ആദ്യകാലത്തൊക്കെ എന്നെപ്പോലുള്ള അഭിനേതാക്കളെ സാവധാനമേ വിളിക്കൂ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
64 SHARES
766 VIEWS

മലയാളത്തിന്റെ പ്രിയനടൻ ലാലു അലക്സ് പണ്ടുകാലത്തു സിനിമാമേഖലയിൽ നിന്നും തനിക്കു നേരിടേണ്ടി വന്ന നിരാശകളെയും അവഗണകളെയും കുറിച്ച് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

“ആദ്യകാലത്തു അവസരങ്ങൾ തേടി ഒരുപാട് വാതിലുകളിൽ മുട്ടേണ്ടിവന്നിട്ടുണ്ട്. പലരും തുറന്നു തന്നിട്ടുമുണ്ട്. ഭാഗ്യവാനാണോ ഞാൻ എന്നുചോദിച്ചാൽ ഭാഗ്യവാനാണ്. സ്വപ്നം കണ്ടതിനേക്കാൾ അഞ്ചുംപത്തും മടങ്ങു കിട്ടിയിട്ടുണ്ട്. അതുപോലെ ചില നിര്ഭാഗ്യങ്ങളും ഉണ്ടായിട്ടുണ്ട്. ആദ്യകാലത്തൊക്കെ എന്നെപ്പോലുള്ള അഭിനേതാക്കളെ സാവധാനമേ വിളിക്കൂ. വലിയ താരങ്ങളുടെ സീൻ ഒക്കെ എടുത്തുകഴിഞ്ഞു തിരക്കുള്ളവരെ ഒക്കെ പറഞ്ഞുവിട്ടതിനു ശേഷമേ എന്നെപോലുള്ളവരെ വിളിക്കൂ. അതുവരെ വെയിലും മഴയും കൊണ്ട് അങ്ങനെ നിൽക്കണം. പണ്ടുകാലത്തെ വില്ലന് ഉറപ്പായും താടി വേണം , താടി വളരുന്നതുവരെ കാത്തുനിൽക്കാനൊന്നും പറ്റില്ല. ഗം തേച്ചു താടി ഒട്ടിക്കും . അപ്പോഴേ പുകച്ചിലും നീറ്റലും തുടങ്ങും. അങ്ങനെ തന്നെ വൈകുന്നേരം വരെ നിൽക്കണം. “

“ഞാൻ അഭിനയിച്ച ഒരു സിനിമ നൂറാം ദിനം ആഘോഷിച്ചാൽ പോലും അന്ന് നമ്മെളെയൊന്നും വിളിക്കില്ല. ഞാനാകട്ടെ വിളിക്കുമെന്നുകരുതി പുതിയ ഡ്രസ്സ് ഒക്കെ മേടിച്ചു കാത്തിരിക്കും. പക്ഷെ വിളിക്കില്ല. എന്നാൽ അന്ന് അങ്ങനെയൊക്കെ നിരാശകൾ സംഭവിച്ചത് ഇന്ന് നല്ലതിനുവേണ്ടിയാകാം എന്ന രീതിയിലാണ് ഞാനിപ്പോൾ ചിന്തിക്കുന്നത് “. ലാലുഅലക്സ് പറഞ്ഞു.

LATEST

പ്രിയ വാര്യറും സർജാനോ ഖാലിദും ഇഴുകിച്ചേർന്നഭിനയിക്കുന്ന ‘4 ഇയേഴ്‌സി’ലെ പുതിയ ഗാനം റിലീസ് ചെയ്തു

ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രശ്ചാത്തലമാക്കി രഞ്ജിത് ശങ്കർ സംവിധാനം, രചന എന്നിവ നിർവഹിച്ച