എം സ്വരാജിന്റെ ചര്‍ച്ചകള്‍ കാണുമ്പോള്‍ ഓര്‍മ വരുന്നത് വിഷ്ണു ഭാരതീയനെയാണ്

  0
  425

  സന്ദീപ് വാര്യർ…. “മഹാത്മാഗാന്ധി ആർ എസ് എസ് ശാഖയിൽ ധ്വജം ഉയർത്തിയിട്ടുണ്ട്”
  സഖാവ് സ്വരാജ് …. “മഹാത്മാഗാന്ധി ആർ എസ് എസ് ആണെന്ന നിലയിലാണ് അദ്ദേഹം ഇവിടെ സൂചിപ്പിച്ചത് ധ്വജം ഉയർത്തിയെന്നാണ് പറഞ്ഞത് സത്യായിട്ടും എനിക്കത് അറിഞ്ഞുകൂടാ… ഇനി അങ്ങനെ ധ്വജം ഉയർത്തിയതിന്റെ നന്ദി സൂചകമായിട്ടാണോ എന്നറിയില്ല ഏതായാലും ഗാന്ധിജിയെ ചെറുതായിട്ടൊന്നു വെടി വച്ച് കൊല്ലുകയാണ് ചെയ്തതെന്നാണ് ചരിത്രം നമ്മോട് പറയുന്നത് … എന്നിട്ടും കലി തീരാതെ പത്തെഴുപതു കൊല്ലം കഴിഞ്ഞിട്ടും ബി ജെ പി യുടെ എം പി തന്നെ ഗാന്ധിജിയുടെ കോലം ഉണ്ടാക്കി വെടി വെച്ചു കൊല്ലുന്നതിനും നമ്മൾ സാക്ഷ്യം വഹിച്ചു… ഈ കൊലക്കേസ് പ്രതിയായിട്ടുള്ള ആള് സാങ്കേതികത്വത്തെ പിടിച്ച് രക്ഷപ്പെട്ടിട്ടുണ്ടാകാം പക്ഷേ പ്രതിയായിട്ടുള്ള ആളുടെ ഫോട്ടോ പാർലമെന്റിൽ കൊണ്ട് വച്ച് മഹാത്മാ ഗാന്ധിയോടുള്ള കൂറ് തെളിയിച്ചവരാണ് നിങ്ങൾ”..
  സന്ദീപ് വാര്യർ….” സംഘ് പ്രവർത്തകർ ഇപ്പോൾ തന്നെ നിങ്ങളുടെ പരാമർശങ്ങൾക്കെതിരെ ഡി ജി പി ക്ക്‌ പരാതി കൊടുത്തിട്ടുണ്ട്”
  സ്വരാജ് …” എന്നെയങ്ങ് മൂക്കിൽ കേറ്റിക്കളയും”…
  സന്ദീപ് വാര്യർക്കു നിറയെ വെള്ളം കൊടുക്കാൻ ഇന്ന് വീട്ടുകാർ ശ്രദ്ധിക്കണം.


  സമകാലിക കേരള രാഷ്ട്രീയത്തില്‍ സഖാവ് എം. സ്വരാജിന് പകരം നില്‍ക്കാന്‍ കഴിയുന്ന മറ്റൊരു സംവാദകന്‍ ഇല്ലെന്നു തന്നെ പറയാം. വിഷയം ഏതുമാകട്ടെ അതിനെ കുറിച്ച് പഠിച്ച് ആകര്‍ഷകമായ ഭാഷയില്‍ ഇഴകീറി വിശദീകരിക്കാന്‍ സ്വരാജിനുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. അങ്ങ്, താങ്കള്‍, ബഹുമാനപ്പെട്ട, ആദരണീയനായ എന്നൊക്കെ പറഞ്ഞ് അങ്ങേയറ്റം സിവിലൈസ്ഡായ രീതിയില്‍ പുഞ്ചിരിച്ചു കൊണ്ട് എതിരാളികളെ അഭിസംബോധന ചെയ്തു സ്വരാജ് സംസാരിച്ചു തുടങ്ങുമ്പോള്‍ ചിലപ്പോളൊക്കെ ദേഷ്യം തോന്നാറുണ്ട്. മര്യാദ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇവരെയൊക്കെ ഇത്രയധികം ബഹുമാനിച്ചു സമയം കളയുന്നത് എന്തിനെന്ന തോന്നല്‍. പക്ഷേ ഹാഫ് ടൈം എത്തുമ്പോള്‍ കളി മാറും. അപ്പോളാണ് അറവ്. വളരെ മാന്യമായ ഭാഷയില്‍ ചിരി വിടാതെ തന്നെ ചോര വീഴ്ത്തുന്ന ശൈലി.

