രാഗീത് ആർ ബാലൻ

ലൈഫ് ഓഫ് ജോസൂട്ടി❣️

ദിലീപിന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു സിനിമയാണ് “ലൈഫ് ഓഫ് ജോസൂട്ടി”. ജിത്തു ജോസഫ് സംവിധാനം ചെയ്ത് 2015 സെപ്റ്റംബർ 24നു പ്രദർശനത്തിനെത്തിയ സിനിമയാണ് ലൈഫ് ഓഫ് ജോസൂട്ടി.

LIFE OF JOSUTTY: AN AUTOBIOGRAPHY 50-50 – …Zieshaa…*!ജീത്തു ജോസഫ് അതിനു മുമ്പ് ചെയ്ത ദൃശ്യം, മെമ്മറീസ് പോലുള്ള സസ്‌പെന്‍സ് ത്രില്ലറോ അല്ലെങ്കില്‍ നേരത്തെ ദിലീപിനൊപ്പം ഒന്നിച്ച മൈ ബോസ് പോലെ ഒരു കോമഡി എന്റര്‍ടൈന്‍മെന്റോ അല്ല ലൈഫ് ഓഫ് ജോസൂട്ടി. ടാഗ് ലൈനില്‍ പറഞ്ഞതുപോലെ ട്വിസ്‌റ്റോ സസ്‌പെന്‍സോ ഒന്നും തന്നെയില്ല മറിച്ച് പേരില്‍ പറയുന്നതുപോലെ ജോസൂട്ടിയുടെ ജീവിതം മാത്രം.ആദ്യമായി ജീത്തു ജോസഫ് മറ്റൊരാളുടെ തിരക്കഥയില്‍ ഒരുക്കിയ ചിത്രമെന്ന പ്രത്യേകതയും ലൈഫ് ഓഫ് ജോസൂട്ടിയ്ക്കുണ്ട്. ജയലാല്‍ മേനോന്‍റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് രാജേഷ് വര്‍മയാണ്.

Life of Josutty: Official Trailer | Malayalam Movie News - Times of Indiaസിനിമയുടെ ടാഗ് ലൈന്‍ പോലെ ട്വിസ്റ്റോ സസ്പെന്‍സോ ഒന്നുമില്ലെങ്കിലും ജോസൂട്ടിയുടെ ജീവിതത്തിലെ സന്തോഷങ്ങളും , ഉയര്‍ച്ചകളും , താഴ്ചകളും , വീഴ്ചകളും ഒരു ജീവചരിത്രം പോലെ അവതരിപ്പിക്കുന്ന ഫോര്‍മാറ്റിലുള്ള സിനിമയാണ് ഇത് .ആദ്യ പകുതിയിൽ ജോസൂട്ടിയും അയാള്‍ ജീവന് തുല്യം സ്നേഹിക്കുന്ന അച്ഛനും അമ്മയും സഹോദരിയും അയാളുടെ എല്ലാ സുഖദുഖങ്ങളിലും പങ്കാളികളായ ചങ്ങാതിമാര്‍ ഗീവര്‍ഗ്ഗീസും രമേശനും, അയാളുടെ പ്രണയിനി ജെസ്സിയും മലയോരഗ്രാമവും അവിടുത്തെ നന്മ നിറഞ്ഞ മനുഷ്യരും അതിമനോഹരമായി പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. രണ്ടാം പകുതി ജോസൂട്ടിയുടെ കടല്‍ കടന്നുള്ള വിദേശ ജീവിതത്തിന്‍റെ കഥ പറയുന്നു.

Life of Josutty - Photos | Facebookനര്‍മരംഗങ്ങളിലൂടെ പ്രേക്ഷകനെ ചിരിപ്പിച്ച് കൈയിലെടുത്ത നടനാണ് ദിലീപ്. എന്നാല്‍ ജോസൂട്ടി അദ്ദേഹത്തിന്‍റെ കരിയറിലെ മികച്ചൊരു കഥാപാത്രമാണ് . ചിരിപ്പിക്കാന്‍ മാത്രമല്ല പ്രേക്ഷകനെ കരയിപ്പിക്കാനും അദ്ദേഹത്തിന് കഴിയുമെന്ന് ലൈഫ് ഓഫ് ജോസൂട്ടിയിലൂടെ തെളിയിച്ചു. മികച്ച അഭിനയം തന്നെയാണ് ദിലീപ് സിനിമയില്‍ കാഴ്ചവച്ചിരിക്കുന്നത്.ഹരീഷ് പേരാടിയുടെ അച്ഛൻ കഥാപാത്രവും മികച്ചു നിന്നു ❣️❣️❣️

