സോഫ്റ്റ് പോണോഗ്രാഫി വിഭാഗത്തിൽപ്പെടുന്ന ഒരു മലയാളചലച്ചിത്രമാണ് ലയനം. ആർ.ബി. ചൗധരി നിർമ്മിച്ച ചിത്രം തുളസീദാസ് സംവിധാനം ചെയ്തിരിക്കുന്നു. 1989 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. സിൽക്ക് സ്മിത, അഭിലാഷ, ദേവിശ്രീ, വി.കെ. ശ്രീരാമൻ, നന്ദു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സാധാരണ അശ്ലീല ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായാണ് തുളസീദാസ് ലയനം അണിയിച്ചൊരുക്കിയത്.
ഒന്നിന് പുറകെ മറ്റൊന്ന് എന്ന് പറയുന്ന ഓടാത്ത ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ലയനം എന്ന പടത്തിലാണ് തുളസിദാസ് എന്ന സംവിധായകനെ നാം അറിഞ്ഞു തുടങ്ങിയത് .ലയനം വൻ വിജയമായപ്പോൾ അത്തരത്തിലുള്ള പടങ്ങൾ എടുക്കുന്ന ഒരു സംവിധായകൻ കൂടി രംഗത്ത് വന്നു എന്നാണ് കരുതിയത് .പിന്നീട് ഇറങ്ങിയ തുളസീദാസിന്റെ പടം ആയിരുന്നു കൗതുക വാർത്തകൾ.അന്ന് വരെ കാണാത്ത രീതിയിൽ ഉള്ള സൂപ്പർ കോമഡി ഉള്ള സിനിമ മാത്യു നൈനാൻ കോശി എന്ന മുകേഷിന്റെ കഥാപാത്രം ശരിക്കും ക്ലിക്ക് ആയി സിനിമയിൽ അഭിനയിച്ച എല്ലാവരും മാക്സിമം പെർഫോം ചെയ്ത പടമായി കൗതുക വാർത്തകൾ .രചന പരേതനായ ശ്രീ V.Rഗോപാലകൃഷ്ണൻ ആയിരുന്നു .ജോൺസൻ ഈണം പകർന്ന പാട്ടുകളും ഹിറ്റ് ആയി.
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം അണിയിച്ചൊരുക്കിയത്. തുളസീദാസ് തന്നെ ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കി. പുതിയങ്കം മുരളി സംഭാഷണമെഴുതിയ ചിത്രം വൻവിജയം നേടിയിരുന്നു. തുടർന്ന് തമിഴിലും ഹിന്ദിയിലും മൊഴിമാറ്റം ചെയ്യപ്പെട്ടു. പുതിയങ്കം മുരളിയും ദേവദാസും രചിച്ച ഗാനങ്ങൾക്ക് ജെറി അമൽദേവ് സംഗീതം നൽകി.
ഒരു നാട്ടിൽ നിന്നും രക്ഷപെട്ടോടുന്ന നന്ദു (ചിത്രത്തിലും യഥാർഥ പേർ ഉപയോഗിച്ചിരിക്കുന്നു) എന്ന കൗമാരക്കാരൻ മാധുരി (സിൽക്ക് സ്മിത) എന്ന വിധവയുടെ കാറിൽ അഭയം തേടുകയും അവൾ അവനെ രക്ഷിക്കുകയും ചെയ്യുന്നു. മാധുരിയോട് നന്ദി വാക്കൊന്നും പറയാതെ പോയ നന്ദുവിനെ പിന്നീട് ഒരു അമ്പലനടയിൽ വച്ച് കണ്ടെത്തുന്ന മാധുരി അവനെ സ്വഭവനത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.
മാധുരിയുടെ ജീവിതത്തിൽ വിവാഹ ദിവസം ആദ്യരാത്രിക്കു മുൻപു തന്നെ ഭർത്താവിനു പട്ടാളത്തിലേക്ക് തിരിക്കേണ്ടി വരുന്നു. പിന്നീട് ഒരു യുദ്ധത്തിൽ ഭർത്താവ് മരിച്ചെന്ന സന്ദേശവും മാധുരിക്ക് ലഭിക്കുന്നു. ഈ വിഷാദങ്ങളിൽ നിന്നെല്ലാം അകലാൻ മാധുരി ക്ഷേത്രങ്ങളെ ആശ്രയിക്കുന്നു. ഈ വേളയിലാണ് നന്ദുവിനെ കണ്ടെത്തുന്നത്. ഭർത്താവ് മരിച്ച സ്ത്രീയുടെ വസ്ത്രധാരണ രീതികളെ ഇഷ്ടപ്പെടാത്ത നാട്ടുകാർ മാധുരിയെ പിഴച്ചവളെന്ന് മുദ്ര കുത്തുന്നു.
