മഹേഷും മാരുതിയും തിയേറ്ററിലേയ്ക്ക്
കൂമനിലും കാപ്പയിലും വിസ്മയിപ്പിച്ച ആസിഫലിയുടെ മറ്റൊരു മികച്ച പ്രകടനവുമായി മഹേഷും മാരുതിയും തിയേറ്ററിലേയ്ക്ക്. ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെ ആസിഫലിയുടെ പ്രിയ ജോഡിയായ മമ്താ മോഹൻദാസ് ആണ് ചിത്രത്തിൽ നായിക. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് നെല്ലിസ് ആണ്.സുധീഷ്, സിദ്ധിഖ്, അര്ജ്ജുന് ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ എന്നിവരും ചിത്രത്തിലുണ്ട്.
മണിയൻപിള്ള രാജു നിർമ്മിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് ചോക്ലേറ്റ്, മല്ലൂസിംഗ് ,റോബിൻഹുഡ്,അച്ചായൻസ് എന്നീ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം തിരക്കഥാകൃത്ത് കൂടിയായ സേതുനാഥ് ആണ്..ചിത്രം ഉടൻ തിയേറ്ററിലെത്തും.
മാരുതിയും മഹേഷും പിന്നെ ഒരു പെണ്‍കുട്ടിയും ചേര്‍ന്ന പ്രണയകഥയാണ് ചിത്രം പറയുന്നത്. മഹേഷിന്റെ വാഹനത്തോടുള്ള വൈകാരിക അടുപ്പവും പിന്നീട് അവന്റെ ജീവിതത്തില്‍ ഒരു പെണ്‍കുട്ടി കടന്നുവരുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിനൊപ്പം വിഎസ്എൽ ഫിലിം ഹൗസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.