മഗാവ ഹീറോ ആയി മാറിയ എലി

Shanavas S Oskar

പല ജീവികളും പല ഘട്ടത്തിലും മനുഷ്യരെ സഹായിച്ച ചരിത്രം നമുക്കു അറിയാം.കൂടുതലും കേട്ടിട്ടുള്ളത് നായകൾ ആണ് പരിശീലനം ലഭിച്ചതും അല്ലാത്തതും അതു പോലെ ഒരുപാട് ജീവികൾ ഉണ്ട് ഇന്നിവിടെ  ഹീറോ ആയി മാറിയ ഒരു എലിയെ കുറിച്ചാണ് പറയുന്നത്. സാധാരണ ആയി മനുഷ്യൻ മരുന്നുകൾ പരീക്ഷിക്കാൻ ചില ഇനത്തിൽപെട്ട എലികളെ ഉപയോഗിക്കാറുണ്ട് അത് സാധരണയാണ് ഇവിടെ കഥ വ്യത്യസ്‌തം ആണ്.ധീരതക്കുള്ള പി.ഡി.എസ്.എ സ്വർണ്ണ മെഡൽ ജേതാവ് ആണ് ഈ വിരുതൻ

ആരാണ് മഗാവ?

ആഫ്രിക്കന്‍ ജയ്ന്റ് പൗച്ച്ഡ് റാറ്റ് വിഭാഗത്തില്‍പ്പെട്ട ഒരു എലിയാണ് മഗാവ. ഒരു ലാന്‍ഡ്‍മൈന്‍ ഡിറ്റെന്‍ഷന്‍ റാറ്റ് എന്നു ചുരുക്കി പറയാം അതായത് ഭൂമിക്കടിയില്‍ പൊട്ടാതെ കിടക്കുന്ന മൈനുകള്‍ തിരിച്ചറിയുന്ന എലി.

എന്താണ് പി.ഡി എസ് എ അവാർഡ് ?

പിഡിഎസ്എ (പീപ്പിൾസ് ഡിസ്‌പെൻസറി ഫോർ സിക്ക് അനിമൽസ് )ആവശ്യമുള്ള ആളുകളുടെ വളർത്തുമൃഗങ്ങൾക്ക് സൗജന്യവും കുറഞ്ഞതുമായ വെറ്റിനറി പരിചരണം നൽകുന്ന യുകെയിലെ പ്രമുഖ വെറ്റിനറി ചാരിറ്റിയാണ് പിഡിഎസ്എ. ജീവൻ രക്ഷിക്കാനുള്ള ധൈര്യത്തിനും മനുഷ്യരോടുള്ള കടമ പിന്നെ അസാധാരണമായ കൂറ് കാണിക്കുന്ന എന്നിവ കാണിക്കുകയും പൊതുജനങ്ങൾക്ക് ഗുണകരമായ കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്ന മൃഗങ്ങൾക്ക് ആണ് പിഡിഎസ്എ സ്വർണ്ണ മെഡൽ നൽകുന്നത്. പി‌ഡി‌എസ്‌എ സ്വർണ്ണ മെഡൽ നേടിയ മുപ്പതാമത്തെ സ്ഥാനക്കാരനാണ് മഗാവ എന്ന എലി എന്താണ് ഇവൻ മനുഷ്യന് വേണ്ടി ചെയ്‌തത് എന്നും ആരാണ് ഇവൻ എന്നും നോക്കാം

കംബോഡിയയുടെ മണ്ണിനടിയിൽ ഇന്നും പൊട്ടാതെ കിടക്കുന്ന ആഭ്യന്തരയുദ്ധ കാലത്തെ കുഴിബോംബുകളും ഷെല്ലുകളുമെല്ലാം ധാരാളം ആയി ഉണ്ട്. ഇനി മനുഷ്യർ അല്ലെങ്കിൽ ഭാരം കൂടിയ ഏതെങ്കികും മൃഗമോ ആരെങ്കിലും ചവിട്ടിയാലോ അല്ലെങ്കിൽ മനുഷ്യർ കൃഷിയാവശ്യത്തിന് ഭൂമി കുഴിക്കുന്നതിനിടയിലോ ഇവ ഇപ്പോഴും പൊട്ടിത്തെറിക്കാറുമുണ്ട്. ഇനി ഒരു കണക്കു നോക്കിയാൽ ഇന്നേവരെ ഇരുപതിനായിരത്തോളം കംബോഡിയക്കാർ ഇത്തരത്തിൽ കുഴിബോംബ് പൊട്ടി മരണമടഞ്ഞിട്ടുണ്ട് എന്നും അതിൽ കൂടുതൽ ആളുകൾക് അംഗവൈകല്യം സംഭവിച്ചു എന്നും കണക്കുകൾ പറയുന്നു. ഈ പ്രശ്‌നത്തിന്റെ പോം വഴി ആയി ഗവണ്മെന്റ് കണ്ടെത്തിയ ഒരു മാർഗം ആയിരുന്നു പ്രത്യേക പരിശീലനം കൊടുത്ത എലികളെ ഉപയോഗിക്കുക അതിൽ ഏറ്റവും കൂടുതൽ ബോംബുകൾ കണ്ടെത്തി നിർവീര്യം ആക്കുന്നതിൽ സഹായിച്ച എലിയാണ് മഗാവ.