  അയോധ്യ വിഷയത്തിൽ ഫേസ്ബുക്ക് ...ഇന്നലത്തെ മനോരമ ചര്‍ച്ചയിലും സ്വരാജ് പതിവ് ഫോമില്‍ തന്നെയായിരുന്നു. ഗാന്ധിയെ കൊന്നവരാണ് ആര്‍.എസ്.എസ് എന്ന് ആരോപിച്ച സ്വരാജിനെതിരെ അപകീര്‍ത്തി കേസ് കൊടുക്കുമെന്ന് പറഞ്ഞ സംഘി വാരിയറോട് സ്വരാജ് പറഞ്ഞത് ‘വിരട്ടലൊക്കെ കൈയ്യില്‍ വെച്ചാല്‍ മതി. ഇതു പാര്‍ട്ടി വേറെയാണ്’ എന്നാണ്. അന്തിച്ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പിണറായി വിജയനെയാണ് അപ്പോള്‍ അയാളില്‍ കണ്ടത്. ചുട്ട കോഴിയെ പറപ്പിക്കുന്ന പച്ചക്കള്ളങ്ങളുമായി കളം പിടിക്കാന്‍ ശ്രമിച്ച ജോസഫ് വാഴക്കനെയും സന്ദീപ് വാരിയറെയും എടുത്ത് ചുവരില്‍ ഒട്ടിച്ച സ്വരാജ് സി.പി.ഐ (എം) മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമുള്ള പാര്‍ട്ടിയാണെന്ന പതിവ് പരിഹാസത്തിനും മറുപടി നല്‍കി. ‘പാര്‍ലമെന്‍ററി ജനാധിപത്യ രീതിയിലൂടെ അധികാരത്തിലെത്താമെന്ന മോഹത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരൊന്നുമല്ല ഞങ്ങള്‍. അങ്ങനെയൊക്കെ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ.

  എം സ്വരാജ് പഴയ ആർ എസ് എസ്സോ? സന്ദീപ് സന്ദീപ്ജിയുടെ വയറ് നിറച്ച് മൃഷ്ടാന സദ്യ തന്നെ കൊടുത്തു സ്വോരാജ്

  ഞങ്ങള്‍ക്കൊരു രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമുണ്ട്. തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മത്സരിക്കുന്നത് ഞങ്ങളുടെ രാഷ്ട്രീയം ജനങ്ങളോടു പറയാന്‍ വേണ്ടിയാണ്’ എന്ന് കിളി പോയിരിക്കുന്ന വാരിയേറിന്‍റെ മുഖത്തു നോക്കി പറഞ്ഞ സ്വരാജ് ഉയര്‍ത്തിപ്പിടിച്ചത് സി.പി.ഐ (എം) പാര്‍ട്ടി പരിപാടി തന്നെയാണ്. നിലപാടില്‍ വാക്ചാതുര്യവും നാക്ക്സാമര്‍ത്ഥ്യവും കലരുന്ന മനോഹരമായ സംവാദ ശൈലി. This comrade is our comrade.
  ഗീബല്‍സിയന്‍ നുണകളുടെ കുത്തൊഴുക്കിന്‍റെയും പോസ്റ്റ്-ട്രൂത്തിന്‍റെയും ഈ കാലത്ത് രാഷ്ട്രീയ സംവാദങ്ങള്‍ എങ്ങനെ നടത്തണമെന്ന് സി.പി.ഐ (എം) സ്വരാജില്‍ നിന്നും പഠിക്കണം.


