രോമാവൃതമായ കൈയിടുക്ക് പ്രദർശിപ്പിച്ച് മഡോണയുടെ മകൾ

0
748

പെൺകുട്ടികൾക്ക് ഇന്നും പലകാര്യത്തിലും അരുതുകൾ കൽപിക്കുന്നവരുണ്ട്. അതിപ്പോൾ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും ഒരുപോലെ തന്നെ. രോമാവൃതമായ സ്ത്രീശരീരത്തോട് ഇന്നും മുഖംതിരിക്കുന്നവരുണ്ട്. രോമങ്ങളില്ലാതെ തിളങ്ങുന്ന ശരീരമാണ് പലർക്കും സ്ത്രീസൗന്ദര്യത്തിന്റെ മാതൃക. ഇപ്പോഴിതാ അത്തരം കാഴ്ചപ്പാടുകൾക്കെതിരെ ശക്തമായി പ്രതികരിച്ച പ്രശസ്ത പോപ് ​ഗായിക മഡോണയുടെ പുത്രി ലൂഡ്സ് ലിയോണിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.

ലോകോത്തര ഫാഷൻ മാമാങ്കമായ മെറ്റ് ​ഗാലയിൽ നിന്നുള്ള ലിയോണിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഹോട്ട് പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് അമേരിക്ക തീമായിട്ടുള്ള മെറ്റ് ​ഗാലയിൽ ലിയോൺ എത്തിയത്. ബിക്കിനി ഡിസൈൻ ഹാൾട്ടർ ടോപ്പും അതിനു മാച്ചിങ് ആയ സ്കേർട്ടുമാണ് താരം ധരിച്ചത്. എംബ്രോയ്ഡറിയാൽ നിറഞ്ഞ ​വസ്ത്രം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. എന്നാൽ അവയേക്കാളൊക്കെ ബോൾഡായത് രോമാവൃതമായ കൈയിടുക്ക് മറയ്ക്കാതെ മഡോണ വന്നതാണ്. കൈ പൊക്കി അവ പ്രദർശിപ്പിക്കുകയും ചെയ്തു താരം. ലിയോൺ അഭിമാനത്തോടെ തന്നെ തന്റെ കൈയിടുക്ക് പ്രദർശിപ്പിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. സമൂഹത്തിന്റെ പ്രഖ്യാപിത സൗന്ദര്യ സങ്കൽപങ്ങൾക്കുള്ള ചുട്ടമറുപടിയാണ് ലിയോണിന്റെ ചിത്രങ്ങൾ എന്നാണ് പൊതുവെ കമന്റുകൾ.

Madonna's daughter Lourdes makes Met Gala debut proudly rocking armpit hair

Madonna and daughter Lourdes Leon pose for rare photo

Madonna's daughter Lourdes out and about after mum's topless picture | Metro News

madonna daughter

**