മധുരമനോഹര മോഹം സിനിമയുടെ രചന നിർവഹിച്ച മഹേഷ് ഗോപാൽ എഴുതുന്നു

2011 ലെ പൂജ വയ്പ്പിന്റെ സമയത്ത് ഞങ്ങൾ ബാങ്കിലെ സുഹൃത്തുക്കളെല്ലാം കൂടി വയനാട്ടിലേക്ക് ഒരു ട്രിപ്പ് പോയി.അന്ന് പെട്ടെന്ന് തിരിച്ചു വീട്ടിൽ എത്തേണ്ടിയിരുന്നതിനാൽ ട്രിപ്പ് ഇടയ്ക്ക് വച്ച് ബ്രേക്ക് ചെയ്ത് പോരേണ്ടി വന്നു .കോഴിക്കോട്ടേക്ക് ഞാനൊരു KSRTC ബസ്സിലായിരുന്നു യാത്ര ചെയ്തത് .അന്ന് എന്റെയടുത്തിരുന്നത് ഒരു പത്തുപതിനെട്ടു വയസ്സുള്ള പയ്യനായിരുന്നു . പെട്ടെന്നു തന്നെ സൗഹൃദത്തിലായ അവനോടിങ്ങനെ മിണ്ടിയും പറഞ്ഞും ഇരിക്കവേ രണ്ടു രണ്ടര മണിക്കൂറത്തെ വിരസത മാറ്റാൻ ഞാൻ ഒരു കഥ പറഞ്ഞു .ആ കഥ കേട്ടിട്ട് വളരെ എക്സൈറ്റഡ് ആയി അവൻ പിന്നെയും കുറേ നേരം ഈ കഥയെ കുറിച്ചു തന്നെ സംസാരിച്ചിരുന്നു .ആ പയ്യൻസിനെ പിന്നെ ഞാൻ കണ്ടിട്ടില്ല …

ഇന്നിപ്പൊ അവന്റെ പേരോ മുഖമോ പോലും ഞാൻ ഓർക്കുന്നില്ല .വർഷങ്ങൾക്കിപ്പുറം ആ കഥ തിരശീലയിൽ കാണുവാൻ വേണ്ടി ഞാൻ യാത്ര തിരിച്ചതും അതേ വയനാടൻ ചുരമിറങ്ങിയാണ് എന്നത് ഒരു നിയോഗമോ നിമിത്തമോ ഒക്കെയായി തോന്നുകയാണ് .അന്ന് ആ പയ്യൻസിന്റെ പ്രതികരണത്തിൽ കണ്ട ആവേശവും സന്തോഷവും പിന്നീട് ഞാൻ കഥ പറഞ്ഞ പല മുഖങ്ങളിലും കണ്ടു.. അതിൽ എന്റെ സുഹൃത്തുക്കളുണ്ട് … സിനിമയിൽ പ്രവർത്തിക്കുന്നവരുമുണ്ട് .കാലം കടന്നു പോകവേ കഥയിൽ ഒരുപാട് അപ്‌ഡേഷൻസ് ഞാനും ജയ് വിഷ്ണുവും കൂടി വരുത്തി .എഴുതിയെഴുതി ആറ്റിക്കറുക്കിയ ഈ സ്ക്രിപ്റ്റ് നന്നായി എന്ന് എല്ലാവരും പറഞ്ഞപ്പോൾ ഒത്തിരി സന്തോഷവും ആത്മവിശ്വാസവും ഒക്കെ തോന്നി …

ഈ ചിത്രത്തിന്റെ നാൾവഴികളിൽ സംഭവിച്ചതെല്ലാം നല്ലതു മാത്രമാണ്.ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല പ്രൊഡ്യൂസേർസിനെ തന്നെ നമുക്ക് ലഭിച്ചു.ഈ സിനിമയ്ക്ക് ആവശ്യമായത് എന്തും വിളിപ്പുറത്തെത്തിച്ച, ഏറ്റവും സെൻസിബിൾ ആയ പ്രൊഡക്ഷൻ ഹൗസ് . B3M Creations മലയാളത്തിലെ ഏറ്റവും വലിയ ബാനറായി മാറുന്ന കാലം വിദൂരമല്ല.ആദ്യ ചിത്രം എന്ന ഒരു പതർച്ചയും ഇല്ലാതെ, മനസ്സിൽ കണ്ടതെന്തോ അത് അതേപടി സ്ക്രീനിൽ എത്തിച്ച സംവിധായിക … സ്റ്റെഫി സേവ്യർ ചിത്രത്തിന്റെ പൂർണ്ണതയ്ക്കു വേണ്ടി രാപ്പകലില്ലാതെ അധ്വാനിച്ചതു കണ്ടതു കൊണ്ട് പറയുകയാണ് -ഇനിയും ഏറെ ഉയരങ്ങൾ സ്റ്റെഫി കീഴടക്കും എന്ന് തീർച്ചയാണ്.

