Nature
ലോകത്തിലെ ഏറ്റവും ഏകാകിയായ ജീവി ഞാനായിരുന്നു, നിങ്ങൾ എന്നെ തനിച്ചാക്കി
കടൽ യാത്രികരുടെ fresh meat ആയിരുന്നു ഭീമൻ ആമകൾ. പ്രത്യേകിച്ചും Galapagos Giant Tortoises. കാലുകൾ ബന്ധിച്ച് ഒന്നിന് മുകളിൽ ഒന്നൊന്നായി മലർത്തിയിട്ടാണ് കപ്പലിൽ
190 total views

ലോകത്തിലെ ഏറ്റവും ഏകാകിയായ ജീവി ഞാനായിരുന്നു… നിങ്ങൾ എന്നെ തനിച്ചാക്കി.
LONESOME GEORGE
കടൽ യാത്രികരുടെ fresh meat ആയിരുന്നു ഭീമൻ ആമകൾ. പ്രത്യേകിച്ചും Galapagos Giant Tortoises. കാലുകൾ ബന്ധിച്ച് ഒന്നിന് മുകളിൽ ഒന്നൊന്നായി മലർത്തിയിട്ടാണ് കപ്പലിൽ ഈ ആമകളെ സൂക്ഷിച്ചിരുന്നത്. ഭക്ഷണം നൽകാതെ മാസങ്ങളോളം ഈ നിലയിൽ ജീവനോടെ ഇട്ടിരുന്ന് ആവശ്യമുള്ളപ്പോൾ കൊല്ലുക ആയിരുന്നു പതിവ്. ലക്ഷകണക്കിന് ഉണ്ടായിരുന്ന ആമകൾ അങ്ങനെ ആയിരങ്ങൾ ആയി ചുരുങ്ങി. അത്തരത്തിൽ കൊല്ലപ്പെട്ട ആമകളിലെ pinta island Tortoise എന്ന വിഭാഗത്തിന്റെ അവസാന പ്രതിനിധി ആയിരുന്നു George. 1972ൽ കണ്ടെത്തുമ്പോൾ തന്നെ George തനിച്ചായിരുന്നു.
അന്നു മുതൽ കണക്കാക്കിയാൽ പോലും 40 വർഷം ഏകനായിരുന്നു. 2012 ജൂൺ 24 ന് 102 ആം വയസ്സിൽ Lonesome George മരിച്ചു. അതോടെ ഒരു ജീവി വംശം കൂടി ഈ ഭൂമിയിൽ ഇല്ലാതെ ആയി. ഒരിക്കലും മാപ്പർഹിക്കാത്ത ഒരു തെറ്റിന്റെ പ്രതീകാത്മക പരിഹാരം എന്ന നിലയിൽ 30000 അമേരിക്കൻ ഡോളർ ചെലവിട്ട് ആ ശരീരം സൂക്ഷിച്ചിട്ടുണ്ട്. അതെ നാം, Homo sapiens, മുന്നേറുകയാണ്, പുരോഗതി യിലേക്ക് കുതി ക്കുക യാണ്… എന്നാണാവോ ഒരു തിരിഞ്ഞു നോട്ടം
(The below is the clay model of Lonesome George, my tribute )
191 total views, 1 views today