Ananthan Vijayan

ബോളിവുഡിൽ സൽമാൻ ഖാൻ എന്ന താരത്തിന് ചിരപ്രതിഷ്ഠ നേടിക്കൊടുത്ത ചിത്രമാണ് മേനേ പ്യാർ കിയാ. ഷോലെയ്ക്ക് ശേഷം ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ വിജയമായ ചിത്രത്തിൽ ഭാഗ്യശ്രീയാണ് സൽമാന്റെ നായികയായി എത്തിയത്.ചിത്രം റിലീസായിട്ട് 34 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.രാജശ്രീ പ്രൊഡക്ഷൻസ് നിർമ്മിച്ച മൂന്നേകാൽ മണിക്കൂർ ദൈർഖ്യം ഉള്ള ഈ പ്രണയ ചിത്രത്തിന്റെ മലയാളം ഡബ്ബിങ് പതിപ്പ് ഹിന്ദി പതിപ്പ് ഇറങ്ങി രണ്ട് വർഷത്തിന് ശേഷം “ഇണ പ്രാവുകൾ” എന്ന പേരിൽ 1991ൽ കേരളത്തിൽ റിലീസായി.

മലയാളത്തിലെ ആദ്യത്തെ “4 Track Stereophonic Film” എന്ന അവകാശവാദവും ചിത്രത്തിന്റെ പോസ്റ്ററിൽ പ്രത്യേകം കൊടുത്തിരിക്കുന്നു.ഇണ പ്രാവുകൾ റിലീസായ സമയത്ത് തിരുവനന്തപുരം ദൂരദർശന്റെ ചിത്രഗീതത്തിൽ സ്ഥിരമായി ഇതിലെ പാട്ടുകൾ കാണിച്ചിരുന്നു.മലയാളം ഡബ്ബിങ്ങ് പതിപ്പിലെ പാട്ടുകൾ എല്ലാം തന്നെ അക്കാലത്ത് കേരളത്തിൽ ജനപ്രിയമായിരുന്നു.മലയാളം സംഭാഷണം എഴുതിയത് മണി അന്തിക്കാടും പൂവച്ചൽ ഖാദർ പാട്ടുകൾക്ക് വേണ്ടിയുള്ള വരികളും എഴുതി.മികച്ച നിലവാരമുള്ള ഡബ്ബിങ്ങ് ആയിരുന്നു ചിത്രത്തിന്റെത്.താരങ്ങളായ ജോസ് പ്രകാശും, പ്രതാപ ചന്ദ്രനും ചിത്രത്തിൽ ശബ്ദതാരങ്ങളായി എത്തി.സൽമാൻ ഖാന് ശബ്ദം നൽകിയത് ചന്ദ്രമോഹനും ഭാഗ്യശ്രീയ്ക്ക് അമ്പിളിയും ശബ്ദം നൽകി.

തിയേറ്റർ റിലീസിന് ശേഷം ഇണ പ്രാവിന്റെ പ്രിന്റ് എങ്ങും ലഭ്യമല്ലാതായി.പാട്ടുകളിൽ ചിലത് മാത്രം യൂറ്റൂബിൽ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ ചിത്രത്തിന്റെ മലയാളം പതിപ്പ് വന്നിട്ടുണ്ട്.പണ്ട് തിയേറ്ററിൽ ഇറങ്ങിയ അതേ ഡബ്ബിങ്ങ് ഫയൽ തന്നെയാണ് ആമസോണിൽ വന്നിട്ടുള്ളത്.പഴയ ഡബ്ബിങ്ങിന്റെ ക്വാളിറ്റി അറിയാനും ചിത്രം കണ്ടിട്ടില്ലാത്തവരും ഒന്നുകൂടി മലയാളം പതിപ്പ് കാണാൻ ആഗ്രഹിക്കുന്നവരും നേരേ പ്രൈമിലേയ്ക്ക് വിട്ടോ.ഇണ പ്രാവുകൾ എന്ന പേരിൽ അല്ല Maine Pyar Kiya എന്ന പേരിൽ ആണ് ചിത്രം പ്രൈമിൽ ഉള്ളത്.ഫയൽ ഓപ്പൺ ആക്കി ആഡിയോ മാറ്റി കൊടുത്താൽ മലയാളത്തിൽ കാണാൻ സാധിക്കും.

Leave a Reply
You May Also Like

കൊടുംവിഷമുള്ള മൂർഖൻ ഒളിക്കാൻ കേറിയത് അടിച്ചു പാമ്പായി കിടന്നവന്റെ ഷർട്ടിനുള്ളിൽ, ജീവന്മരണ പോരാട്ടം , പിന്നെന്തു സംഭവിച്ചു വീഡിയോ കാണാം

പാമ്പുകളെ ഭയമില്ലാത്തവർ വളരെ ചുരുക്കമാണ്. ദൂരെക്കാഴ്ചയിൽ തന്നെ പാമ്പുകൾ നമ്മിൽ ഭയമുണർത്തുന്നു. അപ്പോൾ പിന്നെ അവ…

ഭാര്യയെയും പെൺമക്കളെയും ഭാര്യയുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി ഒരു മുഴം കയറിൽ എല്ലാ ബാധ്യതകളും അവസാനിപ്പിക്കാൻ തീരുമാനിച്ചുറപ്പിച്ച വ്യക്തിയെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചു ജെറിയുടെ ആ ഗാനം

Sanal Kumar Padmanabhan സാമ്പത്തിക ബാധ്യതകളാൽ വട്ടം തിരിഞ്ഞു ജീവിക്കാൻ ഒരു നിവൃത്തി ഇല്ലാതെ ഒരു…

” കണ്ണിലൊരിത്തിരി നേരം…”, ‘എ രഞ്ജിത്ത് സിനിമ’ വീഡിയോ ഗാനം.

‘എ രഞ്ജിത്ത് സിനിമ” വീഡിയോ ഗാനം. ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത…

സ്ലോ മോഷന്റെ കാര്യത്തിൽ അമൽ നീരദിനെ കളിയാക്കിയിട്ടുള്ളവർ ഉറപ്പായും കാണേണ്ട ഒരു പടമാണ്

എഴുതിയത് Sanuj Suseelan സ്ലോ മോഷനിൽ സിനിമ പിടിക്കുന്നതിന് ഏറ്റവും കൂടുതൽ പഴി കേട്ടിട്ടുള്ളയാളാണ് അമൽ…