ഇതിലും മികച്ച കാസ്റ്റിങ്ങ് ഇല്ല എന്ന് തോന്നിപ്പിക്കും വിധം അങ്ങേയറ്റം ഗംഭീരമായി പെർഫോം ചെയ്ത നടീനടന്മാർ … ടെക്നീഷ്യൻസ്.രജീഷയും, സെെജു കുറുപ്പും , ഷറഫും , ആർഷയും , അൽത്താഫും, വിജയരാഘവൻ സാറും, ബിന്ദു ചേച്ചിയും സിനിമോട്ടോഗ്രഫർ. ചന്ദ്രു സെൽവരാജ് … എഡിറ്റേർസ് അപ്പു ഭട്ടതിരി, മാളവിക …ചിത്രത്തിനു വേണ്ടി നിലകൊണ്ട അനവധി ടെക്നീഷ്യൻസും നടീനടന്മാരും ഇനിയും ഉണ്ട് .അവരുടേതു കൂടിയാണ് ഈ സിനിമ .ഒരുപാട് പുതിയ ആൾക്കാർക്ക് അവസരമൊരുക്കിയിട്ടുണ്ട് ഈ സിനിമ. അവരെല്ലാം തങ്ങളുടെ ഭാഗം മികച്ചതാക്കിയിട്ടും ഉണ്ട് .

സിനിമയുടെ മേക്കിങ്ങിനെയൊക്കെ കുറിച്ച് കൂടുതൽ അടുത്തറിയാൻ പറ്റി .അസോസിയേറ്റ് ഡയറക്ടർ സ്യമന്തകിനേയും, ജുബിനേയും ഒക്കെ പോലെ കുറേ നല്ല സൗഹൃദങ്ങൾ കിട്ടി .അങ്ങനെ എല്ലാം കൂടി ഒത്തു വന്നപ്പോൾ മധുര മനോഹര മോഹം ഒരു മികച്ച സിനിമ തന്നെയായി എന്നു തന്നെയാണ് വിശ്വാസം …ഇനി പറയേണ്ടതു നിങ്ങളാണ് .എല്ലാവരും കാണുക .ട്രെയിലറിൽ കണ്ടതൊന്നുമല്ല സിനിമ പറയാൻ പോകുന്ന വിഷയം .അതു നിങ്ങളെ നൈസായിട്ടൊന്നു ഞെട്ടിക്കും എന്നു പ്രതീക്ഷിക്കുന്നു . ശേഷം സ്ക്രീനിൽ .

Leave a Reply
You May Also Like

സലീം മാലിക്കിനെ കുറിച്ച് വസീം അക്രത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ

പാകിസ്ഥാനുവേണ്ടി താൻ കളിച്ചു തുടങ്ങിയ കാലത്തു മുൻ സഹതാരം സലീം മാലിക് തന്നോട് മോശമായി പെരുമാറിയതിനെക്കുറിച്ച്…

തിയേറ്ററിലല്ലാതെ മിന്നൽ മുരളി കണ്ടതാണ് നമ്മുടെ സമീപകാല സിനിമാദുരന്തം

തിയേറ്ററിലല്ലാതെ മിന്നൽ മുരളി കണ്ടതാണ് നമ്മുടെ സമീപകാല സിനിമാദുരന്തം സജീവ് കുമാറിന്റെ പോസ്റ്റ് വായിക്കാം ബേസില്‍…

കേട്ടറിഞ്ഞതിനേക്കാൾ ഭയങ്കരമാണ് ‘ബാൻഷീ’ എന്ന സീരീസ്, നിങ്ങളിനിയും വൈകിക്കൂടാ…

Jaseem Jazi കേട്ടറിഞ്ഞതിനേക്കാൾ ഭയങ്കരമാണ് ‘ബാൻഷീ’ എന്ന സീരീസ്. അത് ഞാൻ മനസ്സിലാക്കിയത് വൈകിയാണെന്ന് മാത്രം.…

‘തലൈവർ 170’ പോലീസ് വേഷത്തിൽ രജനി, മഞ്ജുവാര്യർ ഭാര്യയായി

‘ജയിലറി’ക്ക് ശേഷം രജനികാന്തിന്റെ ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ജയിലറിൽ നരച്ച തലമുടിയും താടിയും ഉണ്ടായിരുന്നെങ്കിൽ, പുതിയ…