Connect with us

INFORMATION

മക്കൗ തത്തകൾ വിഷക്കനികൾ കഴിച്ചിട്ടും മരിക്കാത്തത് എന്തുകൊണ്ട് ?

അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ കാണപ്പെടുന്ന സപ്തവർണക്കിളിയാണ്‌ മക്കൗ(Macaw). തത്തക്കുടുംബത്തിൽ പെട്ട ഇതിനാണ്‌ തത്തകളിൽ വച്ച് ഏറ്റവും കൂടുതൽ നീളമുള്ളത്

 41 total views

Published

on

കടപ്പാട് Beena Antony

മക്കൗ(Macaw).

അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ കാണപ്പെടുന്ന സപ്തവർണക്കിളിയാണ്‌ മക്കൗ(Macaw). തത്തക്കുടുംബത്തിൽ പെട്ട ഇതിനാണ്‌ തത്തകളിൽ വച്ച് ഏറ്റവും കൂടുതൽ നീളമുള്ളത്. പെറുവിൽ ആമസോൺ നദിയുടെ പോഷക നദിയായ തംബോപാറ്റ(Tambopata) യുടെ കരകളിലാണ്‌ ഇത് കൂട്ടം കൂട്ടമായി താമസിക്കുന്നത്. മഴക്കാടുകളും പുൽമൈതാനങ്ങളും ഇവയുടെ മറ്റ് ഇഷ്ട വാസസ്ഥലങ്ങളാണ്‌
ഏഴ് നിറങ്ങളുടെ സമ്മേളനം കൊണ്ട് അതിമനോഹരമാണ്‌ മക്കൗവിന്റെ ശരീരം.അതുകൊണ്ട് തന്നെ ‘ചിറകുള്ള മഴവില്ല്’ എന്നാണ്‌ മക്കൗ അറിയപ്പെടുന്നത്. മക്കൗവിന്റെ തല മുതൽ വാലുവരെ 3 അടിയാണ്‌ നീളം. ചിറകുവിരിച്ചാൽ പുറത്തോടു പുറം 2.5 അടി നീളം ഉണ്ട്. ഭാരം ഏകദേശം 1.5 കിലോ വരും. മറ്റു തത്തകളെപ്പോലെ നാല്‌ വിരലുകളാണ്‌ മക്കൗവിനുള്ളത്.ഓരോ കാലിലും നാലെണ്ണം രണ്ടെണ്ണം മുൻപോട്ടും രണ്ടെണ്ണം പുറകോട്ടും.

Macaw Parrots | Macaw Facts for Kids | DK Find Outമറ്റുപക്ഷികളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ പ്രത്യേകതയുള്ളതാണ്‌ മക്കൗവിന്റെ ഭക്ഷണ രീതി. പുഴയോരത്തെ നെയ്മണ്ണും പഴങ്ങളുമാണ്‌ ഇവയുടെ പ്രധാന ആഹാരം.പഴത്തിന്റെ മാംസള ഭാഗത്തേക്കാൾ മക്കൗവിനിഷ്ടം അതിന്റെ വിത്താണ്. പഴം കൈയ്യിൽ കിട്ടിയാൽ ഉടനെ അത് കറക്കിനോക്കുന്നത് മക്കൗവിന്റെ ഒരു ശീലമാണ്‌. പഴത്തിന്റെ ആകൃതിയും പഴത്തിനുള്ളിൽ വിത്തിന്റെ സ്ഥാനവും മറ്റും അറിയാനാണ്‌ ഇങ്ങനെ ചെയ്യുന്നത്. മക്കൗവിന്‌ ഏറെ ഇഷ്ടപ്പെട്ടവയാണ്‌ കാപ്പക്സ്, കോറൽ ബീൻസ്, കാട്ട് റബ്ബർ തുടങ്ങിയവയുടെ കായ്കൾ.

മക്കൗവിന്റെ ഭക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌ പുഴയോരത്തെ നെയ് മണ്ണ്‌. മക്കൗ ഇങ്ങനെ മണ്ണ് തിന്നുന്നതിന്‌ ശാസ്ത്രജ്ഞ്ന്മാറ് പല കാരണങ്ങളും പറയുന്നുണ്ട്.മക്കൗ കാട്ടിൽ നിന്ന് കഴിക്കുന്ന പല വിഷക്കായ്കളുടെയും വിഷം ഇല്ലാതാക്കാൻ ഈ നെയ് മണ്ണിന്‌ കഴിവുണ്ട്സസ്യഭക്ഷണം മാത്രം കഴിക്കുന്ന മക്കൗവുകൾക്ക് അവയിൽ നിന്ന് കിട്ടാത പല ധാതുക്കളും മറ്റ് പോഷകങ്ങളും ഈ നെയ് മണ്ണിൽ നിന്ന് ലഭിക്കും.