  എം സ്വരാജിന്റെ ചര്‍ച്ചകള്‍ കാണുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത് വിഷ്ണു ഭാരതീയനെയാണ്.

  1892 സെപ്തംബര്‍ ആറിനാണ് വയക്കോത്ത് മൂലക്കല്‍ മഠത്തില്‍ വിഷ്ണു നമ്പീശന്‍ ജനിക്കുന്നത്. അന്നത്തെ രീതീയനുസരിച്ച് സംസ്കൃത വിദ്യാഭ്യസം എത്രവരെ നേടി എന്നതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസം നിശ്ചയിച്ചിരുന്നത്. സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളൊന്നും അദ്ദേഹത്തിനില്ലാതിരുന്നതിനാല്‍ കോടതി രേഖകളില്‍ വിദ്യാശൂന്യന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അടിമകളെങ്ങനെ ഉടമകളായി എന്ന ആത്മകഥയിലൂടെ തന്റെ സമരോത്സുകമായ ജീവിതത്തെ അദ്ദേഹം നമുക്കു വേണ്ടി അടയാളപ്പെടുത്തിയിരിക്കുന്നു.

  വിഷ്ണു നമ്പീശന്‍ വിഷ്ണുഭാരതീയനായതിനു പിന്നില്‍ ഉജ്ജ്വലമായ ഒരു പോരാട്ടത്തിന്റെ ചരിത്രമുണ്ട്. വട്ടമേശ സമ്മേളനത്തിനായി ഗാന്ധി ഇംഗ്ലണ്ടിലേക്ക് പോയി നിരാശനായി മടങ്ങിയ കാലം. കുബുദ്ധികളായ ഇംഗ്ലീഷുകാര്‍ അദ്ദേഹം ബോംബെയില്‍ കപ്പലിറങ്ങിയ പാടെ അറസ്റ്റു ചെയ്തു. വിവേകശൂന്യമായ പെരുമാറ്റമായിരുന്നു അതെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ! രാജ്യമാകെയും പ്രതിഷേധം അലയടിച്ചു. വിദ്യാര്‍ത്ഥികളും തൊഴിലാളികളും കര്‍ഷകരുമുള്‍‌പ്പെട്ട ജനത ഒറ്റക്കെട്ടായി തെരുവിലിറങ്ങി. പതിനായിരങ്ങള്‍ അറസ്റ്റു വരിച്ചു.

  പ്രതിഷേധത്തിന്റെ അലകള്‍ സ്വാഭാവികമായി കേരളത്തിലുമെത്തി. രാജ്യത്താകമാനം നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി കണ്ണൂരിലെ വിളക്കുംതറ മൈതാനിയില്‍ ഒത്തു ചേരാനും പ്രതിഷേധ പരിപാടികള്‍ നടത്താനും കെ പി ആര്‍ , കേരളീയന്‍ തുടങ്ങിയ നേതാക്കന്മാരോടൊപ്പം വിഷ്ണു നമ്പീശനും തീരുമാനിച്ചു. പ്രതിഷേധത്തെക്കുറിച്ച് ഊഹിച്ചറിഞ്ഞ പോലീസ് എന്തു വിലകൊടുത്തും അതു തടയുമെന്ന നിലപാടു സ്വീകരിച്ചു.

