ന്റമ്മോ !!! ഈ ചെങ്ങായിയല്ലേ മിമിക്രി ലോകത്തെ ഫെർഫെക്റ്റ് അത്ഭുതം
അനുകരണ കലകൊണ്ട് വിസ്മയിപ്പിച്ചവർ ഒട്ടേറെ പേരുണ്ട് ,ആലപ്പി അഷറഫ് മുതൽ കോട്ടയം നസീർ വരെ അനുകരണ കലയിൽ അത്ഭുതം തീർത്തവരാണ് .പ്രസ്തുത ശ്രേണിയിൽ
121 total views

എന്റമ്മോ !!! ഈ ചെങ്ങായിയല്ലേ മിമിക്രി ലോകത്തെ ഫെർഫെക്റ്റ് അത്ഭുതം
അനുകരണ കലകൊണ്ട് വിസ്മയിപ്പിച്ചവർ ഒട്ടേറെ പേരുണ്ട് ,ആലപ്പി അഷറഫ് മുതൽ കോട്ടയം നസീർ വരെ അനുകരണ കലയിൽ അത്ഭുതം തീർത്തവരാണ് .പ്രസ്തുത ശ്രേണിയിൽ “അക്ഷരാർത്ഥത്തിൽ” ആശ്ചര്യപ്പെടുത്തുന്ന പ്രകടനങ്ങൾകൊണ്ട് വേറിട്ട് നിൽക്കുകയാണ് എറണാകുളം പുത്തൻകുരിശ് കുറിഞ്ഞി സ്വദേശിയായ മഹേഷ് കുഞ്ഞുമോൻ.വൈവിധ്യം ,പരിപൂർണത ,തികവ് ,ആസ്വാദനം ഇജ്ജാതി പദങ്ങളെല്ലാം ഈ കലാകാരനിൽ നിക്ഷിപ്തമാണ് ഇന്ന് .മറ്റൊരു ഭാഷയിൽ എല്ലാ ആഴ്ചയും ഫേസ്ബുക്കും വാട്സ്ആപ്പും യൂട്യൂബ് ഉം റ്റിക്റ്റോക്കും ഭരിക്കുന്ന വൈറൽ വിഡിയോ മേക്കർ പ്രൊ മാക്സ് .
അടുത്തകാലത്ത് ഹിറ്റായ നരേന്ദ മോദി -പിണറായി വിജയൻ ഫോൺ കോൾ ,ജോജി ,അഞ്ചാം പാതിരാ(ജിനു ജോസഫ് ക്കെ ഹെവി ) ,ഓപ്പറേഷൻ ജാവ ,ബിഗ് ബോസ് 3 ,സഞ്ജു സാംസൺ തുടങ്ങിയ വീഡിയോസ് ക്കെ പെർഫെക്ഷൻ ന്റെ അപ്പൂപ്പൻ ആയി വരും .പൃഥ്വിരാജ് മുഖ്യ കഥാപാത്രമായി അടുത്തിടെ ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ കോൾഡ് കേസിൽ അകാലത്തിൽ പൊലിഞ്ഞ നടൻ അനിൽ നെടുമങ്ങാടിന് ശബ്ദം നൽകിയതും മാസ്റ്ററിന്റെ മലയാളം പതിപ്പിൽ വിജയ് സേതുപതിക്ക് ശബ്ദം നല്കിയതുമൊക്കെ അത്ഭുതം ഇരട്ടിപ്പിക്കുന്നു .
വിനീത് ശ്രീനിവാസനെ അനുകരിച്ചു ബെഞ്ച് മാർക്ക് ആക്കി തുടങ്ങിയ മഹേഷിന്റെ ലിസ്റ്റ് നു മുകളിൽ പോത്തച്ചന് വായിക്കാൻ വേറെ ഇല്ല എന്ന രീതിയിൽ ആരും അനുകരിക്കാത്ത നെടുനീളൻ ലിസ്റ്റ് മേല്പറഞ്ഞവരെ കൂടാതെ വിനായകൻ, പിണറായി വിജയൻ, നരേന്ദ്ര മോദി, കുഞ്ചാക്കോ ബോബൻ, സൈജു കുറുപ്പ്, ഫഹദ് ഫാസിൽ, ബാബുരാജ്, ബിഗ് ബോസിലൂടെ പ്രശസ്തി നേടിയ താരങ്ങളായ മണികുട്ടൻ, കിഡിലൻ ഫിറോസ്, നോബി പിന്നെ ജീത്തു ജോസഫ്, ജിനു ജോസഫ്, ഷൈന്‍ ടോം ചാക്കോ, രഞ്ജി പണിക്കര്‍, സുരേഷ് ഗോപി , സന്തോഷ് ജോര്‍ജ്ജ് കുളങ്ങര എന്നിങ്ങനെ നീളുന്നു .പുതുപുത്തൻ പരീക്ഷണങ്ങളിലൂടെ അനുകരണകലയെ ആസ്വാദനവൃന്ദത്തിന്റെ അഭിരുചിക്കൊപ്പം കൂട്ടികൊണ്ടു വരുന്നതിൽ അനിഷേധ്യ സ്ഥാനം ഇതിനകം മഹേഷ് അടയാളപ്പെടുത്തിക്കഴിഞ്ഞു
അജു .
122 total views, 1 views today
