എന്താണ് ‘വിപ്ലവ സ്പിരിറ്റ്’ ?

അറിവ് തേടുന്ന പാവം പ്രവാസി

കേരളത്തിന്റെ സ്വന്തം ജാതിപത്രിയുടെ സത്തടക്കം ജൈവ കൃഷിയിലെ ഉൽപ്പന്നങ്ങൾ കൊണ്ട് നിർമ്മിച്ച അയർലണ്ടിലെ കോർക്കിൽ ഉൽപ്പാദിപ്പിക്കുന്ന ജിൻ ആണ് മഹാറാണി . 50 വർഷങ്ങൾക്ക് ശേഷം കോർക്കിൽ പുതിയതായി ആരംഭിച്ച റിബൽ സിറ്റി ഡിസ്റ്റ്ലെറിയിലാണ് മഹാറാണി ജിൻ ഉല്പാദിപ്പിക്കുന്നത്.
ഡിസ്റ്റ്ലെറി ഉടമകൾ ഐറിഷുകാരൻ റോബർട്ട് ബാരറ്റും, ഭാര്യ മലയാളിയായ ഭാഗ്യയും ആണ്. പഴയ മരുമക്കത്തായത്തെ ഓർമിപ്പിക്കുന്ന, ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിപ്ലവവീര്യം സൂചിപ്പിക്കുന്നതിനായിട്ടാണ് മഹാറാണി എന്ന പേര് തെരഞ്ഞെടുത്തതെന്ന് ഭാഗ്യം പറഞ്ഞു.

കേരളത്തിൻെറ രുചികളും ,അയർലണ്ടിന്റെ രുചികളും തമ്മിലുള്ള ഒരു സമന്വയം ആയിരിക്കും മഹാറാണി ജിന്നിന് ഉണ്ടാകുക. ഈ വർഷം അവസാനത്തോടെ ഫാക്റ്ററി ടൂറിസ്റ്റുകൾക്ക് ആയി തുറന്നു കൊടുക്കാനും പദ്ധതിയുണ്ട്. ‘വിപ്ലവ സ്പിരിറ്റ്’ , ‘മോക്ഷം’ തുടങ്ങിയ മലയാള പദങ്ങൾ ഉള്ള കുപ്പിയുടെ ഡിസൈൻ കൗതുകം നിറഞ്ഞതാണ് .IrishMalts വെബ്സൈറ്റിലും, Celtic Whiskey Shop – കളിലും , ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും €49 വിലയുള്ള ജിൻ ലഭ്യമാണ്.

❌ നിയമപ്രകാരമുള്ള അറിയിപ്പ്❌
മദ്യപാനം ആരോഗ്യത്തിന് ഹാനികരം

Leave a Reply
You May Also Like

ഇന്ത്യക്ക് എന്തുകൊണ്ടാണ് ഇപ്പോഴും ഒരു സമയ മേഖല ? ഒന്നിലധികം സമയ മേഖല ഇന്ത്യയിൽ നടപ്പിലാക്കുന്നത് നല്ലതല്ലേ ?

ഇന്ത്യക്ക് എന്തുകൊണ്ടാണ് ഇപ്പോഴും ഒരു സമയ മേഖല? ഒന്നിലധികം സമയ മേഖല ഇന്ത്യയിൽ നടപ്പിലാക്കുന്നത് നല്ലതല്ലേ?…

എന്തുകൊണ്ടാണ് നായകൾ ഓരിയിടുന്നത് ?

പ്രേത സിനിമകളിലൊക്കെ നമ്മൾ കേട്ടിട്ടുണ്ട് പ്രേതം വരുമ്പോൾ നായ ഓരിയിടുന്നത്. അതുപോലെ തന്നെ നമ്മുടെ വീട്ടിലെ…

ടുവാലു എന്ന രാജ്യത്തിൻറെ വരുമാനമാർഗ്ഗമറിഞ്ഞാൽ നിങ്ങൾക്ക് അത്ഭുതം തോന്നും, പക്ഷെ സംഭവിച്ച ദുരന്തം ഇതാണ്…

ടുവാലുവിൻ്റെ കഥ Suresh Varieth ടുവാലു എന്നൊരു കുഞ്ഞൻ രാജ്യമുണ്ട് ഈ ഭൂമിയിൽ. പസഫിക് സമുദ്രത്തിൽ…

പാമ്പുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ മാറ്റുന്ന ചിത്രം

Baijuraj Sasthralokam പാമ്പിന് ഹൃദയവും, ശ്വാസകോശവും, കുടലും മറ്റും ഉണ്ടോ.. എന്ന് പണ്ട് ആലോചിച്ചിട്ടുണ്ട്. ദഹനേന്ദ്രിയങ്ങൾ…