അറിവ് തേടുന്ന പാവം പ്രവാസി

പുഴകള്‍ക്ക് മുകളില്‍ പാലം പണിയുന്നത് സാധാരണ സംഭവമാണ് .എന്നാല്‍ വെള്ളം കൊണ്ടുള്ള പാലം ജര്‍മനിയിലെ മാഗ്ഡെബ ര്‍ഗ് നഗരത്തില്‍ എല്‍ബെ നദിക്കു മുകളില്‍ പോയാല്‍ കാണാം. പേര് : മാഗ്ഡെബര്‍ഗ് വാട്ടര്‍ ബ്രിഡ്ജ് (Magdeburg Water Bridge)നദികൾ, താഴ്‌വരകൾ, റെയിൽ‌വേ,‌ റോഡുകൾ‌ എന്നിവയ്ക്ക് മുകളിലൂടെ ജലയാത്ര സാധ്യമാ ക്കുന്നതിനായി നിര്‍മിക്കുന്ന ഒരു തരം കനാലാണ് യഥാര്‍ത്ഥത്തില്‍ ഇത് . ‘നാവിഗബിൾ‌ അക്വെഡക്റ്റു’കൾ എന്നാണ് ഇത്തരം ഘടനകളെ പൊതുവേ വിളിക്കുന്നത്. യൂറോപ്പില്‍ ഇത്തരത്തിലുള്ള കനാലുകളില്‍ ഏറ്റവും വലുതാണ്‌, 918 മീറ്റര്‍ നീളമുള്ള മാഗ്ഡെബര്‍ഗ് വാട്ടര്‍ ബ്രിഡ്ജ്.

നദിയുടെ പടിഞ്ഞാറ് വശത്തുള്ള മിറ്റെലാൻഡ്‌ കനാലിനെയും , കിഴക്കുള്ള എൽബെ-ഹവേൽ കനാലിനെയും ഇത് പരസ്പരം ബന്ധിപ്പിക്കുന്നു. റൈൻ‌ലാൻഡിനും , ബെർലിനുമിടയിലുള്ള വലിയ വാണിജ്യ കപ്പലുകളുടെ സഞ്ചാരം ഇത് സുഗമമാക്കുന്നു.ഈ പാലത്തിന്‍റെ നിർമാണം 1930- ലാണ് ആരംഭിച്ചത്. എന്നാല്‍, രണ്ടാം ലോക മഹായുദ്ധകാലത്തും ശീതയുദ്ധകാലത്തും ജോലികള്‍ നിർത്തിവെക്കേണ്ടി വന്നു. പിന്നീട്, ജർമനിയുടെ ഏകീകരണത്തിന് ശേഷമാണ് പാലത്തിന്‍റെ നിർമാണത്തിന് വീണ്ടും മുൻ‌ഗണന ലഭിച്ചത്. 1997- ല്‍ ഇതിന്‍റെ പണികള്‍ പുനരാരംഭിച്ചു. 2003- ൽ മാഗ്ഡെബർഗ് വാട്ടർ ബ്രിഡ്ജ് പൂർത്തിയായി.

You May Also Like

വളരെ പെട്ടെന്ന് വംശനാശം വന്നുപോയ ചരിത്രത്തിന്റെ അടരുകളിലേക്ക് മറഞ്ഞു പോയ ഒരു കമ്യൂണിക്കേഷൻ സംവിധാനമായിരുന്നു പേജർ

Umer Kutty വളരെ പെട്ടെന്ന് വംശനാശം വന്നുപോയ ചരിത്രത്തിന്റെ അടരുകളിലേക്ക് മറഞ്ഞു പോയ ഒരു കമ്യൂണിക്കേഷൻ…

റോഡിൽ യാത്ര ചെ‌യ്യുമ്പോൾ തന്നെ ചാർജ് ചെയ്യാനുള്ള സൗകര്യ‌മുള്ള രാജ്യമാണ് സ്വീഡൻ

ലോകത്തിലെ തന്നെ ആദ്യത്തെ ഇലക്ട്രിഫൈഡ് റോഡ് യാഥാർഥ്യമാക്കാനൊരുങ്ങുക‌യാണ് സ്വീഡൻ.

വിമാനത്തിലെ മഞ്ഞ കാര്‍ഡും , ഫുട്ബാള്‍ ഗ്രൗണ്ടിലെ മഞ്ഞ കാര്‍ഡും തമ്മിലുള്ള വ്യത്യാസം എന്ത് ?

വിമാനത്തിലെ മഞ്ഞ കാര്‍ഡും , ഫുട്ബാള്‍ ഗ്രൗണ്ടിലെ മഞ്ഞ കാര്‍ഡും തമ്മിലുള്ള വ്യത്യാസം എന്ത് ?…

ഭൂമി ഉരുണ്ടതാണെന്നു തെളിയിക്കാൻ ഒരു പോയിന്റിൽ നിന്ന് നേർരേഖയിൽ യാത്രതിരിച്ച മാഗല്ലന്റെ ദൗത്യം വിജയിച്ചെങ്കിലും അതേ പോയിന്റിൽ തിരിച്ചെത്താൻ അദ്ദേഹത്തിന് സാധിച്ചിക്കാത്തതിന്റെ കാരണം ?

ഭൂമി പരന്നതല്ലെന്നും അതിന് ഗോളാകൃതിയാണുള്ളതെന്നും അതുകൊണ്ടുതന്നെ ഭൂമിയിലെ ഏതൊരിടത്തുനിന്നും നേർരേഖയിൽ യാത്രതിരിക്കുന്ന ഒരാൾക്ക് അതേ സ്ഥലത്തുതന്നെ…