Jithu Jose
തമിഴ് സിനിമയിൽ ഏറ്റവും അണ്ടറേറ്റഡ് ആയി തോന്നിയ ഡയറക്ടർ ആണ് മഗിഴ് തിരുമേനി. തടം, കലഗ തലവൻ എന്നീ സിനിമകളിലൂടെ ആണ് മിക്കവാറും ഇദ്ദേഹത്തെ അറിയുന്നതെങ്കിലും അതിനും മുന്നേ തന്നെ തടയ്യാര താക്ക, മീഗാമൻ എന്നീ രണ്ടു സിനിമകൾ കൂടി കണ്ടുനോക്കിയാൽ ഇദ്ദേഹം എത്ര അണ്ടറേറ്റഡ് ആണെന്ന് മനസ്സിലാകും. ആക്ഷൻ സിനിമകളാണ് മെയിൻ എങ്കിലും മുൻദിനം പാർത്തേനെ എന്ന റൊമാന്റിക് സിനിമ ആയിരുന്നു ആദ്യ ചിത്രം .
ലോകേഷ് കനകരാജിന് കിട്ടുന്ന അതേ സ്വീകാര്യത കിട്ടേണ്ട ഒരാൾ തന്നെയായിരുന്നു ഇതെന്ന് മീഗാമൻ മാത്രം കണ്ടാൽ മനസ്സിലാകും.9വർഷം മുന്നേ ഇറങ്ങിയ ഈ സിനിമയിൽ ‘വിക്രം ‘സിനിമയിൽ കണ്ടിട്ടുള്ള ‘ഗോസ്റ്റ് കോൺസെപ്റ്, സ്പൈ കൺസപ്റ്റ് , ഡ്രഗ്സ് തുടങ്ങി മിക്ക കാര്യങ്ങളും കാണിക്കുന്നുണ്ട്. ഇപ്പോൾ ആ സിനിമ ഇറങ്ങിയുന്നെങ്കിൽ ലോകേഷിന് കിട്ടുന്ന അതേ സ്വീകാര്യത ഇദ്ദേഹത്തിനും കിട്ടിയേനെ… അധികം ആരും ശ്രദ്ധിക്കാതെ പോയതിനു കാരണം പുള്ളി ചെയ്തതെല്ലാം തമിഴിലെ സൂപ്പർ താരങ്ങളെ വച്ചായിരുന്നില്ല എന്നതുകൊണ്ടാണ്.
ബീസ്റ്റ് സിനിമയ്ക്ക് മുന്നേ പുള്ളി പറഞ്ഞ 3 സ്ക്രിപ്റ്റുകൾ വിജയ്ക്ക് ഇഷ്ടപ്പെടുകയും ഏത് വേണമെങ്കിലും ചെയ്യാമെന്ന് പറയുകയും ചെയ്തു ഇതേ സമയം ഉദയനിധിയുമായി കലഗ തലവൻ കമിറ്റ് ചെയ്തതുകൊണ്ട് മാത്രമാണ് ഒരു വിജയ് -മഗിഴ് തിരുമേനി പടം മിസ്സ് ആയത്. ആ ടൈമിൽ കേറി വിജയ് ബീസ്റ്റ് ചെയ്യുകയും ചെയ്തു 😖.എന്നാൽ ഇന്ത വാട്ടി മിസ്സ് ആകാത്. തല -തിരുമേനി പടം വിജയ്യുടെ അടുത്ത് പറഞ്ഞ സ്ക്രിപ്റ്റിൽ ഒന്നാണെന്ന് കേൾക്കുന്നു. തല തലയിടാതിരുന്നാൽ അതിനു ശേഷം വിജയ് – തിരുമേനി കോമ്പോ കൂടി വന്നാൽ പൊളിക്കും