നന്ദുവുമായുള്ള ബന്ധത്തെ മാധുരിയുടെ കാമം തീർക്കാനുള്ള മാർഗ്ഗമായി സമൂഹം കാണുന്നു. മാധുരി യഥാർത്തത്തിൽ തനിക്കൊരു രക്ഷകനായാണ് നന്ദുവിനെ തന്റെയൊപ്പം കൂട്ടുന്നത്. കാമാർത്തിയോടെ തന്നെ നോക്കിക്കാണുന്ന സമൂഹത്തിൽ നിന്നും രക്ഷപെടാമെന്ന് മാധുരി കരുതുന്നു. എന്നാൽ അവളുടെ വിശ്വാസങ്ങൾ എല്ലാം കീഴ്മേൽ മറിഞ്ഞു.
നന്ദു മുൻപ് ജോലി ചെയ്തിരുന്ന സ്ഥലത്തുനിന്നും രതിയുടെ അവിശുദ്ധ പാഠങ്ങൾ അവനു സ്വന്തമായിരുന്നു. ആ വീട്ടിലെ ദേവി എന്ന സ്ത്രീയുമായി നന്ദു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഈ വിവരമറിഞ്ഞ ദേവിയുടെ ബന്ധുക്കൾ നന്ദുവിനെ അവിടെ നിന്നും പുറത്താക്കുകയായിരുന്നു. അവിടെ നിന്നുമാണ് നന്ദു മാധുരിയുടെ പക്കൽ എത്തിച്ചേരുന്നത്.
മാധുരിയുടെ അമ്മ അവളുടെ ചെറുപ്പത്തിലെ മരിച്ചു പോയതിനാൽ അവളുടെ പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും അതിൽ ആശ എന്ന മറ്റൊരു പെൺകുട്ടി ജനിക്കുകയും ചെയ്തിരുന്നു. അവർ അറിയാതെ ആശ മാധുരിയുടെ വീട്ടിൽ വരുമായിരുന്നു. നന്ദു ആശയിൽ ആകൃഷ്ടനായി. ഒപ്പം മാധുരിയുടെ ശരീരം നന്ദുവിൽ ലൈംഗിക വിചാരങ്ങൾ ജനിപ്പിക്കുകയും ഒരിക്കൽ രാത്രിയിൽ ഷോക്കേറ്റു വീണ മാധുരിയെ ശുശ്രൂഷിക്കവെ നന്ദുവിൽ പൗരുഷം ഉണരുകയും അവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. പ്രായം മറന്നുള്ള അവരുടെ പ്രവർത്തികൾ അവിടെ ആരംഭിച്ചു.
മരണപ്പെട്ടു എന്നു കരുതിയിരുന്ന മാധുരിയുടെ ഭർത്താവ് (ശ്രീരാമൻ) തിരികെയെത്തുന്നതോടെ ചിത്രം മറ്റൊരു വഴി തിരിയുന്നു. സന്തോഷവധിയാകേണ്ടിയിരുന്ന മാധുരി ഭയചകിതയായി മാറി. ഒരു വശത്തു ഭർത്താവും മറുവശത്ത് നന്ദുവും ആയതോടെ മാധുരിയുടെ മനസ്സ് ആകെ കലുഷിതമായി മാറി. മാധുരിയുടെ മനസ്സിൽ ഉണ്ടായ മാറ്റങ്ങൾ ഭർത്താവ് പതിയെ തിരിച്ചറിയുകയും തന്റെ ജീവിതത്തിൽ പാളിച്ച സംഭവിച്ചു എന്നു മനസ്സിലാക്കുകയും ചെയ്തു. അതിനു കാരണം നന്ദുവുമായുള്ള വഴിവിട്ട ബന്ധമെന്ന് അയാൾ തിരിച്ചറിയുന്നു.
