Raghu Balan

ഇറോട്ടിക് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഫ്രഞ്ച് ഭാഷയിൽ നിന്നും ഇറോട്ടിക് ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന ഒരു ചിത്രം പരിചയപ്പെടുത്തുകയാണ്. ഇറോട്ടിക് അംശമുണ്ടെങ്കിലും സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഉള്ളടക്കം “obsession”എന്ന വ്യക്തി അധിഷ്ഠിതമായ പ്രശ്നത്തിന്റെതാണ്…ആ ഒരു പ്രശ്നത്തിന്റെ തിരിച്ചറിവിലേക്കാണ് ഈ ചിത്രം നമ്മെ നയിക്കുന്നത്.

L’ennui(1998)????????
Country :France????????

ജീവിതമധ്യത്തിന്റെ പ്രതിസന്ധിയിൽ ആത്മാവിനേറ്റ് ശൂന്യതയുടെ ഫലമായി താളം തെറ്റിയിരിക്കുകയാണ് പ്രൊഫസറും തത്ത്വജ്ഞാനിയുമായ മാർട്ടിന്റെ ജീവിതം… വിവാഹമോചിതനായ ശേഷം പുതിയൊരു ബുക്കിന്റെ പണിപ്പുരയിലാണ് അയാൾ… എന്നാൽ ബുക്ക്‌ പൂർത്തീകരിക്കാനുള്ള ഊർജ്ജം അയാൾക്ക്‌ ജീവിതത്തിൽ നിന്നും കിട്ടുന്നില്ല… അങ്ങനെയിരിക്കെയാണ് ഒരു Odd Circumstances -ൽ 17-കാരിയായ Cecilia- യെ അയാൾ കണ്ടുമുട്ടുന്നത്… ആദ്യ പരിചയത്തിൽ തന്നെ കാഴ്ചയിലും പെരുമാറ്റത്തിലും ചിന്തയിലും അല്പം വ്യത്യസ്ത തോന്നിയ അവളിൽ ഒരു പ്രത്യേക താല്പര്യം അയാൾക്ക് ഉണ്ടാവുകയാണ്…

താല്പര്യം ഒരു സെക്ഷ്വൽ അഫയറിലോട്ട് കടക്കാൻ ഒട്ടും താമസം വന്നില്ല.ദിവസവും മുന്നോട്ട് പോകുന്ന ഈ ബന്ധത്തിന്റെ ഫലമായി പ്രണയമെന്ന് വികാരം ആത്മാർത്ഥപരമായി അവളിൽ അയാൾക്ക് ഉണ്ടാവുകയാണ്… ഒരു മരുന്നിനും ചികിത്സിക്കാൻ പറ്റാത്ത രീതിയിൽ അവളോടുള്ള അയാളുടെ ഒടുങ്ങാത്ത പാഷൻ ഒരു ഒബ്സെഷൻ ആയി മാറുന്നതോടെ കൂടി അയാൾ അവളെ possess ചെയ്യാൻ ശ്രമങ്ങൾ നടത്തുകയാണ്…

എന്നാൽ കണക്കുകൂട്ടല്‍ തെറ്റിപ്പോയി…Cecilia അയാൾ വിചാരിച്ചത് പോലെയുള്ള ഒരു പെൺകുട്ടി അല്ലായിരുന്നു…ഇതിന് ആക്കം കൂട്ടാനായി അവൾക്ക് ഒരു അഫയർ കൂടി ഉള്ളതായി അയാൾ അറിയുമ്പോൾ കടുത്ത ഒബ്സെഷൻ മൂലം അയാളുടെ റിയാലിറ്റി തന്നെ മാറുകയാണ്.ബാക്കി സ്‌ക്രീനിൽ…

പ്രശസ്ത ഇറ്റാലിയൻ നോവലിസ്റ്റ് Alberto Moravia -യുടെ 1960-ലെ നോവലിനെ അസ്പദമാക്കി ഫ്രഞ്ച് സംവിധായകൻ Cedric Kahn സംവിധാനം ചെയ്ത ചിത്രമാണ് L’Ennui… Film Festival- കളിൽ ശ്രദിക്കപെട്ട ഈ ചിത്രം ഒരു international acclaim തന്നെ സംവിധായകനെ നേടികൊടുക്കുകയുണ്ടായി.. നോവലിന്റെ രണ്ടാമത്തെ film adaptation കൂടിയാണ് ഈ ഫ്രഞ്ച് ചിത്രം (1st “The Empty Canvas, 1963,Italian )

Leave a Reply
You May Also Like

ഒരു സിനിമയിൽ അഞ്ച് പ്രൊഡക്ഷൻ കൺട്രോളർമാർ

ഒരു സിനിമയിൽ അഞ്ച് പ്രൊഡക്ഷൻ കൺട്രോളർമാർ കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിഐഡി രാമചന്ദ്രൻ…

ഒരു കന്യാസ്ത്രീയുടെ പ്രണയകഥയുമായി ‘നേർച്ചപ്പെട്ടി’

പി.ആർ.ഒ: പി.ശിവപ്രസാദ് സ്കൈഗേറ്റ് ഫിലിംസ്, ഉജ്ജയിനി പ്രൊഡക്ഷൻസുമായി ചേർന്ന് ഉദയകുമാർ നിർമ്മിച്ച് ബാബു ജോൺ കൊക്കവയൽ…

കേരളത്തിൽ ആദ്യ ദിവസത്തെ കളക്ഷനിൽ ഒടിയനെ മലർത്തിയടിച്ചു കെജിഎഫ്- 2

ആദ്യ ദിവസത്തെ കളക്ഷനിൽ ഒടിയനെ മലർത്തിയടിച്ചു കെജിഎഫ് -2. കേരളത്തിൽ നിന്നും ആദ്യദിനം ഏഴേകാൽ (7.25…

നീല കടലിൻറെ വശ്യതയിൽ നീല മാലാഖയായി അവതരിച്ച് അപർണ.

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് സുപരിചിതയായ നടിയാണ് അപർണ ദാസ്.