ലെവ് തഹോർ(ജൂത താലിബാൻ)

Shanavas S Oskar

2021 ൽ ആണ് ഇവർ വീണ്ടും വാർത്തയിൽ ഇടം പിടിച്ചത് അതിന്റെ കാരണം.ഇറാനിലേക്ക് രാഷ്ട്രീയ അഭയം തേടി പുറപ്പെട്ട ജൂതവിഭാഗക്കാരെ തടഞ്ഞുവെച്ചു. ആ കാരണത്താൽ ആണ് ജൂത താലിബാന്‍ എന്നറിയപ്പെടുന്ന ലെവ് താഹോര്‍ ( Lev Tahor) വിഭാഗക്കാരെയാണ് ഗ്വാട്ടിമല വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞുവെച്ചത്. ഇസ്രായേലിന്റെയും അമേരിക്കയുടെയും അഭ്യര്‍ത്ഥനയെത്തുടര്‍ന്നായിരുന്നു നടപടി.

എന്താണ് ഇവർ ജൂത താലിബാൻ എന്നു അറിയപ്പെടുന്നത്?

ഇവരുടെ വിശ്വാസ പ്രകാരം സ്ത്രീകൾ പർദയെ അനുസ്‌മരിപ്പിക്കുന്ന പോലെ മുഖം മുതൽ കാലുകൾ വരെ മൂടിയുള്ള വസ്ത്രങ്ങൾ വേണം ധരിക്കാൻ വിവാഹം ആണ് എങ്കിൽ ഇവർക്കിടയിൽ നിന്നും മാത്രം വേണം അതിൽ പ്രായപൂർത്തി ആയ വിവാഹവും അല്ലാതെയും നടക്കുന്നുണ്ട് .സ്ത്രീകളൾക്ക് വിദ്യാഭ്യാസം നിശിതമായി ആണ് ഇവർ കരുതുന്നത് ബാല വിവാഹം അതിനെ ഇവർ പ്രോത്സാഹനം നൽകുന്നു എന്നും മറ്റുള്ള ജൂത വിഭാഗങ്ങൾ ആരോപിക്കുന്നു എന്നാൽ അതിൽ വാസ്‌തവം ഉണ്ട് താനും.ഇവരെ കുറിച്ചു വായിച്ചാൽ താലിബാൻ ആയി യാതൊരു വത്യാസവും കാണാൻ സാധിക്കില്ല. അമിത ഭക്തി അതാണ് ഇവരുടെ മുഖമുദ്ര.ദിവസം മുഴുവൻ പ്രാർത്ഥന പിന്നെ ഉറക്കെ ഉള്ള പ്രാർത്ഥന രീതി ആണ് മുഖ്യം.നിലവിൽ ഏകദേശം 250 അംഗങ്ങൾ അടങ്ങുന്ന ലെവ് താഹോറിന് അതിന്റെ പേര് ലഭിക്കുന്നത്.ശുദ്ധമായ ഹൃദയം” – ബൈബിൾ ഭാഗത്തിൽ നിന്ന്: ദൈവമേ, എന്നിൽ ഒരു ശുദ്ധമായ ഹൃദയം സൃഷ്ടിക്കുക, എന്റെ ഉള്ളിൽ ഉറച്ച ആത്മാവ് പുതുക്കുക (സങ്കീർത്തനങ്ങൾ 51:10) .

അങ്ങേയറ്റം ഭക്തിയുള്ള ഒരു ജീവിതശൈലി നിലനിർത്താനുള്ള ഈ തീക്ഷ്ണതയ്ക്ക് പല രൂപങ്ങളുണ്ട്. ലെവ് താഹോർ അനുയായികൾ അങ്ങേയറ്റം കോഷർ നിയന്ത്രണങ്ങൾ പാലിക്കുന്നു, ആദ്യം മുതൽ അവരുടെ കഴിവിന്റെ പരമാവധി ഭക്ഷണം ഉണ്ടാക്കുന്നു. കോഴിയിറച്ചിയോ കോഴിമുട്ടയോ അവർ കഴിക്കില്ല, ജനിതക കൃത്രിമത്വം കാരണം അവർ (നെതൂറൈ കാർത്ത പോലുള്ള മറ്റ് തീവ്ര-യാഥാസ്ഥിതിക വിഭാഗങ്ങളെപ്പോലെ) നോൺ-കോഷർ എന്ന് കരുതുന്നു-മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പക്ഷികൾ കർത്താവ് ഉണ്ടാക്കിയതുപോലെ അല്ല. വാസ്തവത്തിൽ, തിരഞ്ഞെടുക്കപ്പെട്ട പ്രജനനത്തിലൂടെ കോഴികൾ അഗാധമായ മാറ്റത്തിന് വിധേയമായിട്ടുണ്ട് എന്നാണ് ഇവരുടെവാദം .എന്നിരുന്നാലും, അവർ ഫല വർഗ്ഗങ്ങൾ കഴിക്കും.അതും തക്കാളി പോലെ ഉളള ഫലം ഒക്കെ നിരവധി തവണ കഴുകി തൊലി കളഞ്ഞു ആണ് ഉപയോഗിക്കുക അവർ അരി കഴിക്കില്ല കാരണം അതിൽ സൂഷ്‌മ ജീവികൾ ഉണ്ടാകുമത്രേ.