ഭർത്താവുമായി അടുക്കുന്ന മാധുരിക്കു താൻ അന്യനാകുന്നു എന്ന ചിന്ത നന്ദുവിൽ ഉടലെടുക്കുകയും പ്രണയിനിയെ ഇനി ഒരിക്കലും തനിക്കു സ്വന്തമാക്കാൻ ആവില്ല എന്ന സത്യവും അവനെ മാനസികമായി തകർക്കുന്നു. തുടർന്ന് നന്ദു മാധുരിയുടെ ഭർത്താവിന്റെ റൈഫിൾ ഉപയോഗിച്ച് സ്വയം വെടി വെച്ച് മരിച്ചു. ഇത് കണ്ട് വന്ന മാധുരി ഗോവണിപ്പടിയിൽ നിന്നും തലയടിച്ച് വീണ് മരിക്കുന്നു. ഇരുവരും മരണനിമിഷം സ്വന്തം കൈകൾ പരസ്പരം സ്പർശിക്കാൻ ശ്രമിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
**
Rahul Madhavan
തെന്നിന്ത്യയിലെ പ്രശസ്തമായ സിനിമ നിർമ്മാണ കമ്പനിയാണ് സൂപ്പർ ഗുഡ് ഫിലിംസ്. തമിഴിൽ വമ്പൻ വിജയങ്ങളായ പല ചിത്രങ്ങളും ഇവരുടെ ക്രെഡിറ്റിലുണ്ട്.നടൻ ജീവയുടെ പിതാവായ ആർ ബി ചൗധരിയാണ് ഇതിന്റെ സാരഥി. ‘സൂപ്പർ ഫിലിംസ് ‘ എന്ന ബാനറിൽ ചൗധരി നിർമിച്ച ആദ്യചിത്രമാണ് പി ചന്ദ്രകുമാർ സംവിധാനം ചെയ്ത് ബ്ലോക്ക്ബസ്റ്ററായ ആദ്യപാപം.പിന്നീട് ചെറുപുഷ്പം ഫിലിംസുമായി ചേർന്ന് നിരവധി ചിത്രങ്ങൾ മലയാളത്തിലും ശേഷം ഗുഡ്നൈറ്റ് മോഹനുമായി ചേർന്ന് തമിഴിലും ഇദ്ദേഹം പടങ്ങൾ വിതരണം നടത്തി.ഇരുവരും സ്വന്തമായി ബിസിനസ് ചെയ്യാൻ ഒരുങ്ങിയപ്പോൾ മോഹന്റെ ‘ഗുഡ് നൈറ്റ്’ലെ ഗുഡ് മാത്രം സൂപ്പറിന്റെ കൂടെ ചേർത്ത് ചൗധരി സൂപ്പർ ഗുഡ് ഫിലിംസ് രൂപീകരിച്ചു.
സൂപ്പർഗുഡ് ഫിലിംസ് ആദ്യമായി നിർമിച്ച പടവും ആദ്യപാപം പോലെ ഒരു ഇറോട്ടിക്ക് ഡ്രാമയായിരുന്നു.ഒന്നിന് പുറകെ മറ്റൊന്ന് എന്ന ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായകൻ തുളസിദാസ് ഒരുക്കിയ രണ്ടാമത്തെ ചിത്രം ലയനം ആയിരുന്നു അത്. സിൽക്ക് സ്മിത, അഭിലാഷ, ദേവിശ്രീ എന്നിവരായിരുന്നു നായികമാർ. നടി ഉർവശിയുടെ സഹോദരൻ നന്ദുവാണ് നായകവേഷം ചെയ്തത്.
വീട്ടിലെ വേലക്കാരനായ ചെറുപ്പകാരൻ പയ്യൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ കഥയാണ് ലയനം.നടിമാരുടെ മേനിപ്രദർശനം മാത്രം ഉദ്ദേശിച്ചു ആക്കാലത്തു വന്നുകൊണ്ടിരുന്ന സോഫ്റ്റ്കോർ പടങ്ങളെക്കാൾ വളരെ വ്യത്യസ്തമായ രീതിയിലാണ് ലയനം ഒരുക്കിയത്. ചിത്രത്തിന് അത്യാവശ്യം കഥയുണ്ടെന്ന് സാരം.സംവിധായകൻ തിരക്കഥയെഴുതിയപ്പോൾ പുതിയങ്കം മുരളി സംഭാഷണം കൈകാര്യം ചെയ്തു.മെല്ലി ദയാളൻ ക്യാമറയും ജെറി അമൽദേവ് സംഗീതവും ജി മുരളി എഡിറ്റിംഗും നിർവഹിച്ചു.
1989 ക്രിസ്മസ് സീസണിൽ മൃഗയ,കലാൾപട, നാഗപഞ്ചമി, ന്യൂസ് എന്നീ ചിത്രങ്ങൾക്കൊപ്പം ലയനം റിലീസാവുകയും തിയേറ്ററിൽ വമ്പൻ വിജയം നേടുകയും ചെയ്തു . ഇത് പിന്നീട് പല ഭാഷയിലും ഡബ് ചെയ്തു. 2014ൽ തമിഴിൽ വീണ്ടും dts, qube സിസ്റ്റത്തിൽ ഇറക്കിയപ്പോൾ പടം 120 ദിവസം ഓടിയിരുന്നു.
സൂപ്പർ ഗുഡ് ഫിലിംസ് ശേഷം തമിഴിൽ മികച്ച ഫാമിലി ചിത്രങ്ങൾ നിർമിച്ചു.അതിൽ ഏറിയ പങ്കും വിജയമാണ്.മലയാളത്തിൽ കീർത്തിചക്ര, വില്ലാളിവീരൻ എന്നീ പടങ്ങൾ ഏറെകാലത്തിനു ശേഷം ചൗധരി നിർമിക്കുകയുണ്ടായി.എന്തൊക്കെയായാലും സൂപ്പറിനും സൂപ്പർ ഗുഡിനും തുടക്കമിട്ടത് മലയാളത്തിലെ പ്രശസ്ത സംവിധായകർ ഒരുക്കിയ ഈ ചിത്രങ്ങൾ ആയിരുന്നു എന്നത് ഇന്നും പലർക്കും അറിയാത്ത കാര്യമാണ്.