19 വയസുള്ള അവിവാഹിതയിൽ ജനിച്ചു ദരിദ്രനായി വളർന്നവൻ ഇന്ന് 64000 കോടി ഡോളറിന്റെ ഉടമ

0
193

Sigi G Kunnumpuram

ലാറി എല്ലിസൺ, 19 വയസുള്ള അവിവാഹിതയായ ഫ്ലോറെൻസ് സ്പെൽമാൻ മകനായി 1944 ഓഗസ്റ്റ് 17ന് ന്യൂയോർക്ക്‌ ജനിച്ചു.ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും പരാജയങ്ങളുടെയും കാലം അവന്റെ ബാല്യം രോഗപീഢകളുടേതായിരുന്നു.സ്വന്തമായി പോറ്റി വളർത്തുവാൻ സാധിക്കില്ല എന്ന് മനസ്സിലാക്കി ഫ്ലോറെൻസ് ഒൻപതു മാസം പ്രായമായ എല്ലിസണെ ഷിക്കാഗോയിലുള്ള ബന്ധുക്കൾക്കു ദത്ത് വളർത്തുവാൻ കൊടുത്തു. ലാരിയുടെ ഒരു അങ്കിളും ആന്റിയുമായ ലാറിയെ ലൂയീസ് എല്ലിസൺ, ലിലിയൻ ദമ്പതികൾ അവനെ പിന്നീട് വളർത്തിയത്.

പന്ത്രണ്ട് വയസു പ്രായമുള്ളപ്പോഴാണ് അയാൾ ആ സത്യം അറിയുന്നത്. തന്നെ പോറ്റിവളർത്തുന്നവർ തന്റെ യഥാർഥ മാതാപിതാക്കൾ അല്ലെന്നും സ്വന്തം മാതാവ് ഉപേക്ഷിച്ച തന്നെ ഏറ്റെടുത്തു വളർത്തിയ വളർത്തച്ഛനും വളർത്തമ്മയും മാത്രമാണെന്ന സത്യം.ക്ലാസിൽ വഴക്കാളിയും വിചിത്രസ്വഭാവക്കാരനുമായിരുന്ന ലാരിയ്ക്ക് അടുത്ത സുഹൃത്തുക്കൾ പോലുമില്ലായിരുന്നു. തന്റെ രക്ഷിതാവിനോടു പോലും അവൻ വഴക്കിട്ടുകൊണ്ടിരുന്നു. അവനെ വളർത്തിയ ആന്റി പെട്ടെന്ന് മരണമടഞ്ഞത് ലാരിയ്ക്ക് വലിയ ആഘാതമായി. ഇല്ലിനോയി സർവകലാശാലയില്‍ രണ്ടാം വർഷം കോളേജിൽ പഠിക്കുമ്പോഴാണ് ആ വിയോഗം. അങ്ങനെ ലാരിയുടെ പഠനം മുടങ്ങി. പിന്നീട് ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ ചേർന്ന് പഠനം തുടങ്ങിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു.

Oracle Founder Larry Ellison Disclosed a $1 Billion Stake in Tesla | Barron's1966ല്‍ വടക്കന്‍ കാലിഫോര്‍ണിയയിലേക്ക് നീങ്ങിയ ലാറി എല്ലിസൻ പിന്നീട് നിരവധി സ്ഥലങ്ങളിലായി പല ജോലികള്‍ ചെയ്തു.കഷ്ടപ്പാടിന്റെയും അലച്ചിലിന്റെയും നാളുകളായിരുന്നു അത്. രു നേരത്തെ ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടി പണം കണ്ടെത്താനുള്ള അലച്ചിൽ.കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങിന്റെ ബാലപാഠങ്ങള്‍ ഷിക്കാഗോയില്‍ നിന്നാണ് പഠിച്ചത്.അത് ക്രമേണ അഭിനിവേശമായി മാറി. അങ്ങനെ കൂടുതൽ അവസരങ്ങൾ തേടി അവൻ കാലിഫോർണിയയിലേക്ക് പോയി.എല്ലിസന്‍ ഡെലിവറി ബോയ്, പെട്രോള്‍ ബങ്കില്‍ സെയില്‍സ്മാന്‍,സൂപ്പര്‍ മാര്‍ക്കറ്റില്‍ പായ്ക്കര്‍ അങ്ങനെ നിരവധി ജോലികള്‍ ചെയ്തു. ചെറിയ ജോലികൾ ചെയ്തു കിട്ടിയ പണം കൊണ്ട് കമ്പ്യൂട്ടർ പ്രോഗ്രാമിംഗിന്റെ പുസ്തകങ്ങൾ വാങ്ങി ആർത്തിയോടെ വായിക്കാൻ തുടങ്ങി.

