മാത്യു മാഞ്ഞൂരാൻ
ലിജോ ജോസ് പെല്ലിശേരി -മമ്മൂട്ടി കൂട്ടുകെട്ടിന്റെ “നൻപകൽ നേരത്തു മയക്കം ” IFFK പ്രദർശനത്തിൽ മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്.വ്യക്തിപരമായി , ലിജോ യുടെ ആദ്യ ചിത്രമായ “നായകൻ ” മുതൽ ഒടുവിൽ ഇറങ്ങിയ “ചുരുളി ” വരെയും ഇഷ്ടപെട്ട സിനിമകൾ ആണ്.
ന്യൂ ജനറേഷൻ ഫിലിം മേക്കർസിൽ ഏറ്റവും കാലിബർ ഉള്ളതായി തോന്നിച്ചിട്ടുള്ളത് ലിജോയാണ്. മലയാള സിനിമ ഇത് വരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത മേക്കിങ് സ്റ്റൈലും ആഖ്യാന രീതിയും കൊണ്ട് വന്ന സംവിധായകനാണ് ലിജോ. മലയാളത്തിൽ ലോകോത്തര നിലവാരത്തിൽ അത്ഭുതങ്ങൾ എന്തെങ്കിലും സംഭവിക്കുമെങ്കിൽ അത് LJP യിൽ നിന്നാവും എന്നുറപ്പാണ്. അങ്ങനെ ഉള്ള ലിജോയുടെ മികവുറ്റ സിനിമ ശ്രേണിയിലെ ഏറ്റവും latest addition ആണ് “നന്പകൽ ” എന്നാണ് മനസ്സിലാക്കുന്നത്.
മലയാളത്തിന്റെ അഭിനയ ധ്രുവ ങ്ങളിൽ ഒന്നായ മമ്മൂക്കയ്ക്ക് ഒപ്പം ലിജോ വർക്ക് ചെയ്തു കഴിഞ്ഞു. ഇനി വരാൻ പോകുന്നത് “ലാലേട്ടനൊപ്പം ” ആണ്.കഴിഞ്ഞ ദിവസത്തെ iffk വേദിയിൽ മോഹൻലാൽ ചിത്രത്തെ കുറിച്ച് ഒരു പരാമർശം ഉണ്ടായപ്പോൾ തന്നെ ഉയർന്ന ആവേശവും ആരവവും സൂചിപ്പിക്കുന്നത് നിലവിൽ മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ “കാത്തിരിക്കുന്ന ” ചിത്രമായി LJP -മോഹൻലാൽ പ്രൊജക്റ്റ് മാറും എന്ന് തന്നെയാണ്.
മമ്മുക്ക സിനിമയിൽ നിന്നും വ്യത്യസ്തമായി തികഞ്ഞ കമേഴ്സ്യൽ ട്രീട്മെന്റിൽ ഒരുക്കപ്പെടുന്ന ചിത്രമായിരിക്കും മോഹൻലാൽ പ്രൊജക്റ്റ്. ഷിബു ബേബി ജോൺ നിർമിക്കുന്ന ചിത്രം പ്രൊഡക്ഷൻ ക്വാളിറ്റി യിലും കണ്ടന്റ് ക്വാളിറ്റിയിലും ഒരു വിട്ടു വീഴ്ച യും പ്രതീക്ഷിക്കേണ്ടതില്ലാത്ത ചിത്രമായിരിക്കും.2023 ജനുവരി യിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ സെറ്റ് വർക്ക് രാജസ്ഥാനിൽ പുരോഗമിക്കുന്നു. സിനിമയുടെ പെർഫെക്ഷനായി ഏതറ്റം വരെയും പോകുന്ന നടനും സംവിധായകനും ആണ് ഒന്നിക്കാൻ പോകുന്നത്. പ്രതീക്ഷകൾ ഏറെയാണ്!!