ലാത്തിമാർ ഹോളി – വിചിത്രമായ ആഘോഷങ്ങൾ

ജയരാജൻ കൂട്ടായി

ഉത്തർ പ്രദേശ് സംസ്ഥാനത്തിൽ മഥുരയുടെ അയൽ പട്ടണങ്ങളായ ബർസാന യിലും, നന്ദഗോണിലും ഹോളി ആഘോഷങ്ങൾക്ക് മൂന്ന് ദിവസ്സങ്ങൾക്ക് മു മ്പായി അരങ്ങേറുന്ന വിചിത്ര ആഘോഷമാണ് ലാത്തിമാർ ഹോളി.പേര് പോ ലെ തന്നെയാണ് വിചിത്രമാണ് ആഘോഷത്തിൻറെ ആചാരങ്ങളും. സ്വദേശി കളോടൊപ്പം പല ആയിരം വിദേശികളും തീർത്തും ആസ്വദിക്കുന്ന വിചി ത്ര ആഘോഷമാണ് ലാത്തിമാർ ഹോളി. “ലാത്തിമാർ എന്നാൽ ലാത്തി ചാർ ജ്” തന്നെ. ലാത്തിമാർ ഹോളി ദിവസ്സം ശ്രീ കൃഷ്ണൻ നന്ദഗോണിൽ നിന്നും രാ ധയുടെ ജൻമ നാടായ ബർസാനയിൽ വന്നിരുന്നുവെന്നും, രാധയും തോഴിക ളും കൂട്ടുകാരോടുമൊപ്പം ഹോളി കളിച്ചുല്ലസിച്ചിരുന്നുവെന്നുള്ള വിശ്വാസ്സ ത്തിൻറെ ഓർമ്മപ്പെടുത്തലായാണ് ഈ ആഘോഷം ഇപ്പോഴും പിന്തുടരുന്ന ത്.

ലാത്തിമാർ ഹോളിയുടെ ഭാഗമായി നന്ദഗോണിലെ പുരുഷന്മാർ ബർസാന യിൽ സന്ദർശനം നടത്തുന്നു. എല്ലാവരും ബർസാന യിലെ രാധേ റാണി ക്ഷേ ത്ര മൈതാനത്ത് ഒത്ത് കൂട്ടുകയും, ബർസാനയിലെ സ്ത്രീകൾ ലാത്തിയുമാ യി പുരുഷന്മാരെ സ്വീകരിക്കുകയും ചെയ്യുന്നു. സ്വീകരിക്കലെന്നാൽ അരി യും, പൂവും മാലയും ആരതിയുമായുള്ള സ്വീകരണമൊന്നുമല്ല. പുരുഷന്മാർ എത്തി കഴിയുമ്പോൾ കൈകളിൽ കരുതിയിരിക്കുന്ന ലാത്തി കൊണ്ട് അവ രുടെ തലയിൽ ശക്തിയായി പ്രഹരിക്കുന്നു. അടി തടുക്കാൻ പരിച പോലു ള്ള ആയുധം പുരുഷന്മാർ കയ്യിൽ കരുതുന്നു. നല്ല പരിശീലനം സിദ്ദിച്ചവരാ ണ് പങ്കെടുക്കുന്ന പുരുഷന്മാർ. അത് കൊണ്ട് തന്നെ പലപ്പോഴും അടി കിട്ടാ തെ രക്ഷപ്പെടാറുമുണ്ട്. എന്നാൽ അടിതട പിഴക്കുകയും തലയിൽ പ്രഹര വും ഏറ്റു വാങ്ങുന്നവർ ധാരാളം.