മക്കൗവുകളുടെ ഈ മണ്ണുതീറ്റയെ കുറിച്ച് പഠനം നടത്തിയ ഒരു ശാസ്ത്രജ്ഞനാണ്‌ ചാൾസ് മുൻ(Munn). അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ്‌ ഇവ കൂടുതൽ ചെളി തിന്നുന്നത്.ഭക്ഷണ ദൗർലഭ്യം മൂലം കണ്ണിൽ കിട്ടിയതെല്ലാം തിന്നെണ്ടി വരുന്ന മാസങ്ങളാണിത്. അതിനാൽ വിഷക്കായകൾ കൊണ്ടുള്ള പാർശ്വ ഫലങ്ങൾ ഒഴിവാക്കനായിരിക്കാം കൂടുതൽ ചെളി തിന്നുന്നത്.

macaw | Diet, Habitat, & Facts | Britannicaമറ്റുകാര്യങ്ങൾ പോലെതന്നെ പ്രജനനത്തിന്റെ കാര്യത്തിലും മക്കൗ പ്രത്യേകതകൾ കാത്തുസൂക്ഷിക്കുന്നു. മനുഷ്യർക്കോ മറ്റ് മൃഗങ്ങൾക്കോ എത്തിപ്പെടാനാവാത്ത സ്ഥലങ്ങളിലാണ്‌ ഇവ കൂടുവയ്ക്കുന്നതും മുട്ടയിടുന്നതുമെല്ലാം. നൂറു മക്കൗ ജോഡികൾ ഇണചേർന്നാൽ 10-20 എണ്ണമേ മുട്ടയിടൂ. അതും വർഷത്തിലൊരു തവണ മാത്രം. ഇതിൽ തന്നെ ആരോഗ്യത്തോടെ വലുതായി വരുന്നവയുടെ എണ്ണം 6 മുതൽ 14 വരെ മാത്രമേ ഉള്ളൂ. മക്കൗവുകളുടെ എണ്ണം ഇത്രയും കുറഞ്ഞിരിക്കാൻ ഇതും ഒരു കാരണമാണ്‌. ആമസോൺ കാടുകളിലെ ഒരു ചതുരശ്ര മൈൽ പരതിയാൽ മൂന്നോ നാലോ മക്കൗ കൂടുകൾ കണ്ടെത്താൻ കഴിഞ്ഞേക്കും.പക്ഷേ അവ വളരെ ഉയരത്തിൽ ആർക്കും എത്താൻ കഴിയാത്ത സ്ഥലത്തായിരിക്കും.

മക്കാവുകളുടെ സൗന്ദര്യവും ഓമനത്തവും അവയെ വീട്ടിൽ വളർത്താൻ എല്ലാവരെയും പ്രേരിപ്പിക്കും പക്ഷേ മക്കൗവുകളുടെ എണ്ണം വളരെ കുറവയ്തിനാൽ എല്ലാവരും ഇപ്പോൾ സങ്കരയിനം മക്കൗവുകളെയാണ്‌ വളർന്നത്.സങ്കരയിനം മക്കൗവുകൾ മറ്റു മക്കൗവുകളിൽ നിന്ന് നിറത്തിലും ജനിതക ഘടനയിലും മാത്രമാണ്‌ വത്യാസം കാണിക്കുന്നത്.

വളരെ ബുദ്ധിസാമർത്ഥ്യം ഉള്ള പക്ഷികളാണ്‌ മക്കൗവുകൾ. കുരങ്ങുകളിൽ ചിമ്പാൻസിക്കുള്ള സ്ഥാനമാണ്‌ പക്ഷികളിൽ മക്കൗവിനുള്ളത്. ബുദ്ധി മാത്രമല്ല മക്കൗവിന്‌ നല്ല ആയുർ ദൈർഘ്യവുമുണ്ട്. മക്കൗവുകൾ 100 വർഷം വരെ ജീവിച്ചീരിക്കും എന്നാണ്‌ പറയപ്പെടുന്നത്. എന്നാൽ മക്കൗവിന്റെ ശരാശരി ആയുസ് 50 വര്ഷ‍മാണ്‌. ശക്തിയുള്ള ചുണ്ടുകളും കഴുകന്മാരെ പോലും ആക്രമിച്ച് കീഴടക്കാൻ മാത്രം ശൗര്യവും ഉള്ളവയാണ്‌ മക്കൗവുകൾ. വളരെ ദൂരത്തിൽ പോലും ഇവയുടെ കരച്ചിലുകൾ കേൾക്കാൻ സാധിക്കും. ഒച്ചയുണ്ടാക്കാനും പോരടിക്കാനും ഉള്ള ഇവയുടെ കഴിവും അസാധാരണമായ ബുദ്ധിയും ഇവയെ വീട്ടിൽ വളർത്താനുള്ള കാരണങ്ങളാണ്

 42 total views,  1 views today

Advertisement
Continue Reading
Advertisement

Advertisement
Entertainment10 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement