ലിവിങ് റൂട്ട് ബ്രിഡ്ജ് (Living root bridge)

അറിവ് തേടുന്ന പാവം പ്രവാസി

പഴയ കാലങ്ങളിൽ മരപ്പലകകൾ കൊണ്ടു പാലമുണ്ടാക്കുന്നതു നാം കണ്ടിട്ടുണ്ട്. എന്നാൽ മരത്തിന്റെ വേരുകൊണ്ടും പാലങ്ങൾ നിർമ്മിക്കാം. ലിവിങ് റൂട്ട് ബ്രിഡ്ജ് (Living root bridge) അഥവാ വേരുപാലങ്ങൾ എന്നാണ് ഇവയെ വിളിക്കുക. ഇത്തരം പാലങ്ങൾ ശ്വസിക്കും. പൂക്കും. തളിർക്കും. അവശ്യ സാധനങ്ങൾ തലച്ചുമടായി കൊണ്ടുവരേണ്ട അവസ്ഥ വന്നപ്പോഴും , കുത്തിയൊഴുകുന്ന ചെറുനദികൾ മറികടക്കാനായും വനവാസികൾ കണ്ടെത്തിയ വിദ്യയാണ് വളരെയേറെ ബലവത്തായ ജീവസ്സുറ്റ ഈ വേരുപാലങ്ങൾ. മുപ്പതോ , മുപ്പത്തഞ്ചോ വർഷം പ്രയത്നിച്ചാണ് ഇത് ആ പ്രദേശത്ത് ഉണ്ടാക്കിയെടുക്കുന്നത്. ഒരു അരുവിയുടെ അക്കരയുള്ള ആൽ ഇനത്തിലെ മരങ്ങളുടെ വേരുകൾ ശ്രദ്ധാപൂർവം അക്കരയ്ക്കു പടർത്തി പടർത്തിയാണ് ഇത്തരം പാലമുണ്ടാക്കുക. ആദ്യം താങ്ങുകൾ നൽകും. പിന്നെപ്പിന്നെ മരംതന്നെ തന്റെ വേരുകളാൽ പാലത്തിനു ബലമേകും. പാലത്തിന്റെ ‘ഫ്ലോർ’ കല്ലും പലകയും മറ്റും വച്ച് വേണമെങ്കിൽ നിറക്കാം.

ഇന്ത്യയിൽ മേഘാലയയിലെ ചിറാപുഞ്ചി അഥവാ സോഹ്രയുടേയും , മൌലിന്നോങ്ങിന്റേയും (Mawlynnong) സമീപ പ്രദേശങ്ങളിൽ ഇവ വളരുന്നുണ്ട്. ഇവിടെയുള്ള ചില വേരുപാലങ്ങൾക്ക് മുന്നൂറിലേറെ വർഷങ്ങൾ പഴക്കമുണ്ടത്രെ. ഒരേ സമയം 50 പേരെ വരെ വഹിക്കാൻ ഈ പാലങ്ങൾക്കാവും. 100 അടിയിലും കൂടുതൽ നീളമുള്ള പാലങ്ങളുണ്ട്. ഇതിൽ ഏറ്റവും പ്രസിദ്ധമായത് നൊൻഗ്രിയറ്റ് ( Nongriat) എന്നയിടത്തെ രണ്ടു നിലയിലുള്ള വേരുപാലമാണ്.ചിറാപുഞ്ചിയിലെ ഭൂപ്രകൃതി കാരണം അരുവികളും പുഴകളും കടക്കാൻ വഞ്ചികൾ പറ്റില്ല. ശക്തമായ ജലപ്രവാഹം കാരണം പാലങ്ങളും എളുപ്പമല്ല.

You May Also Like

ഇൻ്റർനെറ്റ് വരുന്ന വഴി, ഇൻ്റർനെറ്റ് ലഭ്യമാകുന്നത് ഏത് വഴിക്ക് ആണെന്നറിയാമോ ?

നമ്മുടെ മൊബൈലുകളിലും കമ്പ്യൂട്ടറുകളിലുമൊക്കെ, നാം തിരയുന്ന ഉടനെ ലഭിക്കുന്ന വീഡിയോസും, ഫോട്ടോസും, പാട്ടുകളുമൊക്കെ ഫോട്ടോണുകളുടെ രൂപത്തിൽ, ആഴക്കടലിനടിയിലൂടെ പ്രകാശവേഗതയിൽ ബഹുദൂരം സഞ്ചരിച്ചാണ് നമുക്ക് മുൻപിലെത്തുന്നത്

ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ ?

Basheer Pengattiri ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ എന്ന ചോദ്യം ഇപ്പോഴും ബാക്കിനില്ക്കുന്നു. വളരെ ലളിതമായ…

ഗാംബിയയിലെ മാർബിൾ വോട്ടുകൾ

ഈ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്ത്, ഒരു ബട്ടൺ അമർത്തിയോ ബാലറ്റ് നിറച്ചോ അല്ല വോട്ട് രേഖപ്പെടുത്തുന്നത്, മറിച്ച് ഇഷ്ടപ്പെട്ട രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമായി ഒരു മാർബിൾ കൊണ്ടാണ്.

എന്തിനാണ് വാഹനങ്ങളിൽ കൂളന്റ് ഉപയോഗിക്കുന്നത്? എന്തുകൊണ്ടാണ് കൂളന്റ്കൾക്ക് വ്യത്യസ്ത നിറങ്ങൾ ?

ചൂടു കുറയ്ക്കാനുള്ള ഈ സംവിധാനത്തിലെ വെള്ളം തണുപ്പുരാജ്യങ്ങളിൽ അന്തരീക്ഷതാപം ഏറെ കുറയുമ്പോൾ വില്ലനായി മാറും