  പോലീസ് തങ്ങളെക്കൊണ്ട് ആകാവുന്നതെല്ലാം ചെയ്തു. കൂട്ടം കൂടുന്നത് കുറ്റകരമായി പ്രഖ്യാപിച്ചു. ഇടവിട്ടിടവിട്ട് നാട്ടിലാകെ പരോളുകള്‍ നടത്തി. നേതൃത്വത്തിലിരിക്കുന്ന ആളുകളെ നേരില്‍ കണ്ട് പിന്മാറമെന്ന് ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ സ്വീകരിക്കാന്‍ പോകുന്ന നിയമപരമായ നടപടികളെക്കുറിച്ച് മുന്നറിയിപ്പു നല്കി ഭീഷണിപ്പെടുത്തി.പോലീസ് പരിശോധനകള്‍ കര്‍ശനമാക്കിയതോടെ നേതാക്കളില്‍ ചിലര്‍ക്ക് ആശങ്കയായി. യോഗം മാറ്റി വെച്ചാലോ എന്നുപോലും ചിന്തിച്ചു .എന്നാല്‍ വിഷ്ണുവിന് സംശയമില്ലായിരുന്നു. കേവലം കുറച്ചു പോലീസുകാരുടെ ഭീഷണിക്കു മുന്നില്‍ നാം മുട്ടുമടക്കിയാല്‍ സ്വാതന്ത്ര്യമെന്ന മഹത്തായ ലക്ഷ്യത്തിനു വേണ്ടി എങ്ങനെയാണ് നമുക്ക് പോരാടാനാകുക എന്നദ്ദേഹം അവരോടു ചോദിച്ചു. ജീവിതം തന്നെ പകരം കൊടുക്കേണ്ട സാഹചര്യങ്ങളില്‍ നാം അതിനും മടിക്കരുതെന്ന വിഷ്ണു നമ്പീശന്റെ നിലപാടിനോട് അവസാനം എല്ലാവരും യോജിച്ചു. യോഗം നടത്താന്‍ തീരുമാനിച്ചു.

  തീരുമാനിച്ച പ്രകാരം പോലീസിന്റെ കണ്ണുവെട്ടിച്ച് യോഗസ്ഥലത്തെത്തി വിഷ്ണു നമ്പീശന്‍ പ്രസംഗിക്കുവാന്‍ തുടങ്ങി. കുതിച്ചെത്തിയ പോലീസ് അദ്ദേഹത്തെ അതിക്രൂരമായി മര്‍ദ്ദിച്ചു.അതുകണ്ട് മറ്റുള്ള സഖാക്കളും ഓടിയെത്തി. പിന്നീട് അവിടെ നടന്നത് നിഷ്ഠൂരമായ ലാത്തിച്ചാര്‍ജ്ജായിരുന്നു. നിരവധിയാളുകള്‍‌ക്ക് പരിക്കേറ്റു. വീണുകിടക്കുന്നവരെ യാതൊരു ദാക്ഷിണ്യവും കൂടാതെ പോലീസ് തല്ലിച്ചതച്ചു. കെ പി ഗോപാലനേയും കേരളീയനേയും വിഷ്ണു നമ്പീശനേയും അറസ്റ്റു ചെയ്ത് ലോക്കപ്പിലടിച്ചു.

  പിറ്റേന്ന് രാവിലെ ജില്ലാ മജിസ്ട്രേറ്റിനു മുമ്പില്‍ മൂവരേയും ഹാജരാക്കി. ജഡ്ജി ചോദിച്ച ഒരു ചോദ്യത്തിനും വിഷ്ണു മറുപടി പറഞ്ഞില്ല. കോപാകുലനായ ജഡ്ജി കോടതിയെ ധിക്കരിക്കുന്നതിനെതിരെ കോടതിയലക്ഷ്യം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി.എന്നാലും അദ്ദേഹം കോടതിയ്ക്ക് മുന്നില്‍ വഴങ്ങാന്‍ തയ്യാറായില്ല. പേരെന്താണെന്നുള്ള ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് അവസാനം ഭാരതീയന്‍ എന്നു മാത്രമാണ് മറുപടി നല്കിയത്.

