ആദിത്യനെ കുറിച്ച് അമ്പിളിദേവിയുടെ മുൻ ഭർത്താവിന്റെ ഞെട്ടിപ്പിക്കുന്ന തുറന്നുപറച്ചിൽ

0
970

ആദിത്യൻ അമ്പിളി വിവാദം കൊടുമ്പിരി കൊണ്ടിരിക്കുകയാണല്ലോ. ആദിത്യൻ നല്ലവൻ അല്ല എന്ന് അമ്പിളി ദേവിയുടെ മുൻഭർത്താവ് ലോയൽ വെളിപ്പെടുത്തുന്നു . ഞെട്ടിക്കുന്ന തുറന്നു പറച്ചിൽ. സീരിയൽ രംഗത്ത് തന്നെ ക്യാമറാമാനായി പ്രശസ്തനായ ലോയൽ ആണ് അമ്പിളി ദേവിയുടെ മുൻഭർത്താവ്. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകനുമുണ്ട്. ആ ബന്ധം തകർച്ചയുടെ വക്കിൽ എത്തിയതിനു ശേഷമായിരുന്നു അമ്പിളി ദേവിയുടെ ജീവിതത്തിലേക്ക് ആദിത്യൻ കടന്നുവരുന്നത്. അമ്പിളി ദേവിയുടെയും ആദ്യതന്റെയും ബന്ധം ഇപ്പോൾ പരാജയപ്പെട്ടു നിൽക്കുന്ന അവസരത്തിൽ ആദിത്യനെ കുറിച്ച് ലോയൽ പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആദിത്യൻ നല്ലവൻ അല്ല എന്നും, അയാൾ കാരണമായിരുന്നു തന്റെയും അമ്പിളി ദേവിയുടെയും ജീവിതം തകർന്നത് എന്നുമൊക്കെയാണ് ലോയൽ പറയുന്നത്. ആദിത്യൻ അമ്പിളിയോട് തന്നെ പറ്റി വളരെ മോശമായ രീതിയിൽ ഒക്കെയായിരുന്നു സംസാരിച്ചിരുന്നത്. മറ്റു ബന്ധങ്ങൾ വരെ തനിക്കുണ്ട് എന്ന രീതിയിൽ അമ്പിളിയെ വിശ്വസിപ്പിച്ചു.അങ്ങനെയാണ് തങ്ങളുടെ ജീവിതം പരാജയം ആയി മാറിയത്. കൂടുതൽ അമ്പിളിയെ വിശ്വസിപ്പിക്കാൻ വേണ്ടി ഒരു ഷൂട്ടിംഗ് സെറ്റിൽ വച്ച് അമ്പിളിക്ക് നേരെ ഒരു ഗുണ്ടാ ഭീഷണി വരെ നടന്നിരുന്നു. അതും ചെയ്ത്ത് താനാണ് എന്ന് വരുത്തി തീർത്തു. അതോടെ പൂർണ്ണമായും തങ്ങളുടെ ബന്ധം നഷ്ടപ്പെട്ട പോവുകയായിരുന്നു എന്നുമൊക്കെയാണ് ലോയൽ പറയുന്നത്. അതിൻറെ പേരിൽ താൻ ചോറ്റാനിക്കര പോലീസ് സ്റ്റേഷനിൽ വരെ കയറിയിട്ടുണ്ട് എന്നും ലോയൽ ഓർക്കുന്നു