നടനായി മാത്രം മധുവിനെ അറിയുന്ന ഒരു വിഭാഗം പ്രേക്ഷകരുണ്ട്, നടനല്ലാത്ത മധുവിനെ കുറിച്ചാണ് കുറിപ്പ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
25 SHARES
296 VIEWS

Sunil Kumar

മധു എന്ന സംവിധായകൻ, നിർമ്മാതാവ്.

നടനായി മാത്രം മധുവിനെ അറിയുന്ന ഒരു വിഭാഗം പ്രേക്ഷകരുണ്ട്. 12 ചിത്രങ്ങൾ സംവിധാനംചെയ്ത, 14 എണ്ണം നിർമ്മിച്ച മധുവിനെപ്പറ്റിയാണ് ഈ കുറിപ്പ്.സി രാധാകൃഷ്ണന്റെ തേവിടിശ്ശി എന്ന നോവലിന്റെ ചലച്ചിത്രരൂപമായ പ്രിയയുടെ സംവിധായകനായാണ് മധു ക്യാമറയ്ക്കുപിന്നിൽ അരങ്ങേറുന്നത്. അതിൽ വില്ലൻവേഷം ചെയ്ത് സിനിമാലോകത്തെ ഞെട്ടിക്കുകയും ചെയ്തു. തുടർന്ന് മലയാളസിനിമയിലെ ലക്ഷണമൊത്ത ആദ്യത്തെ ആനക്കഥയെന്ന് വിളിക്കാവുന്ന സിന്ദൂരച്ചെപ്പ്. ഒഎൻവിയുടെ കാവ്യത്തെ ആസ്പദമാക്കി നീലക്കണ്ണുകൾ. നർമത്തിന്റെ മേമ്പൊടിയിൽ മാന്യശ്രീവിശ്വാമിത്രൻ എന്നിങ്ങനെ വ്യത്യസ്തപ്രമേയങ്ങൾ. പലതും ഹിറ്റുകളുമായി.നിർമ്മാണത്തിനായി ഉമാസ്റ്റുഡിയോ സ്ഥാപിച്ചു.

മാന്യശ്രീവിശ്വാമിത്രൻ, അക്കൽദാമ, കാമം ക്രോധം മോഹം തുടങ്ങി നാടകങ്ങളും നോവലുകളും സിനിമയാക്കിയപ്പോൾ തിരക്കഥയിൽ നല്ലൊരുപങ്ക് മധുവിന്റെ സംഭാവനയുണ്ടായിരുന്നെങ്കിലും രചനയുടെ ക്രെഡിറ്റ്‌ പൂർണമായും കഥാകൃത്തുക്കൾക്ക് വിട്ടുനൽകുകയാണ് അദ്ദേഹം ചെയ്തത്. 1977ന് ശേഷം സംവിധാനത്തിൽ നിന്ന് ഇടവേളയെടുത്ത മധു നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പി ചന്ദ്രകുമാറുമൊത്ത് ഒരുപിടിചിത്രങ്ങൾ. ബാലചന്ദ്രമേനോന്റെ സംവിധാനത്തിലൊരുക്കിയ വൈകിവന്നവസന്തവും പിഎൻ മേനോന്റെ അർച്ചനടീച്ചറും എം കൃഷ്ണൻനായരുടെ ഗൃഹലക്ഷ്മിയും നിർമ്മിച്ചു. ഇതിൽ അർച്ചനടീച്ചർ തന്നെ സഹായിക്കാനായി മധു എടുത്തതാണെന്ന് പി എൻ മേനോൻ ആത്മകഥയിൽ എഴുതിയിട്ടുണ്ട്.. സെൻസർബോർഡുകാർ കത്രികവെച്ച്തളർന്ന സിൽക്ക് സ്മിതയുടെ രതിലയം മധു നിർമ്മിച്ചതാണെന്നത് കൗതുകകരമായ ഒരു അറിവാണ്.

1986ൽ ഒരു യുഗസന്ധ്യ തിരക്കഥയെഴുതി സംവിധാനം ചെയ്തു. അതേവർഷം അമേരിക്കയിൽ ചിത്രീകരിച്ച് പ്രേംനസീർ, മധു,ഭരത്ഗോപി, ശോഭന തുടങ്ങിയവർ അഭിനയിച്ച ഉദയംപടിഞ്ഞാറ് എന്ന ബിഗ്ബജറ്റ് ചിത്രവും നിർമ്മിച്ചുസംവിധാനം ചെയ്തു. ചലച്ചിത്രരംഗത്തെ മാറ്റങ്ങൾ മനസിലാക്കി അദ്ദേഹം പിന്നീട് പിന്നണിയിൽ നിന്ന് ഒഴിഞ്ഞു. നീണ്ട ഇടവേളയ്ക്കുശേഷം 1995ൽ പി ചന്ദ്രകുമാർ സംവിധാനം ചെയ്ത മിനി എന്ന കുട്ടികളുടെചിത്രം നിർമ്മിച്ചു. ദേശീയപുരസ്‌കാരമുൾപ്പടെ പല അംഗീകാരങ്ങളും നേടിയ ആ ചിത്രത്തോടെ അദ്ദേഹം ചലച്ചിത്രനിർമ്മാണം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.