  അതുകേട്ട ജ്ഡ്ജി “ നിങ്ങള്‍‌ മാത്രമല്ലല്ലോ ഞാനും ഭാരതീയനല്ലേ? എന്നു ചോദിച്ചു. “സത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍‌ത്തിക്കുന്ന ഞങ്ങളെ ബ്രിട്ടീഷുകാരന്റെ കാവല്‍പ്പട്ടികളായി നിന്നുകൊണ്ട് വേട്ടയാടുന്ന നിങ്ങളൊന്നും ഭാരതീയരല്ല” എന്നായിരുന്നു വിഷ്ണുവിന്റെ മറുപടി. രണ്ടു കൊല്ലം കഠിനതടവും 200 രൂപ പിഴയും ചുമത്തിക്കൊണ്ടാണ് ജഡ്ജി വിഷ്ണുവിന്റെ ധിക്കാരത്തിന് മറുപടി നല്കിയത്. ജയിലില്‍ ഒരു തകരത്തകിടില്‍ അദ്ദേഹത്തിന്റെ പേര് ഇങ്ങനെ രേഖപ്പെടുത്തി. : വി. എം. വി ഭാരതീയന്‍.അങ്ങനെയാണ് വിഷ്ണ നമ്പീശന്‍ വിഷ്ണു ഭാരതീയനായത്.

  ഏത് അധികാരസ്ഥാനത്തിനു മുന്നിലും പതറാതെ സത്യത്തെ മുന്‍നിറുത്തി പ്രതികരിക്കാന്‍ ധൈര്യം കാണിച്ച വിഷ്ണുഭാരതീയന്‍ പക്ഷേ ഇടതുപക്ഷത്തിന്റെ ചരിത്രത്തിലെ ഒറ്റപ്പെട്ട ശബ്ദമല്ല എന്ന കാര്യം വിസ്മരിക്കുന്നില്ല. അത്തരത്തിലുള്ള നിരവധി പോരാളികള്‍ ചോര ചീന്തിയുണ്ടാക്കിയെടുത്ത ചരിത്രമുഹൂര്‍ത്തങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിക്കുന്നതുകൊണ്ടാണ് സ്വരാജിന്റെ വാക്കുകള്‍ പ്രതിയോഗികളെ നിസ്തേജരാക്കുന്ന തരത്തില്‍ തീര്‍ച്ചയും മൂര്‍‌ച്ചയും കൈവരിക്കുന്നതെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. വസ്തുതകളെ മുന്‍നിറുത്തി ചരിത്രത്തെ പാഠമാക്കാത്തിടത്തോളം കാലം സ്വരാജിനെ നേരിടുകയെന്നത് എതിരാളികള്‍ക്ക് എളുപ്പമല്ല. ചരിത്രം പാഠമായാലോ എതിരാളികള്‍ തന്നെ അദ്ദേഹത്തോട് യോജിക്കുകയും ചെയ്യും. അങ്ങനെയാണ് ഇരുവശവും മൂര്‍ച്ചയേറിയ ഒരു വാളായി സ്വരാജ് മാറുന്നത്.


