അറിവ് തേടുന്ന പാവം പ്രവാസി

ഗെക്കോനിഡെ കുടൂംബത്തിൽ പെട്ടതാണ് പല്ലികളെല്ലാം. ലോകത്ത് ഉഷ്ണമേഖലാ പ്രദേശങ്ങളിലൊക്കെ പലതരം പല്ലികളുണ്ട്. ഇവരുടെയൊക്കെ പ്രത്യേകത ചലിപ്പിക്കാനാ വുന്ന കൺപോളകൾ ഇല്ല എന്നതാണ്. അതിനാൽ സധാസമയവും കണ്ണ് തുറന്ന് തന്നെ കിടക്കും. അതിനാൽ നനക്കാനും , കണ്ണിലെ അഴുക്കുകൾ തുടച്ച് മാറ്റാനും പല്ലികൾ നീളൻ നാവുകൊണ്ട് നക്കി വൃത്തിയാക്കുകയാണ് ചെയ്യുക.

പല്ലികൾക്ക് പ്രത്യേകതരം ഒച്ചയുണ്ടാക്കാൻ കഴിവ് ഉണ്ട്.ടിക് ടിക്ക് എന്നതു മുതൽ പല ശബ്ദങ്ങൾ ഇവ ഉണ്ടാക്കും. ചിലക്കുക എന്നാണ് അത്തരം ശബ്ദങ്ങൾക്ക് പൊതുവെ പറയുക. അപായ സന്ദേശങ്ങൾ കൈമാറാനും , പരസ്പര ആശയ വിനിമയത്തിനും , ഇണ ചേരൽ വിളിയായും ഒക്കെയാണ് ഈ ശബ്ദമുണ്ടാക്കൽ. നമ്മൾ വീട്ടു- നാട്ട്കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പല്ലി ചുമരിലോ മച്ചിലോ നിന്ന് ടിക്, ടിക് ടിക് എന്ന് ചിലച്ച് ശബ്ദമുണ്ടാക്കിയാൽ , ”പല്ലി ചിലച്ചു , സത്യം! ‘ എന്നു പറയുന്നവരുണ്ട്.

പല്ലികളുടെ ഇണചേരൽ രസകരമാണ് . ആൺ പല്ലികൾക്ക് അൽപം വലിപ്പക്കൂടുതലുണ്ടാ കും .ആൺ പല്ലി ഇണചേരും മുമ്പ് ചില പ്രണയലീലകൾ ആടും. മൂക്കുകൊണ്ട് പലതവണ പെൺപല്ലിയെ തൊട്ടുരുമ്മും. പിന്നെ കഴുത്തിന് തമാശയ്ക്ക് കടിക്കും , കടിച്ചെടു ക്കാൻ നോക്കും . ഇണചേർന്ന് മൂന്നു നാല് ആഴ്ചകൾക്ക് ശേഷം ഉറപ്പുള്ള തോടുള്ള രണ്ട് മുട്ടകളിടും. പെൺപല്ലികൾക്ക് പ്രവർത്തന ക്ഷമമായ ബീജം ഒൻപത് മാസത്തോളം ഉള്ളിൽ സൂക്ഷിച്ച് വെക്കാനുള്ള കഴിവുണ്ട്. അതുപയോഗിച്ച് ഈരണ്ട് മുട്ടകൾ വീതം ഇടും .

വിരിഞ്ഞി റങ്ങുന്ന കുഞ്ഞുങ്ങൾ ആറു മാസം മുതൽ ഒരുവർഷം വരെ കാലം കൊണ്ട് പ്രായപൂർ ത്തിനേടും . വടക്ക് കിഴക്കൻ സംസ്ഥാനങ്ങ ളിൽ കാണുന്ന Garnots gecko എന്ന ഇനങ്ങൾ പാർത്തെനോജെനിസ് പ്രതിഭാസം വഴി പെൺ പല്ലികൾ തന്നെ സ്വയം സിക്താണ്ഡങ്ങൾ ഉണ്ടാക്കി പ്രത്യുത്പാദനം നടത്തുന്നതായാണ് കരുതപ്പെടുന്നത്.

You May Also Like

ഇന്ത്യൻ റെയില്‍വേയിലെ നാഗ്പുര്‍ സ്റ്റേഷന്റെ പ്രാധാന്യം എന്ത് ?

ഇന്ത്യൻ റെയില്‍വേയിലെ നാഗ്പുര്‍ സ്റ്റേഷന്റെ പ്രാധാന്യം എന്ത് ? അറിവ് തേടുന്ന പാവം പ്രവാസി ഇന്ത്യന്‍…

ഈ ഹോട്ടലിൽ ആരും സംസാരിക്കാൻ പാടുള്ളതല്ല, കസ്റ്റമർ ജോലിക്കാരോട് സംസാരിക്കാതെതന്നെ ആഹാരം ഓർഡർ ചെയ്യേണ്ടതാണ്

സൈലന്റ്‌ കഫേ (Silent Cafe ) അറിവ് തേടുന്ന പാവം പ്രവാസി ഈ ഹോട്ടലിൽ ആരും…

അത്ര സോഫ്റ്റ് ആണോ സോഫ്റ്റ് ലാൻഡിങ് ?

എഴുതിയത് : Anoop Nair കടപ്പാട് : നമ്മുടെ പ്രപഞ്ചം അത്ര സോഫ്റ്റ് ആണോ സോഫ്റ്റ്…

തലകീഴായി നീന്തുന്ന മത്സ്യം

തലകീഴായി നീന്തുന്ന മത്സ്യം Sreekala Prasad കോംഗോ തടത്തിൽ സിനോഡോണ്ടിസ് ജനുസ്സിൽ പെട്ട ക്യാറ്റ്ഫിഷുകൾ, അവ…