രവിചന്ദ്രന്‍റെ ഛായാഗ്രഹണവും ജോസൂട്ടിയുടെ ജീവിതത്തിന് കൂടുതല്‍ അഴക് പകരുന്നു. ഇടുക്കി, കട്ടപ്പന ലൊക്കേഷനുകളും ന്യൂസിലാൻഡും അതിമനോഹരമായി പകര്‍ത്തിയിരിക്കുന്നു. അനില്‍ ജോണ്‍സന്‍റെ സംഗീതമാണ് മറ്റൊരു പ്രത്യേകത. പശ്ചാത്തലസംഗീതവും ഒന്നിനൊന്നുമെച്ചം. ചിത്രസംയോജകനായ അയൂബ് ഖാന്‍, ശബ്ദമിശ്രണം ചെയ്തിരിക്കുന്ന ഡാന്‍, കലാസംവിധായകന്‍ സാബു റാം ഇവരെല്ലാം ജോസൂട്ടിയുടെ ജീവിതത്തിന് കരുത്ത് പകരുന്നവരാണ്.

Life of Josutty Teaser 03 Malayalam Movie Trailers & Promos | nowrunningതീയേറ്ററിൽ കണ്ടപ്പോഴും പിന്നെ പലപ്പോഴായി ടീവി യിൽ വന്നപ്പോഴും എല്ലാം വീണ്ടും വീണ്ടും കാണുന്ന ഒരു സിനിമയാണ് ലൈഫ് ഓഫ് ജോസൂട്ടി. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ കോമഡി കഥാപാത്രങ്ങൾ ചെയ്യുന്നതിലും ഒരു പടി മുകളിൽ നിൽക്കും ദിലീപ് എന്ന നടൻ സീരിയസ് വേഷങ്ങൾ ചെയ്യുമ്പോൾ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

You May Also Like

ലോകത്തിലെ ഏറ്റവും ഭാഗ്യവാന്‍മാര്‍ ഇവര്‍ തന്നെയായിരിക്കും – വീഡിയോ

ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍മാര്‍ ആരെന്ന ചോദ്യത്തിന് ഒരു കോടി കാരുണ്യ ലോട്ടറി അടിച്ച ആളെയാണ് നിങ്ങള്‍ കാണിച്ചു തരുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കാരണം അതാസ്വദിക്കുവാന്‍ അയാളുടെ ഉടലില്‍ ജീവന്‍ ഉണ്ടെങ്കില്‍ അല്ലെ കാര്യമുള്ളൂ. അപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാര്‍ നിമിഷനേരം കൊണ്ട് മരണത്തോട് വിട പറഞ്ഞു ജീവിതത്തിലേക്ക് തിരികെ വന്നവര്‍ ആയിരിക്കും.

മുമ്പേ പലായനം ചെയ്യുന്നവര്‍ – കഥ/നന്മണ്ടന്‍

അന്നം തേടിയുള്ള അബൂആബിദിന്റെ പലായനം അവസാനിച്ചത് മറ്റൊരു ദരിദ്രരാഷ്ട്രത്തിന്റെ അതിര്‍ത്തിയിലെ അഭയാര്‍ഥി പാളയത്തിലായിരുന്നു.തിരിച്ചു പോകാന്‍ കഴിയാത്ത നിസ്സഹായതയിലേക്ക് ഒരു കുറിമാനമെങ്കിലും ഉമ്മുആബിദിന് എത്തിക്കാന്‍ കഴിഞ്ഞതില്‍ അയാള്‍ കൃതാര്‍ത്ഥനായി.

ഇന്ന് 25 വയസ് തികയുമ്പോൾ കിംഗ് എന്ന മെഗാഹിറ്റ് സിനിമ എങ്ങനെ ഉണ്ടായി എന്നുകൂടി അറിയണം

തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് ഐ.എ.എസ് – ന് 25 വയസ് ! മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ജനകീയ കഥാപാത്രമായിരുന്നു ദി കിംഗിലെ ജോസഫ് അലക്സ് .90 – കളിലെ മമ്മൂട്ടിയുടെ ഏറ്റവും വലിയ

ഡബിള്‍ ബാരല്‍:പൂര്‍ണത ഇല്ലാത്ത ഒരു പരീക്ഷണം

ആദ്യം തന്നെ ഈ ധീരമായ പരിശ്രമത്തിനു ലിജോ ജോസ് പെല്ലിശേരിക്കും ഓഗസ്റ്റ് സിനിമാസിന്റെ ഭാഗമായ എല്ലാവര്‍ക്കും ഒരു ബിഗ് സെല്യൂട്ട്.