ചരിത്രം

1980-കളിലാണ് റബ്ബി ഷ്‌ലോമോ ഹെൽബ്രാൻസ് എന്ന ജൂത പുരോഹിതന്റെ മുൻകൈയിൽ ഈ പ്രത്യേക വിഭാഗം രൂപം കൊണ്ടത്. കടുത്ത യാഥാസ്ഥിതികരായ ഈ വിഭാഗം ഇസ്രായേൽ രാജ്യം പിന്തുടരുന്ന സയണിസ്റ്റ് ആശയങ്ങൾക്ക് എതിരാണ്. ഇസ്രായേലിൽ കടുത്ത എതിർപ്പ് വന്നതോടെ ഇവർ കാനഡയിലേക്കും ഗ്വാട്ടിമലയിലേക്കും രക്ഷപ്പെട്ടിരുന്നു.ഇനി ഹെൽബ്രാൻസ് ചരിത്രം നോക്കിയാൽ 1962 ൽ ജറുസലേമിൽ ജനിച്ച ഇദേഹത്തിന്റ മാതാപിതാക്കൾ മതേതരർ ആയിട്ട് ആണ് വളർത്തിയത് .പക്ഷേ കൗമാരകാലത്ത് മതത്തിൽ ആകൃഷ്ടനായി യെശിവയിൽ പഠിക്കാൻ പോയി അതിനെ തുടർന്ന് തീവ്രവിശ്വാസി ആയി മാറി.1980 കളുടെ അവസാനത്തിൽ, ഹെൽബ്രാൻസ് ജറുസലേമിൽ ശ്രദ്ധ ആകർഷിക്കാൻ തുടങ്ങിത് . ബൈബിൾ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ള ദുഷ്ടരാജ്യമായ ഇസ്രായേലിന്റെ നാശം പ്രസംഗിക്കുകയായിരുന്നു മെയിൻ വിഷയം ഇദ്ദേഹത്തിന് തീവ്ര ഇസ്ലാമിക പ്രസ്‌ഥാനം ആയി അഗാധബന്ധം ഉണ്ട് എന്ന് ആണ് ഇസ്രെയേൽ ആരോപിക്കുന്നത്.

You May Also Like

ചില ഇംഗ്ലീഷ് വാക്കുകൾക്ക് പിന്നിൽ ഉളള കാരണങ്ങൾ എന്തെല്ലാം?

ചില ഇംഗ്ലീഷ് വാക്കുകൾക്ക് പിന്നിൽ ഉളള കാരണങ്ങൾ എന്തെല്ലാം? അറിവ് തേടുന്ന പാവം പ്രവാസി പണ്ട്…

ലോകത്തിലെ ഏറ്റവും വിഷം കൂടിയ മരം

മഴ പെയ്യുമ്പോൾ ഈ മരത്തിനടിയിൽ നാം പോയി നിന്നാൽ അതിൻറെ ഇലയിൽ നിന്ന് താഴേക്ക് ഇറ്റിവീഴുന്ന മഴവെള്ളം ശരീരത്തിൻറെ ഏതെങ്കിലും ഒരു ഭാഗത്ത് തട്ടിയാൽ ആ ഭാഗത്ത് പൊള്ളലേൽക്കുമത്രേ

അച്ഛൻ മകൾക്കു താലി ചാർത്തുന്ന വിവാഹാചാരം ആരുടേത് ? ഈ അഞ്ച് കാര്യങ്ങൾ നിങ്ങൾക്കറിയാമോ ?

ഈ അഞ്ച് കാര്യങ്ങൾ നിങ്ങൾക്കറിയാമോ ? അറിവ് തേടുന്ന പാവം പ്രവാസി നമ്മളുടെ ഒരു തുമ്മലിലെ…

വയര്‍ലസ്സിലൂടെ സംസാരിക്കുമ്പോള്‍ പോലീസുകാര്‍ എന്തിനാണ് ഇടക്കിടെ “ഓവര്‍” എന്ന്‍ പറയുന്നത്?

മൊബൈൽ ഫോണിനെ അപേക്ഷിച്ച്‌ വയര്‍ലസ്സിനുള്ള മെച്ചം എന്താണ്? കേരള പൊലീസ് ഉപയോഗിക്കുന്ന ‍ഡിഎംആര്‍ കമ്യൂണിക്കേഷന്റെ പ്രത്യേകതകൾ ഏതെല്ലാം?