Top 100 Best Tech Company In The World - P2.Oracle Corporation. - WCSA.WORLDവർഷങ്ങൾ നീണ്ട സ്വയം പഠനത്തിലൂടെ ലാരി കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ അഗ്രഗണ്യനായിതീർന്നു. അങ്ങനെ 33-ാം വയസിൽ ആംപെക്സ് കോർപ്പറേഷൻ എന്ന കമ്പനിയിൽ അയാൾ കമ്പ്യൂട്ടർ പ്രോഗ്രാമറായി ജോലിക്ക് ചേർന്നു.ഇലക്ട്രോണിക്സ് കമ്പനിയായ ആംപെക്സിൽ ജോലി ചെയ്യുമ്പോഴാണ് ലാറി എല്ലിസണ് ഡേറ്റാ ബേസ് മാനേജ്മെന്റിൽ താൽപര്യം തോന്നുന്നത്. കംപ്യൂട്ടർ ശാസ്ത്രജ്ഞൻ എഡ്ഗാർ കോഡിന്റെ കണ്ടെത്തലുകളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ പഠിക്കുകയും അവിടുത്തെ ജോലി അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.തുടര്‍ന്ന് 1977-ല്‍ ഒപ്പമുണ്ടായിരുന്ന രണ്ടു സഹപ്രവര്‍ത്തകരുമൊത്ത് എല്ലിസൻ സ്വന്തമായി സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ് ലാബ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടു.

ആ വര്‍ഷം എല്ലിസനിന്റെ കമ്പനിക്ക് സിഐഎയുടെ ഒരു പ്രോജക്ട് ലഭിച്ചു. രണ്ടു വര്‍ഷം കൊണ്ട് തീര്‍ത്തുകൊടുക്കേണ്ട പ്രോജക്ട് ഒരു വര്‍ഷം കൊണ്ട് തീര്‍ത്തു കൊടുക്കാന്‍ എല്ലിസനും കൂട്ടുകാര്‍ക്കും കഴിഞ്ഞു. ശേഷിക്കുന്ന ഒരു വര്‍ഷം കൊണ്ട് അതിന്റെ സാധ്യതകള്‍ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്തു. വിജയകരമായ ആ പ്രോജക്ടിന്റെ കോഡിന്റെ പേര് തന്നെ എല്ലിസന്‍ തന്റെ സ്വപ്ന സ്ഥാപനത്തിനായി തിരഞ്ഞെടുത്തു; ഒറാക്കിള്‍.അങ്ങനെ ലോകം അറിയുന്ന വലിയൊരു കമ്പനി പിറന്നു.

Larry Ellison steps down as Oracle CEO - TechCentral.ieഒറാക്കിൾ സോഫ്റ്റ്‌വെയർ വിപണനം തുടങ്ങുന്നതിനു മുൻപ് സ്ഥാപനത്തിന്റെ പേരു 1979 ല്‍ കമ്പനിയുടെ പേര് റിലേഷണല്‍ സോഫ്റ്റ്‌വെയര്‍ ഇന്‍കോര്‍പ്പറേറ്റഡ് എന്നു മാറ്റി.റിലേഷണൽ സോഫ്റ്റ്‌വെയർ ഇങ്ക് എന്ന കമ്പനിയുടെ പേരിൽ ഒറാക്കിൾ ഡേറ്റാബേസ് രണ്ടാം വേർഷൻ പുറത്തിറക്കി തുടങ്ങി. 1982ല്‍ വീണ്ടും പേരുമാറ്റം. കമ്പനിയുടെ പ്രധാന ഉൽപന്നമായ ഒറാക്കിള്‍ ഡാറ്റാബേസ് സോഫ്‌റ്റ്‌വെയറിന്റെ പേരുമായി സാമ്യമുള്ള ഒറാക്കിള്‍ സിസ്റ്റംസ് എന്നാക്കി മാറ്റി.1995ലാണ് കമ്പനി ഇന്നത്തെ പേരായ ഒറാക്കിള്‍ കോര്‍പ്പറേഷന്‍ എന്ന പേരു സ്വീകരിച്ചത്.

ഇന്ന് ലോകത്ത് എവിടെയും ഇന്റർനെറ്റ് അധിഷ്ഠിത പണമിടപാട് നടക്കുമ്പോൾ അതിന്റെ പിന്നിലെ സോഫ്റ്റ്‌വെയർ സംവിധാനം ഒറാക്കിളിന്റേതാണെന്നു പലർക്കും അറിയില്ല.ATM മുതൽ ഓൺലൈൻ ഷോപ്പിങ് വരെ നീളുന്ന പണമിടപാടുകൾ കൂടാതെ ലോകത്തെ എല്ലാ സർക്കാർ ഏജൻസികൾക്കും ബാങ്കുകൾക്കുമുള്ള സോഫ്റ്റ്‌വെയർ നൽകുന്ന മഹാസംരംഭമായി ഇന്ന് ഒറാക്കിൾ.
1997 മുതൽ 2002 വരെ എല്ലിസൺ ആപ്പിൾ ഇൻകോർപ്പറേറ്റഡിന്റെ ഡറെക്റ്ററായിരുന്നു. സ്റ്റീവ് ജോബ്സ് എല്ലിസന്റെ അടുത്ത സുഹൃത്തായിരുന്നു. എല്ലിസൺ-ക്രാഫ്റ്റ് വിവാഹത്തിനു ജോബ്സ് ആയിരുന്നു ഔദ്യോഗിക ഫോട്ടോഗ്രാഫർ2020 ൽ ലാരിയുടെ സമ്പത്ത് എത്രയാണെന്നറിയാമോ? 64000 കോടി ഡോളർ! ലോകത്തിലെ ഏറ്റവും വലിയ 7 സമ്പന്നരുടെ പട്ടികയിൽ ലാരി പലതവണ ഇടം പിടിച്ചു.