വേണമെങ്കിൽ ബൈജുവിന് ഒരു കോടി രൂപ തന്റെ വീട്ടിലേക്ക് കൊണ്ടു പോകാമായിരുന്നു

39419

കടപ്പാട് : Manoj Vc

ഇല്ല , നന്മയുടെ ഉറവ് വറ്റിപ്പോയിട്ടില്ല!

വേണമെങ്കിൽ ബൈജുവിന് ഒരു കോടി രൂപ തന്റെ വീട്ടിലേക്ക് കൊണ്ടു പോകാമായിരുന്നു.
ആരും അറിയാനും പോകുന്നില്ല, ഒരു നൈസ് പ്ലേ കളിച്ചാൽ മതിയാരുന്നു…….
പക്ഷേ ജിവിതത്തിൽ ,ബിസിനസ്സിൽ,സത്യസന്ധതയ്ക്ക് ഒന്നാം സ്ഥാനം കൊടുത്താൽ മാത്രമേ ഉയർച്ചയുണ്ടാവൂ എന്നറിയാമായിരുന്ന ബൈജൂ T.A. എന്നആ മനുഷ്യൻ ഇതാദ്യമായല്ല സത്യത്തിന്റെ പക്ഷത്തു നിൽക്കുന്നത്.

കഴിഞ്ഞ മാസം റോഡിൽ കിടന്നു കിട്ടിയ സ്വർണ്ണാഭരണം പോലീസിന്റെ സഹായത്തോടെ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു.

ഇന്ന് ഉച്ചക്ക് ബൈജുവിന്റെ കറുകച്ചാലിലെ ഓഫീസിലേക്ക് ഒരു ഫോൺ കോൾ
ഫോണെടുത്തത് സ്റ്റാഫ് സുനിൽ.
കാരുണ്യാ ലോട്ടറിയുടെ ഇന്നത്തെ ടിക്കറ്റ് വിൽക്കാതെ മിച്ചമുണ്ടങ്കിൽ അതിലൊന്ന് മാറ്റി വച്ചേക്കണേ എന്നായിരുന്നു ആവശ്യം.
വിളിച്ചത് മനോജ് നെടുമുറ്റത്ത്.
കറുകച്ചാലിലെ ഡ്രൈവറും, സ്ഥിരം കസ്റ്റമറും ആയതു കൊണ്ട് ഒരു ഏജന്റ് വിൽക്കാനായി എടുത്തിട്ട് വേണ്ടാ എന്നു പറഞ്ഞ് തിരിച്ചു വച്ച ബുക്കിൽ നിന്നും ടിക്കറ്റ് കീറി എടുത്തു സുനിൽ മാറ്റിവച്ചു.

Image may contain: 3 people, people smiling, people standing and beardനറുക്കെടുപ്പ് ഫലം ടിവിയിൽ വന്നത് കാണാൻ അൽപ്പം താമസിച്ചു. മറ്റൊരു വിൽപ്പനശാലയിൽ നിന്നും ഒരു കോൾ വരുന്നു ഒന്നാം സമ്മാനം നിങ്ങൾ വിറ്റ ടിക്കറ്റിനാണ്… ആശംസകൾ !!

തങ്ങളിലുടെ ഒരു ഭാഗ്യവാൻ കൂടി സൃഷ്ടിക്കപ്പെട്ടതിന്റെ സന്തോഷത്തിൽ ഇരിക്കുമ്പോൾ ഒരു ചെറിയ സംശയം.,,,,

മനോജിനു വേണ്ടി മാറ്റി വച്ച ടിക്കറ്റിനു വല്ലതുമാണോ സമ്മാനം?
സംശയം അസ്ഥാനത്തായില്ല ,സുനിൽ ബൈജുവിനെ വിളിച്ച് വിവരം ധരിപ്പിച്ചു.

ഒരു കോടി ബിസ്മി ലോട്ടറി ഏജൻസിയുടെ മേശവലിപ്പിനകത്ത് ”ഭദ്രം ”

പടച്ച തമ്പുരാനിൽ നെറികേടിനു ശിക്ഷയുണ്ടന്നറിയാവുന്ന ബൈജു മനോജിനെ വിളിച്ചു പറഞ്ഞു താങ്കൾ കോടീശ്വരനായെന്ന്.. ”

Image may contain: 3 people, people smilingസംഭവത്തിൽ ഒരു ട്വിസ്റ്റ് വരുത്താൻ സുനിലിനൊ, ബൈജുവിനോ കഴിയുമായിരുന്നുവെങ്കിലും മനസ്സ് അനുവദിച്ചില്ല.മനോജിന്റെ ടിക്കറ്റ് നമ്പർ ഏതാണ് എന്ന് മനോജിനു പോലും അറിയാതിരിക്കെ സമ്മാനാർഹമായ ടിക്കറ്റിനു പകരം മറ്റൊന്നു തിരുകി വച്ച് ഒരു കോടി വീട്ടിൽ കൊണ്ടുപോകാൻ കഴിയുമായിരുന്ന ബിസ്മി ലോട്ടറി ഏജൻസി ബൈജൂ ചങ്ങനാശേരിക്ക് വീണ്ടും സത്യസന്ധതയുടെ പര്യായമായി .
പ്രളയകാലത്ത് പുതുവസ്ത്രങ്ങളെടുത്ത് വില കൂടാതെ മനസ്സോടെ നൽകിയ എറണാകുളത്തെ വ്യാപാരിയാണിന്ന് സോഷ്യൽ മീഡിയയിലെ താരം.. പ്രിയ ബൈജൂ TA.താങ്കളുടെ സത്യസന്ധതയെ ചിലപ്പോൾ പുകഴ്ത്താൻ ആരും വന്നെന്നു വരില്ല. പക്ഷേ നന്മയുടെ വഴിയിയൂടെ നിങ്ങൾക്കിനിയും ഏറെ മുന്നേറാനുണ്ട്. സത്യത്തിന്റെ മാലാഖമാർ നിങ്ങൾക്കു മുമ്പേ വഴിയൊരുക്കട്ടെ!!