  ഒരാളെ കൊന്നിട്ടിരിക്കുമ്പോൾ കൊലയാളിക്ക് അഭിനന്ദനപൂജ ചെയ്യുന്നത് ശരിയല്ലെങ്കിലും…പരേതന് ആദരാഞ്ജലിയർപ്പിച്ചു കൊണ്ട് പറയട്ടെ.എതിരാളിയെ “നിഷ്കളങ്കനെന്ന് ” വിളിച്ച് ചർച്ചകളുടെ പവിത്രതയക്ക് ചാരുതയേകുന്ന വാക്കുകളിലൂടെ തൻ്റെ പ്രസ്ഥാനത്തെ അതിൻ്റെ ആശയത്തെ, അതിൻ്റെ മികവിനെ അവതാരകനുൾപ്പടെ പടക്കൊരുങ്ങുമ്പോൾ.കൂടുതലും ശാന്തമായി പ്രതിരോധിക്കുന്ന ‘എം സ്വരാജിൽ നിന്നും തീർത്തും വ്യത്യസ്ഥമായിരുന്നു ഇന്നലെ സന്ദീപ് വാര്യർക്ക് മേൽ സംഹാര താണ്ഡവമാടിയ ‘എം.സ്വരാജ്’എന്ന വാക്കുകളുടെ രാജകുമാരൻ.പ്രസ്ഥാനത്തേയും, സംഘി വാര്യർ ഇനി കുറച്ചു ...വ്യക്തിയേയും ആക്ഷേപിച്ച് തളർത്താമെന്ന എതിരാളിയുടെ വിഷവാക്കുകൾക്ക് ചരിത്രത്തിൻ്റെയും വർത്തമാനകാലത്തിൻ്റെ വ്യക്തതയും യാഥാർത്ഥ്യവും കൊണ്ട് സ്വരാജ് അക്രമകാരിയാകുമ്പോൾ ആശയമറ്റ് നിഷ്പ്രഭരായി നിൽക്കുന്നവരെ നിയമസഭയിലും ചാനൽ റൂമിലും നിറസദസ്സുകളിലും നാമെത്ര കണ്ടിരിക്കുന്നു .. ആസ്വദിച്ചിരുന്നു.ഹിമാലയത്തോളമുള്ള അറിവും, സമുദ്രാഴമുള്ള വായനയും നടന്നു കയറിയ അനുഭവ കരുത്തും വിപ്ലവത്തിൻ്റെ തീവെട്ടിയെറിഞ്ഞ ആത്മധൈര്യവും കൊണ്ട് നേടിയതിൻ്റെ മിന്നലാട്ടം മാത്രമേ നമുക്കയാളിൽ നിന്നും കിട്ടിയിട്ടുള്ളൂ.ഇനിയും തുറക്കാത്ത അറിവിൻ്റെ എത്രയെത്ര നിലവറകൾ …! രാജശോണിമയാർന്ന വാക്കുകളുടെ ഗർജനങ്ങൾ പകർന്നു നൽകാൻ
  ഇനിയുമെത്ര പോർനിലങ്ങൾ കിടക്കുന്നു.സ്വരാജെന്ന് കേൾക്കുമ്പോൾ എതിരാളിക്ക് ഇപ്പോഴുള്ള നെഞ്ചിടിപ്പല്ല ഇനി വരാനിരിക്കുന്ന ഇടിമിന്നലുകളേയും വാക്കുകളുടെ തീമഴകളേയും ഭയന്നേ പറ്റൂ.ഈ ചെങ്കടലിലെ “കൊമ്പൻ സ്രാവി”നെ അതിജീവിക്കാൻ ഇന്നലേ കളിൽ ‘കാവി കളരിയിൽ എഴുതി പഠിച്ച അക്ഷര തെറികളും, സംഘി ശാസ്ത്രവും, മുളവടിതാളവും പോരാതെ വരും വാര്യരെ. ക്ഷേത്രഗണിതം പോലെ കൃത്യമായിരിക്കും സ്വരാജിൻ്റെ ആശയങ്ങളുടെ ആവിഷ്കാരം….. കാവ്യശകലങ്ങൾ പോലെ
  സൗഗന്ധികങ്ങൾ പൂക്കുന്നതുപോലെ സംഗീത മധുരിമ പോലെയാണത്.മഞ്ഞുപോലുരുകിയും,ലാവ പോലെ ഒഴുകിയും ചാട്ടവാറിൻ്റെ സീൽകാരങ്ങൾ പോലെ പൊള്ളിച്ചും… പറങ്കിപ്പടയുടെ കുതിര കുളമ്പടി പോലെ ഇരമ്പിയാർത്തും..എം. സ്വരാജ് ഒരു യാഗാശ്വമായി മാറും. ഒരു ജനതയുടെ ഹൃദയത്തിലെ പുഷ്യരാഗമാണ് “.കാലത്തിൻ്റെ വെളിച്ചവും.