എന്താണ് മക്ഗഫിൻ ടെക്നിക്ക് ?

0
88

സുരൻ നുറനാട്ടുകര

എന്താണ് മക്ഗഫിൻ ടെക്നിക്ക് ” ?
(McGuffin/Mac Guffin)

ഫിക്ഷനിൽ കഥാപാത്രങ്ങളിൽ സംഘർഷം രൂപീകരിക്കാൻ സൃഷ്ടിക്കുന്ന വസ്തുക്കൾ, ഉപകരണം, സംഭവം, വ്യക്തികൾ ഇവയിലേതും ഒരു മക്ഗഫിൻ ടെക് നിക്കിനു ഉദാഹരണങ്ങളാണ്. പ്രേക്ഷകരെ സംബന്ധിച്ച് ഇത് അവരെ ബാധിക്കുന്ന പ്രശ്നമല്ല.
സിനിമകളിൽ plot സൃഷ്ടിക്കുന്നതിൽ മക്ഗഫിൻ ടെക് നിക്കിന് വലിയ പങ്കുണ്ട്.Angus Macphail എന്ന ഇംഗ്ലീഷ് തിരക്കഥാ കൃത്താണ് സിനിമയിൽ Mac Guffin ന് തുടക്കമിട്ടത്. പിന്നീട് ത്രില്ലർ സിനിമകളുടെ രാജാവായ ആൽഫ്രഡ് ഹിച്ച്കോക്ക് ആണ് അതിനെ തൻ്റെ സിനിമകളിലൂടെ ലോകമെമ്പാടും പ്രചരിപ്പിച്ചത്.1935ൽ ഇറങ്ങിയ 39 steps ഇതിനൊരു ഉദാഹരണമാണ്. ഇന്ന് ലോകമെമ്പാടും ത്രില്ലർ സിനിമകളുടെ അഭിവാജ്യഘടകമാണ് Mac Guffin.

