ സംവിധാനം ചെയ്ത് ഷക്കീല നായികയായി അഭിനയിച്ച “Lovers in Blood” എന്ന ഇംഗ്ലീഷ് ബിഗ്രേഡ് സിനിമയിലാണ് ലക്ഷ്മി രാജിനെ ആദ്യമായി നായകനായി കാണുന്നത്. അതിൽ ഷക്കീലയ്ക്കൊപ്പം അനുജത്തി ശീതളും അഭിനയിച്ചിരുന്നു.

 പിന്നീട് 1999 ൽ ജയദേവൻ കന്നടയിൽ സംവിധാനം ചെയ്ത “ജീവന സന്ദേശ” എന്ന സിനിമയിൽ ബാബിലോണയുടെ നായകനായി അഭിനയിച്ചു. ഇത് തമിഴിൽ “No Entry” എന്നപേരിലും റിലീസ് ചെയ്തു.
തുടർന്ന് 2000 ൽ വീണ്ടും ബാബിലോണയുടെ നായകനായി “Chikka Chikka Thappagalu” എന്ന തെലുഗ് സിനിമയിൽ നായകനായി. ഇതിൽ ഉമാമഹേശ്വരിയും ബാബിലോണയ്ക്കൊപ്പം തുല്ല്യപ്രാധാന്യമുള്ള റോളിൽ അഭിനയിച്ചു. ഇതും ജയദേവൻ സംവിധാനം ചെയ്ത പടമായിരുന്നു.

2000 ൽ തന്നെ പുറത്തിറങ്ങിയ രേഷ്മ നായികയായ “മയൂരി” എന്ന സിനിമയിലും ലക്ഷ്മി രാജ് ആയിരുന്നു നായകൻ. അതിന് മുന്നേ ഇറങ്ങിയ “Thagam Thagam” എന്ന സിനിമയിലും നായകനായി അഭിനയിച്ചു. ഷക്കീല സ്റ്റാർഡം നേടി തരംഗംസൃഷ്ടിച്ച സമയത്ത് നിരവധി നടിമാർ രംഗത്ത് വന്ന് ബിഗ്രേഡ് പടങ്ങളുടെ കുത്തക മലയാളം നേടിയെങ്കിലും മലയാളത്തിൽ ലക്ഷ്മി രാജിനെ കണ്ടില്ല. മറിയ,സജിനി തുടങ്ങിയ സ്റ്റാർഡം ഉണ്ടായിരുന്ന നടിമാരുടെ കൂടെയും ഒരു ഭാഷയിലും ലക്ഷ്മി രാജ് അഭിനയിച്ചിട്ടില്ലെന്നാണ് അറിവ്.
ബിഗ്രേഡിലെ മറ്റു പോപ്പുലർ നടൻമാരിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒരു നടനായിരുന്നു ലക്ഷ്മി രാജ്.

പ്രമുഖ നടൻമാരായിരുന്ന ഉസ്മാൻ-ഭാസ്കർ-ഗാന്ധി ടീമുമായി ബോധപൂർവം ആയുള്ള ഒരു അകന്നുനിൽക്കുന്ന സമീപനം ലക്ഷ്മി രാജ് സ്വീകരിച്ചിട്ടുള്ളതായി സംശയം തോന്നാം. കാരണം ഇവരുള്ള ഒരു പടത്തിലും ലക്ഷ്മി രാജിനെ കണ്ടിട്ടില്ല. ഇവരോളം കൂടുതൽ പടങ്ങൾ ചെയ്തില്ലെങ്കിലും പക്ഷെ ഇവർക്കാർക്കും ഇല്ലാത്ത ഒരു ” പ്രത്യേക ഭാഗ്യം” / “അച്ചീവ്മെൻ്റ്” ലക്ഷ്മി രാജ് നേടിയിരുന്നു. ഷക്കീല,ബാബിലോണ, രേഷ്മ എന്നീ 3 നടിമാർക്കൊപ്പവും വിവിധ സിനിമകളിൽ നൂഡ് ബിറ്റ് സീനുകൾ ചെയ്ത നേട്ടം ലക്ഷ്മി രാജിൻ്റെ പേരിലാണ്. അത് ഉസ്മാനോ ,ഭാസ്കറിനോ, ഗാന്ധിക്കോ കൈവരിക്കാനായിട്ടില്ല.

പിന്നീട് സീരിയലുകളിലേക്ക് ചുവടുമാറ്റിയ ലക്ഷ്മി രാജ് തമിഴിലും തെലുഗിലുമായി നിരവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മി രാജ് അഭിനയിച്ച ആദ്യ തെലുഗ് സീരിയലിൻ്റെ പേരും “മയൂരി” എന്നായിരുന്നു. മുൻപ് രേഷ്മയുമൊത്ത് അഭിനയിച്ച ചിത്രത്തിൻ്റെ അതേപേരിൽ വന്ന സീരിയൽ. തമിഴിൽ വള്ളി (Sun TV) , സ്വർണ്ണം, കാദംബരി, ജയം, ലക്ഷ്മി വന്താച്ച് (Zee Tamil), രാമനുജർ, തെപ്പാണ്ടി സിംഗം (Kalainjar TV) എന്നിവയാണ് ലക്ഷ്മി രാജ് അഭിനയിച്ച പ്രധാന സീരിയലുകൾ. ഇപ്പോഴും സീരിയൽ രംഗത്ത് സജ്ജീവമാണ് ഇദ്ദേഹം.

തെലുഗ് സീരിയൽ നടി ഗായത്രി രാജ് ആണ് ഭാര്യ. ഭാര്യയ്ക്കും മകനും ഒപ്പം ലക്ഷ്മിരാജ് ഇപ്പോൾ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു. ലാലേട്ടൻ്റെ ചന്ദ്രലേഖയിൽ അനിയത്തിവേഷം ചെയ്തും അൽപസ്വൽപം ബിഗ്രേഡ് പടങ്ങളിലും തിളങ്ങിയ പ്രശസ്ത നടി വാഹിനി ഇവരുടെ അടുത്ത ഫാമിലി ഫ്രണ്ടാണ്.

Leave a Reply
You May Also Like

മാറിയ കാലത്തെ മമ്മൂട്ടി – മോഹൻലാൽ

മാറിയ കാലത്തെ മമ്മൂട്ടി – മോഹൻലാൽ… Byju Edathara തിയറ്ററിൽ ഇറങ്ങുന്ന ലാൽ ചിത്രങ്ങൾ പത്ര…

സേനാപതിക്കിന്ന് 26 വയസ്സ്

Bineesh K Achuthan സേനാപതിക്കിന്ന് 26 വയസ്സ്. ഒരു ചിത്രം അനൗൺസ് ചെയ്തയന്നു വാനോളം ഉയർന്ന…

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ അദ്ദേഹത്തിന്റെ സംവിധാനത്തിൽ…

ടോളിവുഡ് മികച്ച 10 ബിസിനസ്സ് സിനിമകൾ, പ്രഭാസിന്റെ വ്യക്തമായ ആധിപത്യം

ഒരു കാലത്ത് ടോളിവുഡ് സിനിമകളുടെ ബിസിനസ് 100 കോടി കടക്കുന്നത് അത്ഭുതമായിരുന്നു., എന്നാൽ വളരുന്ന ടോളിവുഡ്…