ഇടിമിന്നൽ നോട് ഫോബിയ ഉള്ളവരും അല്ലാതെ തന്നെ ലോജിക്കൽ ആയി അനിവാര്യമായ പേടി ഉള്ളവരും ആയവരാണ് നമ്മളിൽ എല്ലാവരും. പൊതുവെ കുഞ്ഞു ക്ലാസുകളിലും മറ്റും നാമറിഞ്ഞ ഇടിമിന്നൽ സിദ്ധാന്തം “മേഘങ്ങൾ കൂടിയിടിക്കുമ്പോൾ ഉണ്ടാക്കുന്നതാണ് എന്നാണ്”..ഇതിനെ കുറിച്ചു കുട്ടികൾക്ക് അറിയേണ്ട നിലവാരത്തിൽ ഉള്ള ഈ ആശയത്തിന് പുറമെ വ്യക്തമായ അറിവ് ഇല്ലാത്തവർക്ക് വേണ്ടി എഴുതുന്നതാണ് ഈ വിവരണം..

■ ഇടിമിന്നൽ എങ്ങനെ സംഭവിക്കുന്നു? :

മഴ മേഘങ്ങൾ വളരെ സൂക്ഷ്മ ജല ബാഷ്പങ്ങൾ ആയാണ് അന്തരീക്ഷത്തിന് മുകളിൽ കാണപ്പെടുന്നത്‌ എന്നറിയാമല്ലോ.. ഈ ജല ബാഷ്പങ്ങൾ അടങ്ങിയ മേഘങ്ങളുടെ മുകളിൽ ഉള്ള ജല ബാഷ്പങ്ങൾ പതിയെ തണുത്തു ഐസ് കണികകൾ ആയി മാറുന്നു… ചലിച്ചു കൊണ്ടിരിക്കുന്ന ഇത്തരം ഐസ് കണികകൾ പരസ്പരം കൂട്ടിമുട്ടുമ്പോൾ ഒക്കെ അവിടെ ചെറിയ രീതിയിൽ വൈദ്യോതോർജം ഉത്പാദിപ്പിക്കപ്പെടുന്നു. ഇവയിൽ പോസിറ്റീവ് ചാർജ് ലഭിക്കുന്ന കണികകൾ മുകളിലൊട്ടും നെഗറ്റീവ് ചാർജ് ഉള്ളവ താഴോട്ടും മാറി നിൽക്കും..

ഇങ്ങനെ സംഭരിക്കപ്പെടുന്ന ചാർജുകളിൽ താഴെ ഉള്ള വളരെ ശക്തമായ നെഗറ്റീവ് ചാർജുകൾ അന്തരീക്ഷത്തിലെയും ഭൗമോപരിതലത്തിലെയും ഇലട്രോണ്സ് നെ വികർഷണം (repulsion) ചെയ്തു ചെയ്തു ഭൗമോപരിതലം പോസിറ്റീവ് ചാർജ് ആക്കുന്നു.സ്വാഭാവികമായും ഇങ്ങനെ സംഭരിക്കപ്പെടുന്ന പോസിറ്റീവ്-നെഗറ്റീവ് ചാർജുകൾ പരസ്പരം ആകർഷിച്ചു ന്യൂട്രൽ ആവേണ്ടതാണ് എന്നിരിക്കെ ഭൂമിക്കും മേഘത്തിനും ഇടക്കുള്ള അന്തരീക്ഷം ഇതിനെ തടസ്സം ആയി നിൽക്കുന്നു… ആയതിനാൽ ഇങ്ങനെ സംഭരിക്കപ്പെടുന്ന ഊർജം വളരെ അധികം കൂടി കൂടി വലിയ ഊർജങ്ങൾ ആയി നില നിൽക്കുന്നു. ഇത്തരത്തിൽ സമ്പരിക്കപ്പെടുന്ന ഭീമാകാരമായ ഊർജങ്ങൾ അന്തരീക്ഷത്തിന്റെ സമ്മർദത്തെ മറികടന്നു ആകർഷിപെടുന്നു… ഭൂമിയിലെ പോസിറ്റീവ് ചാർജുകൾ ഏറ്റവും നല്ല ഊർജ പ്രവാഹകർ ആയ ഉയരം കൂടിയ മാധ്യമത്തിലൂടെ മുകളിലൊട്ടും മേഖങ്ങളിൽ നിന്നും ഉള്ള ഊർജം അങ്ങനെ കോൻസ്ട്രേറ്റ് ചെയ്തു നിൽക്കുന്ന പോസിറ്റീവ് ചാർജുള്ള മാധ്യമതിലൊട്ടു തന്നെയും പ്രവഹിക്കുന്നു.

ഇത്തരം മാധ്യമം ഉയർന്ന മരങ്ങളോ, ബിൾഡിങ്ങുകളോ, ടവറുകളോ ഒരു പക്ഷെ നമ്മളോ ആയേക്കാം. ഈ പ്രതിഭാസത്തിൽ ഇതിനിടക്ക് വലിയ ഊർജ പ്രവാഹം സംഭവിക്കുന്നു…ഈ ഊർജ പ്രവാഹം ആണ് ഇടിമിന്നൽ ആയി നാം കാണുന്നത്.ഈ ഇടിമിന്നൽ ലെ ശക്തിയേറിയ വൈദ്യുത തരംഗം അന്തരീക്ഷത്തെ വളരെ വേഗത്തിൽ ചൂട് പിടിപ്പിച്ചു വിറപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന ഊർജ തരംഗങ്ങൾ ആണ് ഇടിമിന്നൽ നു ഘോരമായ ശബ്ദം ഉണ്ടാക്കുന്നത്….ഇത്രയും ആണ് ഇടിമിന്നൽ നെ കുറിച്ചുള്ള അടിസ്ഥാന വിവരണം

■ ചില ഇടിമിന്നൽ വസ്തുതകൾ:

● ഒരു ഇടിമിന്നൽ പുറപ്പെടുവിക്കുന്ന വൈദ്യുതോർജ്ജം ശരാശരി 300 മില്യൻ വോൾട് വരും.. ഒരു ഫ്ലൂറസെന്റ് ബൾബ് നു ഒരു വർഷത്തോളം ഉപയോഗിക്കാൻ ഉള്ള ഊർജം വരും ഇത്.
● ഒരു ഇടിമിന്നൽ തരങ്കത്തിനു ശരാശരി 1ഇഞ്ച് ഡയമീറ്ററും 90 മൈൽസ് നീളവും ഉണ്ടാവാറുണ്ട്.
● ശക്തിയേറിയ ഒരു ഇടിമിന്നൽ അതിന്റെ അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന ചൂട് സൂര്യന്റേതിന് 5 ഇരട്ടി ചൂട് വരെ ഉണ്ടാക്കാറുണ്ട്. ഇടിമിന്നൽ നു 30,000 കെൽ‌വിൻ വരെ ശരാശരി താപോർജം ഉണ്ടാവും എന്നു കണക്കാക്കപ്പെടുന്നു.
● ഇടിമിന്നൽ ന്റെ ശബ്ദ തരങ്കങ്ങൾ ക്കു ശരാശരി 100-120 dBA വരെ ശക്തി ഉണ്ടാവും… ഇത് ഏകദേശം ഒരു ജെറ്റ് വിമാനം പറന്നുയരുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തിനോട് സമാനമാണ്.
● ഇടിമിന്നൽ നു വരുന്ന നേരിയ നിറ മാറ്റങ്ങൾ അന്തരീക്ഷത്തിലെ ഈർപ്പം, ഊഷ്മാവ്, മലിനീകരണം എന്നിവയെ അനുസരിച്ചാണ് സംഭവിക്കുന്നത്.
● സ്ത്രീകളേക്കാൾ ഏകദേശം 4 ഇരട്ടി പുരുഷന്മാർ ഇടിമിന്നൽ ഏറ്റു മരണപ്പെടുന്നുണ്ട്.
● വെനസ്വേല ഇൽ ആണ് ഭൂമിയിൽ ഏറ്റവും കൂടുതൽ ഇടിമിന്നൽ കാണപ്പെടുന്നത്‌
● ഇടിമിന്നൽ ന്റെ ശബ്ദം ഏകദേശം 10 മൈൽ ദൂരെ വരെ കേൾക്കാൻ ആകും
● ഒരു വർഷത്തിൽ ശരാശരി 2,000 ആളുകൾ ഇടിമിന്നൽ ഏറ്റു മരണപ്പെടുന്നു.
● ഒരു വർഷത്തിൽ ശരാശരി 1.4 ബില്യൻ ഇടിമിന്നൽ ഭൂമിയിൽ സംഭവിക്കുന്നുണ്ട്.
● ഇടിമിന്നൽ അപകടങ്ങളിൽ 90 % ആളുകൾ വരെ മരണത്തിൽ നിന്ന് രക്ഷപെടുന്നുണ്ട്.

You May Also Like

ചിത്രത്തിൽ ഉള്ളത് യഥാർത്ഥ നായ അല്ല, ഒരുപാട് പണംമുടക്കി നായയെ പോലെയായ ഒരു മനുഷ്യനാണ്

അറിവ് തേടുന്ന പാവം പ്രവാസി ചിത്രത്തിൽ ഉള്ളത് യഥാർത്ഥ നായ അല്ല. പന്ത്രണ്ടു ലക്ഷം രൂപ…

മറ്റു മൃഗങ്ങളുടെ അത്രപോലും ശക്തിയില്ലാത്ത മനുഷ്യർ എങ്ങനെയാണ് ഭക്ഷ്യശൃംഖലയുടെ മുകളിൽ എത്തിയത് ?

മനുഷ്യർ ഭക്ഷ്യശൃംഖലയുടെ മുകളിൽ എത്തിയതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ട്.ഏറ്റവും പ്രധാനപ്പെട്ട കാരണം മനുഷ്യന്റെ സംഘമായി പ്രവർത്തിക്കാനുള്ള കഴിവ് ആണ്

എന്താണ് ഐ എസ് ഐ (ISI) മുദ്ര ?

എന്താണ് ഐ എസ് ഐ (ISI) മുദ്ര ? അറിവ് തേടുന്ന പാവം പ്രവാസി വ്യാവസായിക…

ചതുപ്പുനിലങ്ങളുടെ മുകളിൽ അദ്ഭുതകരമായി പടുത്തുയർത്തിയ ഒരു നിഗൂഢ താവളമാണ് ധാരാവി

ഏഷ്യയിലെ ഏറ്റവും വലിയ ചേരി 📌 കടപ്പാട്: എം.പി. നാരായണപിള്ള തയ്യാറാക്കിയത് : അറിവ് തേടുന്ന…