എന്താണ് മക്ഗഫിൻ എന്നതിനേക്കുറിച്ച് 1939 ൽ കൊളംബിയൻ യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രഭാഷണത്തിൽ ഹിച്ച്കോക്ക് വിവരിക്കുന്നുണ്ട്.
” രണ്ടു പേർ ട്രെയിനിൽ യാത്ര ചെയ്യുകയാണ്.
ഒന്നാമൻ :എന്താണ് നിങ്ങളുടെ ബാഗിൻ്റെയുള്ളിലുള്ളത്?
രണ്ടാമൻ: ഇതൊരു മക്ഗഫിൻ ആണ് ‘
ഒന്നാമൻ: എന്നു പറഞ്ഞാൽ എന്താണ്….?
രണ്ടാമൻ:സ്കോട്ടീഷ് മലനിരകളിലെ സിംഹങ്ങളെ വേട്ടയാടാനുള്ള ഒരു ഉപകരണമാണ് മക്ഗഫിൻ.
ഒന്നാമൻ: അതിന് സ്കോട്ടിഷ് മലനിരകളിൽ സിംഹങ്ങൾ ഇല്ലല്ലോ ……?
രണ്ടാമൻ: ഇല്ലല്ലേ ….. എങ്കിൽ ബാഗിലുള്ളത് മക്ഗഫിൻ ആയിരിക്കില്ല.
ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയും മക്ഗഫിൻ എന്നത് ഒന്നുമല്ല എന്ന സത്യം –
ഫ്രഞ്ച് ഡയറക്ടറായ ( Francois Truffaut) ഫ്രാൻസ്വാ ട്രൂഫോ യുമായുള്ള അഭിമുഖത്തിൽ ഹിച്ച്കോക്ക് മക്ഗഫിൻ എന്താണന്ന് വ്യക്തമാക്കുന്നുണ്ട്.
“കഥക്കും കഥാപാത്രങ്ങൾക്കും സന്ദർഭത്തിനും ഉചിതമായ രീതിയാണ് മക്ഗഫിൻ ,പ്രേക്ഷകരെ സംബഡിച്ച് അതവരെ ബാധിക്കുന്ന ഒരു പ്രശ്നമല്ല.”
മിക്കവാറും 1st act അവസാനിക്കും മുമ്പ് തന്നെ മക് ഗഫിൻ വിശദീകരിക്കപ്പെടാറുണ്ട്. ചിലപ്പോഴൊക്കെ സിനിമ അവസാനിക്കുമ്പോഴും അതു നിഗൂഢമായി തുടരും’ പക്ഷേ അതൊരിക്കും പ്രേക്ഷകരെ അലസോര പ്പെടുത്താറില്ല.
ഇതിന് ഉദാഹരണങ്ങൾ നിരവധിയുണ്ടെങ്കിലും,
എടുത്തു പറയേണ്ടവ – ഹിച്ച്കോക്കിൻ്റെ 39steps ൽ അകാശത്ത് കാണുന്ന പ്ലെയിൻ, citizen Kane ലെ ” Rosebud” എന്ന വാക്ക് -Titanic സിനിമയിലെ നെക്ലെയിസ്,
Mission impossible III ലെ Rabbit foot തുടങ്ങിയവയാണ് –
സിനിമ അവസാനിക്കുമ്പോഴും വിശദീകരിക്കാത്ത ഒരു McGuffin sറൻ്റീനോയുടെ pulp fiction ൽ ഉണ്ട് -പ്രേക്ഷകരെ അത് പ്രതിസന്ധിയിലാക്കുന്നില്ലെങ്കിലും ‘കഥാപാത്രങ്ങളിൽ അതു മാറ്റം സൃഷ്ടിക്കുന്നുണ്ട്-
മാർസലസ് വാലസിൻ്റെ ബ്രീഫ് കേയ്സ് ആണ് അവിടെ McGuffin. അതിൻ്റെ ലോക്ക് നമ്പർ 666 ആണ് – മൂടി തുറക്കുന്ന വിൻസൻ്റ് വേഗ അതിനുള്ളിലെ വസ്തു കണ്ട് അന്ധാളിക്കുന്നുണ്ട്-ഒരു നിമിഷത്തേക്ക് അയാൾക്കതിനോടു അഭിനിവേശം തോന്നുന്നു. അതിൽ നിന്നും പുറപ്പെടുന്ന തിളക്കം വിൻസെൻ്റിൻ്റെ മുഖത്തു പരത്തുന്ന പ്രകാശം മാത്രമേ പ്രേക്ഷകൻ കാണുന്നുള്ളൂ’ –
ഇതേ ബ്രീഫ് കേയ്സ് ‘ ജൂൾസ്’ പിന്നീട് ‘പംപ്കിനു ‘ മുന്നിൽ തുറന്നു കാണിക്കുമ്പോൾ അയാളും അതിൽ ആകൃഷ്ടനായി പോകുന്നുണ്ട്. സിനിമ തീരുവോളം പെട്ടിയുടെ ഉള്ളടക്കം എന്താണന്ന് പ്രേക്ഷകർ അറിയുന്നില്ല.- അതവരുടെ പ്രശ്നവുമല്ല – അവരെയത് ബാധിക്കുന്നുമില്ല –
McGuffin നെ കുറിച്ച് സ്പിൽബർഗ് ഇപ്രകാരം പറയുന്നു’
“McGuffin ഇഷ്ടപെടാത്ത പ്രേക്ഷകരാട് എനിക്ക് സഹതാപമുണ്ട്.കാരണം ഞാനും McGuffin ഇഷ്ടപ്പെടുന്നില്ല – ”
ഇനി നിങ്ങൾക്കിഷ്ടപ്പെട്ട ഇന്ത്യൻ സിനിമകളിലെ McGuffin കമൻ്റ് ചെയ്യൂ –