കുറച്ച് നാളായി ഒരു ദ്വീപിലാണ്… രഹസ്യങ്ങളുടെ കലവറകൾ നിറഞ്ഞ.. പുറം ലോകം ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരു ദ്വീപിൽ… സിഡ്നിയിൽ നിന്ന് അമേരിക്കയിലേക്ക് പോവുന്ന Oceanic 815 എന്ന വിമാനം തകർന്നു വീണത് ഈ ദ്വീപിലാണ്…300 ഇൽ അധികം യാത്രക്കാരിൽ രക്ഷപെട്ട 48 ഓളം പേര് അതിൽ ഒരുവനായി ഞാനും…

ആദ്യം ബീച്ചിൽ തന്നെ ക്യാമ്പ് ഉണ്ടാക്കി… കയ്യിലുള്ള ഭക്ഷണവും കുടിവെള്ളവും തീർന്നപ്പോൾ കാട്ടിനുള്ളിലേക്ക് കേറി…. അവിടെയും ബീച്ചിലുമായി ക്യാമ്പ് സെറ്റ് ചെയ്തു….ആരെങ്കിലുമൊക്കെ രക്ഷപ്പെടുത്താൻ വരും എന്നുള്ള പ്രതീക്ഷകൾ പതിയെ പതിയെ കെട്ടടങ്ങുന്നു… ആർക്കും എത്തിപ്പെടാൻ പറ്റാത്തൊരു ദ്വീപ്.. മനോഹരമാണിവിടം…പക്ഷെ അതിലേറെ ദുരൂഹവും… രാത്രിയിൽ കാടിന് അകത്തു നിന്ന് ഭീകരമായ ശബ്ദങ്ങൾ കേൾക്കുന്നു…രഹസ്യം പറയുന്നത് പോലെ…അങ്ങനെ പലതും…കറുത്ത ഒരു പുക രൂപം പലപ്പോഴും ആക്രമിക്കാനായി വരുന്നു… കൂടെയുള്ളവർ പലരും മരണപ്പെടുന്നു…അതെ… “ലോസ്റ്റ്‌ ”

6 സീസണുകളിലായി 125ഇൽ അധികം എപ്പിസോഡുകൾ… 4 സീസൺ കണ്ട് തീർന്നു…. The walking dead കംപ്ലീറ്റ് ചെയ്ത ശേഷം ആണ് ലോസ്റ്റ്‌ തുടങ്ങിയത്…. മൂവി ഗ്രൂപ്പിൽ ഒരുപാട് സുഹൃത്തുക്കൾ റെക്കമെന്റ് ചെയ്തത് കൊണ്ടാണ് കാണാൻ തുടങ്ങിയത്…..നല്ല കുറച്ച് കഥാപാത്രങ്ങൾ..അവർക്ക് ജീവൻ കൊടുത്ത ഒരുപിടി അഭിനേതാക്കളും… ജാക്ക്, സയ്യിദ്, കെയിറ്റ്,സോയർ, ഹെർലി, ഡെസ്മണ്ട്,ചാർളി, ലോക്ക്, ക്ലെയർ,ജിൻ അങ്ങനെ മനസ്സിൽ പതിഞ്ഞു കിടക്കുന്ന കഥാപാത്രങ്ങൾ….

ഏറെ ഇഷ്ടപ്പെട്ടവർ ജാക്ക്.. Desmond, ഹെർലി, സോയർ… ????
അതിജീവനത്തിനായുള്ള ശ്രമങ്ങൾ…എങ്ങും എത്താത്ത ശ്രമങ്ങളായി മാറുകയാണ്… ലോകം കരുതുന്നത് ആ ഫ്ലൈറ്റിൽ യാത്ര ചെയ്ത എലാവരും മരിച്ചുപോയി എന്നാണ്…
കഥാപാത്രങ്ങളുടെ ഭൂതവും… ഭാവിയും… വാർത്തമാനവും എല്ലാം മാറി മാറി കാണിച്ച് മടുപ്പിക്കാതെ കൊണ്ടുപോവുന്നുണ്ട് ലോസ്റ്റ്‌….

കാണാത്തവർ കാണുക… ഞാൻ ഏതായാലും രക്ഷപാടാൻ ഉള്ള വഴി തേടുന്നവരുടെ കൂടെ അഞ്ചാമത്തെ സീസണിലേക്ക് കേറട്ടെ…ഈ ദ്വീപ് എന്നെ ഇവിടെ തന്നെ പിടിച്ചിരുത്തു ന്നുണ്ട്… രക്ഷപ്പെടാൻ റെസ്ക്യൂ ടീം വന്നാലും ചിലപ്പോൾ ഞാൻ പോയേക്കില്ല…കാരണം അതിന് തക്കതായ എന്തൊക്കെയോ ഇവിടെ ഉണ്ട് ????????….മടങ്ങിപ്പോവാൻ വിടാതെ നമ്മെ പിടിച്ചു നിർത്തുന്ന ചിലത്…
ഈ നിഗൂഢ ഭൂമിയിലേക്കുള്ള വഴി കാണിച്ചുതന്ന കൂട്ടുകാർക്ക് നന്ദി ????..

You May Also Like

ചോക്ലേറ്റ് പാവ നടികളെ മാത്രം കണ്ടിട്ടുള്ളവരേ… നിമിഷയ്ക്കു നല്ല അസ്സലായി ചിരിക്കാനറിയാം

മാർജിൻ ഫ്രീ മാർക്കറ്റിൽ ജോലിനോക്കുന്ന ശ്രീജയെന്ന പെൺകുട്ടി ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ കൂട്ടുകാരൊത്ത്

നവരസയിലെ ഹാസ്യം അറപ്പുളവാക്കുന്ന ചിത്രമായിരുന്നു, പ്രത്യേകിച്ചും അതിലെ ജാതീയത

നവരസ’ ആന്തോളജിയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘സമ്മര്‍ ഓഫ് 92’ എന്ന ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനം. നവരസങ്ങളിലെ ഹാസ്യം എന്ന രസത്തെ അടിസ്ഥാനമാക്കിയായിരുന്നു

മൃഗങ്ങളോട് കളിച്ചാല്‍ [വീഡിയോ]

മൃഗങ്ങളോട് കളിച്ചാല്‍ എങ്ങിനെയിരിക്കും എന്ന് നമ്മള്‍ക്കറിയാവുന്ന കാര്യമാണ്. പലതും നമ്മള്‍ വിചാരിക്കാത്ത സമയത്താകും അവരുടെ രോഷം നമ്മുടെ നേരെ എടുക്കുക. ഒന്ന് കണ്ടു നോക്കൂ ഈ രസകരമായ വീഡിയോ

ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാരായ ആളുകള്‍ – വീഡിയോ

അപകടങ്ങള്‍ ഇപ്പോഴും നമുക്ക് മുന്‍പിലുണ്ട്. അതില്‍ നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുകയറിയവര്‍ക്ക് അതെപ്പോഴും ഒരു രണ്ടാം ജന്മം ആയിരിക്കും. അത്തരത്തില്‍ പലതരം അപകടങ്ങളില്‍ നിന്നും രക്ഷപ്പെട്ടവരെ ഒന്ന് കണ്ടു നോക്കൂ..