അവരുടെ ജീവിതത്തിൽ അവരെ കല്യാണം കഴിച്ച ഒരേ ഒരാൾ അത് ഞാനാണ്

0
573

മലയാള സിനിമയിൽ വളരെ പ്രശസ്തനായ നടനും, സംവിധായകനും, തിരക്കഥ കൃത്തും, നിർമാതാവുമാണ് മധുപാൽ. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം 2008 ൽ പുറത്തിറങ്ങിയ തലപ്പാവ് ആണ്. ആ ചിത്രത്തിന് അദ്ദേഹത്തിന് ആ വർഷത്തെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. കൂടാതെ മികച്ച സീരിയൽ സംവിധായകനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം ലഭിച്ചു.

Madhupal – Popular actor and award winning director of Malayalam cinema –  My Words & Thoughtsകോഴിക്കോടാണ് ജന്മ സ്ഥലം, പരേതനായ ചെങ്കളത്ത് മാധവമേനോന്റെയും രുഗ്മണിയമ്മയുടെയും മൂത്ത മകൻ, ചെറുപ്പം മുതൽ എഴുതുമായിരുന്നു, കുട്ടികളുടെ പംക്തി ആയ ബാലരമ, പൂമ്പാറ്റ എന്നിവയിൽ ചെറിയ കഥകൾ എഴുതുമായിരുന്നു. ജേർണലിസത്തിൽ ഉന്നതവിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം ചലച്ചിത്ര ലോകത്തേക്ക് കടന്നു. സുരേഷ് ഗോപി ചിത്രം കാശ്മീരം ത്തിൽ അഭിനയിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് കടന്ന് വന്നു. പക്ഷേ, പിന്നീട് ശ്രദ്ധേയമായ വേഷങ്ങൾ ഒന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.. പക്ഷെ സീരിയലുകളിൽ മികച്ച വേഷങ്ങൾ ചെയ്തിരുന്നു..

കുറച്ച് നാൾ മുമ്പ് റിമി ടോമിയുടെ പരിപാടിയായ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ മധുപാൽ, നടി സിത്താര എന്നിവർ പങ്കെടുത്തിരുന്നു, അതിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ വീണ്ടും വൈറലാകുന്നത്. സിൽക്ക് സ്മിതയെ കുറിച്ച് പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞ ഒരു കാര്യം, എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും സന്തോഷമുള്ള ഒരു കാര്യം അവരുടെ ജീവിതത്തിൽ അവരെ കല്യാണം കഴിച്ച ഒരേ ഒരാൾ അത് ഞാനാണ് എന്നതാണ്…

Silk Smitha's look alike takes over the internet with her sensual TikTok  videos | PINKVILLAബാക്കിയുള്ളവർ ഡാൻസ് അലെങ്കിൽ മറ്റ് കഥാപത്രങ്ങൾ മാത്രമാണ് അവരോടൊപ്പം ചെയ്തിരുന്നത്, ആ സമയത്തും അവർ ഇന്ത്യൻ സിനിമയിൽ വളരെ കഴിവുള്ള ഒരു അഭിനേത്രിയായിരുന്നു, സ്മിതയുടെ കാര്യത്തിൽ പള്ളിവാതിക്കൽ തൊമ്മിച്ചൻ എന്ന ചിത്രത്തിൽ തിരിട്ട് കല്യാണം എന്ന രീതിയുള്ള ഒരു സീനാണ്. പള്ളിയിൽ വെച്ചുള്ള ഒരു വിവാഹ രംഗം. അതായത് യഥാർഥ ഒരു കല്യാണം നടക്കുന്ന പോലെ ഒരുക്കങ്ങളും ആർഭാടങ്ങളും എല്ലാം ഉണ്ടായിരുന്നു.

താലി കെട്ടി കൈപിടിച്ച് കാറിൽ കയറുന്നത് വരെയുള്ള സീനാണ് അന്ന് ഷൂട്ട് ചെയ്തിരുന്നത്. ആ സീൻ കഴിഞ്ഞ് അവർ വളരെ ഇമോഷണലായിട്ട് എന്നോട് പറഞ്ഞു, ‘എന്റെ ജീവിതത്തിൽ ഒരുപാട് സിനിമകൾ ഞാൻ അഭിനയച്ചിരുന്നു, പക്ഷെ എന്നെ കല്യാണം കഴിക്കുന്ന ഒരു സീൻ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല, വ്യക്തി ജീവിതത്തിലും ഉണ്ടായിട്ടില്ല, എന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു എന്നെ ഒരാൾ വിവാഹം കഴിക്കുന്ന ഒരു രംഗം അത് ഇതുവരെ ആരും ചെയ്തിട്ടില്ല. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം, അതിൽ ഒരുപാട് സന്തോഷമുണ്ട്’ എന്നൊക്കെ, അത് അവരുടെ മനസ്സിൽ നിന്നും വന്ന വാക്കുകൾ ആയിരുന്നു…

പെട്ടന്ന് തന്നെ കാറിൽ കയറുകയാണ് അവർ പോകാനായിട്ട്, വളരെ പെട്ടന്നാണ് അവരുടെ മുഖത്ത് ഭാവ വ്യത്യാസം വരുന്നത്, അവർ കാറിൽ കയറിയിട്ട് എന്നോട് പറഞ്ഞു, ഞാൻ ഇപ്പോൾ മറ്റൊരു ഷൂട്ടിംഗ് സെറ്റിലേക്ക് പോകുകയാണ്, അത് കഴിഞ്ഞ് വന്ന് നമുക്ക് ഹണിമൂൺ പോകാമെന്ന്, പക്ഷെ പോകാൻ സാധിച്ചില്ല, ഇതൊക്കെ കഴിഞ്ഞ് കുറച്ച് ആയപ്പോഴാണ് ആ ദുഖ വാർത്ത തേടി എത്തിയതെന്നും അദ്ദേഹം ഓർക്കുന്നു…