പണ്ട് അയ്യങ്കാളി പുലയക്കുട്ടികളെയും പൊതുവിദ്യാഭാസസ്ഥാപനത്തിൽ പ്രവേശിപ്പിക്കണം
എന്നാവശ്യപ്പെട്ട് തീവ്രമായ സമരമുറകളുമായി മുന്നോട്ട് പോകുന്ന കാലം…
ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ സവർണപ്രമാണികൾ എല്ലാം കൂടി
അയ്യങ്കാളിയെ ചെന്ന് കണ്ട് ചർച്ച നടത്താൻ നിര്ബന്ധിതരായി…
അന്ന് സവർണപ്രമാണികൾ മുന്നോട്ട് വച്ച ഒരു പോംവഴി, പുലയക്കുട്ടികൾക്ക് മാത്രമായി 
ഒരു പള്ളിക്കൂടം നിർമിച്ചു നൽകാം അവിടെ അവർക്ക് പഠിക്കാം…
ഇനിയെങ്കിലും നിങ്ങൾ പണിമുടക്ക് അവസാനിപ്പിക്കണം…
(അതിനു മുൻപ് അയ്യൻകാളി നടത്തിയിരുന്ന ഒരു പള്ളിക്കൂടം അവർ
തീയിട്ടു നശിപ്പിച്ചിരുന്നു എന്നത് മറ്റൊരു ചരിത്രം)

അന്ന് അയ്യങ്കാളി പറഞ്ഞു…
“നിങ്ങളുടെ ആ ചാള ഞങ്ങൾക്ക് വേണ്ട…
ഞങ്ങളുടെ കുട്ടികൾക്ക് പൊതുവിദ്യാലയത്തിൽ പഠിക്കാൻ അവസരം നൽകിയില്ലെങ്കിൽ
ഞങ്ങളുടെ കൂട്ടത്തിൽ നിന്നും ഒരാൾ പോലും നിങ്ങളുടെ പാടത്ത് പണിയെടുക്കില്ല…
നൂറുമേനി കൊയ്ത നിങ്ങളുടെ പാടത്ത് ഞങൾ മട്ടിപ്പുല്ല് വളർത്തും!!”
ഒടുവിൽ അധികാരവർഗ്ഗം ആ സമരവീര്യത്തിനു മുൻപിൽ മുട്ടുമടക്കി എന്നത് ചരിത്രം…

അന്ന് അധികാരപ്രമാണികൾ അയ്യങ്കാളിയോട് പറഞ്ഞ അതെ വാക്കുകൾ നമ്മൾ വീണ്ടും കേൾക്കുന്നത്
ഈ അടുത്ത കാലത്ത് അമേധ്യം ഗോപിയുടെ നാവിൽ നിന്നാണ്…
“വേണമെങ്കിൽ സ്ത്രീകൾക്ക് മാത്രമായി ഒരു അയ്യപ്പക്ഷേത്രം ഞാനെന്റെ
എം.പി ഫണ്ടുപയോഗിച്ച് പണിതു തരാൻ തയ്യാറാണ്”
ഒന്ന് ചിന്തിച്ചു നോക്കൂ എത്ര ബുദ്ധിഹീനനായിട്ടു വേണം അയാൾ ഇങ്ങനെ ഒരു പ്രസ്താവന നടത്തുവാൻ…
ഒരു ജനപ്രധിനിധി പറയുവാണ് അയാളുടെ സ്വാധീനം ഉപയോഗിച്ച ഞാൻ നിങ്ങൾക്കൊരു ആരാധനാലയം
പണിഞ്ഞു തരാം എന്ന്…
ഒരു എം.പി ഫണ്ട് എന്തിനു വേണ്ടി ഉപയോഗിക്കേണ്ടതാണ് എന്ന് സാമാന്യ ബോധ്യം ഉണ്ടായിരുന്നെങ്കിൽ അയാൾ ഇങ്ങനെ പറയുമായിരുന്നോ?
നാളെ മറ്റൊരു കൂട്ടർ മറ്റൊരാവശ്യവുമായി വരുമ്പോൾ മറ്റൊരു എം.പി ഇത് പോലെ പറഞ്ഞാൽ,
ഓരോ ജനപ്രതിനിധിയും ഇത് പോലെ ചിന്തിച്ചാൽ എന്താകും അവസ്ഥ…

അന്ന് ഇരു മുലകളും മുറിച്ച് ഇലച്ചീന്തിൽ വച്ച് നീട്ടുമ്പോൾ,
നങ്ങേലിയും അറിഞ്ഞിരുന്നില്ല താൻ മഹത്തയൊരു
നവോത്ഥാനത്തിന്റെ ഭാഗമാവുകയാണ് എന്ന്…

നവോത്ഥാനത്തിന്റെ ഭാഗമാകാൻ വേണ്ടിയല്ല,
മറിച്ച് പുലയക്കുട്ടികൾക്കും പൊതുവിദ്യാഭ്യാസത്തിനുള്ള
അവകാശം നേടാൻ വേണ്ടിയാണ് അയ്യങ്കാളി സമരവീര്യം പുറത്തെടുത്തത്..
അയ്യങ്കാളിയും നവോത്ഥാനത്തിന്റെ ഭാഗമായി മാറുകയായിരുന്നു….

ഇന്ന് ശബരിമല വിഷയത്തിലും,
നമ്മുടെ സഹോദരിമാരുടെ അവകാശങ്ങൾക്ക് വേണ്ടി ഈ പോരാട്ടത്തിന്റെ ഭാഗമാകുമ്പോൾ നിങ്ങളറിഞ്ഞാലും
ഇല്ലെങ്കിലും നിങ്ങളൊരു നവോത്ഥാനത്തിന്റെ ഭാഗമാവുകയാണ്…
ഇന്ന് നാമജപം നടത്തുന്നവരെ കോമാളികളായി നാളെ ചരിത്രം വിലയിരുത്തുമ്പോൾ,
ഇന്ന് ആക്രമിക്കപ്പെടുന്ന നമ്മുടെ ആശയങ്ങൾ സുവർണലിപികളാൽ രേഖപെടുത്തപ്പെടുക തന്നെ ചെയ്യും…

കടപ്പാട് – Deepu Kizhuthani

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.