അങ്ങിനെ അടി വാങ്ങിയവർ സ്ത്രീകളുടെ വേഷം ധരിച്ചു പരസ്യമായി നൃ ത്തം ചെയ്യണമെന്നതും ലാത്തിമാർ ഹോളിയുടെ നിയമമാണ്. അപൂർവം ചി ല സ്ത്രീകൾ എന്തെങ്കിലും പരസ്പ്പരം ചെറിയ സൗന്ദര്യ പിണക്കമുള്ള പുരുഷന്മാരെ പാഠം പഠിപ്പിക്കാനും ഈ അവസ്സരം വിനിയോഗിക്കാറുണ്ട്. അടിയെ തടുക്കാൻ പരമാവധി ശ്രമിക്കും, തടയൽ അഥവാ തെറ്റി ലാത്തിയടി കിട്ടിയാൽ സ്ത്രീ വേഷം കെട്ടി നൃത്തവും ചെയ്യും. അത് ഒരു അപമാനമായി ആരും കണക്കാക്കാറില്ല. നൃത്തം കഴിയുന്നതോടെ മുൻ പിണക്കങ്ങൾ തീർ ന്നു പരസ്പ്പരം മിത്രങ്ങളായി മാറുന്നതും ലാത്തി മാറിൻറെ സവിശേഷത തന്നെ. തുർന്ന് കാണികളും സഞ്ചാരികളും, നാട്ടുകാരുമടക്കം “കനയ്യാ ബർസാ നെ മേ ആയോ, ബുലായ തുമാരി രാധ പ്യാരി, ഹോളി ഖേൽനെ ആയോ നട്ട് വർ നന്ദ കിഷോർ” തുടങ്ങിയ അതി മനോഹരങ്ങളായ ഹോളി ഗാനങ്ങൾ ആ ലപിക്കുകയും സമൂഹ നൃത്തവും സദ്യയും നടക്കുന്നു.

ക്ഷീണം മാറ്റുവാൻ എല്ലാവർക്കും ശീതള പാനീയം കുടിക്കാൻ കൊടുക്കുന്നു. പിറ്റേ ദിവസ്സം ബർസാനയിലെ സ്ത്രീകൾ കൃഷ്ണൻറെ നാടായ നന്ദഗോണിലേ ക്ക് യാത്രയാകുന്നു. എന്നാൽ നന്ദഗോണിലെ പുരുഷന്മാർ സ്ത്രീകളെ സ്വീക രിക്കുന്നത് ലാത്തി ചാർജോടെയല്ല. സിന്ദൂരം കലക്കിയ പല വർണ്ണങ്ങളിലു ള്ള വെള്ളം സ്ത്രീകളുടെ ദേഹത്തൊഴിക്കുകയും, പല വർണ്ണങ്ങളിലുള്ള പൊടികൾ ദേഹത്ത് വാരി എറിയുകയും ചെയ്യുന്നു. സ്ത്രീകൾ അവരുടെ പ രമ്പാരാഗതമായ ഫോൾക് ഡാൻസും തുടർന്ന് ലാത്തി ചാർജും ആരംഭിക്കു ന്നു. ഇവിടേയും അടി വാങ്ങാനുള്ള ഭാഗ്യം പുരുഷന്മാർക്ക് തന്നെ, ലാത്തിമാ ർ ഹോളിയാഘോഷങ്ങളിൽ, ലാത്തി ചാർജിനും, നൃത്തങ്ങൾക്കുമുള്ള ആ രോഗ്യം ഉണ്ടാവാൻ വേണ്ടി സ്ത്രീകൾ ആഘോഷത്തിന് ഒരു മാസ്സം മുമ്പ് ത ന്നെ പരിശീലനം ആരംഭിക്കുന്നു.!!!!!!!!!. അത് പോലെ പുരുഷന്മാർ ലാത്തിയടി തടയാനുള്ള പരിശീലനവും തുടങ്ങുന്നു. ലാത്തി ചാർജെന്നാൽ യാതൊരു മയവുമില്ലാത്ത പ്രഹരം തന്നെയാണ്. പുരുഷന്മാർക്ക് എത്രയെല്ലാം പരിശീലനം ഉണ്ടായാലും കുറെ പേർക്കെങ്കി ലും നല്ല ചുട്ട അടി കിട്ടാറുമുണ്ട്.

അടി കിട്ടുന്നവരിൽ സ്വദേശികൾ മാത്രമല്ല സഞ്ചാരികളായ ഒരു പാട് വിദേശികളുമുണ്ടാകും. സ്വദേശികൾ പ്രാദേശീക ബ്രജ് ഭാഷയിൽ ഗാനാലാപനം നടത്തുകയും ലാത്തിയടി കിട്ടിയവരും കിട്ടാ ത്തവരുമായ സ്വദേശികളും, വിദേശികളും മനോഹരമായ നൃത്തം ചെയ്യു ന്നു. അവിസ്മരണീയമായ ഈ കാഴ്ചകൾ കാണുവാനും പങ്കെടുക്കാനും ആഗ്ര ഹമുള്ളവർ മാർച്ച് മാസ്സത്തിൽ ഹോളിക്ക് ഒരാഴ്ച മുമ്പ് യാത്ര പുറപ്പെട്ടാൽ മ തി. അടി കിട്ടി വേദനിക്കുകയും, ഉഴിച്ചലോ തിരുമ്മലോ ആവശ്യമായി വരുമ്പോൾ എന്നെ പഴിക്കാതിരിക്കുക……….