ബോംബുണ്ടെന്നു സംശയിക്കുന്ന ഏതു സ്‌ഥലത്തും ഈ മൂഷികരെ തുറന്നുവിട്ടാൽ മതി, മിനിറ്റുകൾക്കകം ഓരോരോ ബോംബുകളായി കണ്ടെത്തും ഇനി മനുഷ്യർ ഈ ഉദ്യമം ഏറ്റെടുത്താൽ മെറ്റൽ ഡിറ്റക്ടറുമായി നടന്നാൽ അഞ്ചു ദിവസമെങ്കിലും എടുത്താൽ മാത്രം ആണ് ഒരു ബോംബെങ്കിലും കണ്ടെത്താനാകൂ. അറിയാതെയെങ്കിലും ആരെങ്കികും കുഴിബോംബുകളിലൊന്നിൽ ചവിട്ടിയാൽ പിന്നെ ജീവൻ പോകും. എന്നാൽ കൂടിപ്പോയാൽ 10 മിനിറ്റിനകം ഒരു ബോംബ് കണ്ടെത്തുമെന്നതാണ് എലിസ്ക്വാഡ് കൊണ്ടുള്ള ഗുണം മാത്രമല്ല.ഭാരം തീരെ കുറവായതിനാൽ എലികൾ ബോംബിന്റെ മുകളിൽ കയറി നിന്നാൽപ്പോലും പൊട്ടിത്തെറിച്ച് അപകടവും ഉണ്ടാകില്ല.ഇങ്ങനെ ഓരോ കാര്യങ്ങൾ നോക്കുമ്പോൾ ഓരോ ജീവികളും നമ്മളെ എത്ര മാത്രം സഹായിക്കുന്നു.

You May Also Like

കനത്ത കാറ്റിലും കുറുക്കനെ ചുമക്കുന്ന ഈ ഗോൾഡൻ ഈഗിളിൻ്റെ ശക്തി, അത്ഭുതപ്പെടാതെ ഈ വീഡിയോ കാണാൻ കഴിയില്ല

നമുക്കറിയാം, വേട്ടയാടലിൽ അഗ്രഗണ്യന്മാർ ആണ് പരുന്തുകൾ. ആകാശത്തുവച്ചോ മരച്ചില്ലകളിൽ ഇരുന്നോ ഇരകളെ നിരീക്ഷിച്ച ശേഷം വളരെ…

“യാത്രിയാം കൃപായാ ധ്യാൻ ദീജിയേ.യുവർ അറ്റൻഷൻ പ്ലീസ്”, എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ?

ഈ വനിതയെ അറിയുമോ? അറിയില്ല അതല്ലേ സത്യം ! കുറേ നാളായി ഈ ശബ്ദത്തിന്റെ അസ്തിത്വം തപ്പി കുറെ അലഞ്ഞു .അവസാനം കണ്ടെത്തി : ഇതാണ്: സരളാ ചൗധരി

എത്ര കത്തയച്ചാലും പ്രതികരിക്കാത്ത മഹാൻമാരിൽ നിന്ന് വ്യത്യസ്തമായി ഒരു മറുപടി കുറിപ്പെഴുതാനുളള സന്മനസ്സ്

എലിസബത്ത് രാജ്ഞിയും ഒരു കത്തിടപാടും Tp Abdurahiman വ്യാഴാഴ്ച അന്തരിച്ച ബഹുമാന്യയായ എലിസബത്ത് രാജ്ഞി ലോകത്തിലെ…

ഫ്രെഞ്ച് ഫോട്ടോഗ്രാഫർ രേഹാൻ ഒരു വ്യത്യസ്തമായ ലക്ഷ്യവുമായി ലോകം ചുറ്റുകയാണ്

ചിരിക്കു പിന്നിലെ രഹസ്യം തേടി ? അറിവ് തേടുന്ന പാവം പ്രവാസി ഫ്രെഞ്ച് ഫോട്ടോഗ്രാഫർ രേഹാൻ…