മഴ പെയ്യുന്നതു പോലുള്ള ലാത്തിയടി നടക്കുന്നതിനാൽ യാത്രക്ക് മുമ്പായി കുറച്ചു അടിതടയും പരിശീലിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കൂട്ടത്തി ൽ ഒരു പരിചയും. തിരുമ്മാനുള്ള എന്തെകിലും തൈലമോ, എണ്ണയോ കൂടി കയ്യിൽ കരുതുന്നത് നല്ലതായിരിക്കും.!!!!!!!!!!!! ഈ ദിവസ്സം നടക്കുന്ന ലാത്തി ചാർജിൽ ആർക്കും പരിക്ക് പറ്റാറില്ലെന്ന് ഇവിടുത്തെ ജനങ്ങളുടെ വിശ്വാ സ്സം. അഥവാ പരിക്ക് പറ്റിയാൽ ഒരു തരം കളി മണ്ണ് കുഴച്ചു പുരട്ടി കൊടുക്കു ന്നതും കാണാം. വിചിത്ര ആചാരങ്ങളോടൊപ്പം മറ്റൊരു പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ഭാരതത്തിൽ തന്നെ ബർസാനയിലെ ഒരേയൊരു ക്ഷേത്ര മേ രാധയുടെ പേരിൽ നിലവിലുള്ളൂവെന്നതും ഈ ക്ഷേത്രം മറ്റു ക്ഷേത്രങ്ങ ളിൽ നി ന്നും വ്യത്യസ്തമാക്കുന്നു.”കനയ്യാ ബർസാനെ മേ ആയോ, ബുലായ തുമാരി രാധ പ്യാരി, ഹോളി ഖേൽ നെ ആയോ നട്ട് വർ നന്ദ കിഷോർ”

“ആരോഗ്യകരമായ മുന്നറിയിപ്പ് – അടിതടയിൽ പരിശീലനം ഇല്ലാത്തവർ യാത്ര പോകുമ്പോൾ കുറച്ചു ചന്നിനായകവും, തിരുമ്മാനുള്ള കൊട്ടൻ ചുക്കാദിയും കയ്യിൽ കരുതുക”

Leave a Reply
You May Also Like

മലബാർ മേഖലയിലെ മുത്തായ കുറ്റി അഥവാ മുത്തായ വെടി എന്ന വിനോദം എന്താണ് ?

ഒരു മീറ്ററിലും ,കഷ്ടി വലുപ്പത്തിൽ മുറിച്ചെടുത്ത മുളയുടെ ഉൾഭാഗം അടർത്തി മാറ്റി ചുറ്റിലും കയറ് കൊണ്ട് വരിഞ്ഞ് ഒരറ്റത്ത് ചെറിയ ഒരു ദ്വാരം ഉണ്ടാക്കിയാൽ മുത്തായ കുറ്റി തയ്യാർ

ഇന്ന് വിഷു, എന്താണ് വിഷുവിന്റെ ഐതീഹ്യം ?

കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്, അവയെല്ലാം ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭത്തിൻ്റെ ആഘോഷമാണ്.

ഇന്ന് മഹാശിവരാത്രി, എന്താണ് ശിവരാത്രിയുടെ ഐതീഹ്യം

ഹൈന്ദവരുടെ പ്രത്യേകിച്ച് ശൈവരുടെ ഒരു പ്രധാനപ്പെട്ട ആഘോഷമാണ് മഹാശിവരാത്രി അഥവാ ശിവരാത്രി. പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും…

ദൈവത്താർ : നാടിന്റെ നായനാർ

അണ്ടലൂർ, കാപ്പാട്, മാവിലായി, പാടുവിലായി എന്നീ ക്ഷേത്രങ്ങളിൽ കുടികൊള്ളുന്ന നാലു ദൈവത്താർമാരും സഹോദരൻമാരാണ് എന്നാണ് വിശ്വാസം.