എത്ര പേര്‍ക്ക് അറിയാം കോഴിക്കോട്ടുകാരിയായ മജീസിയാ ഭാനുവെന്ന ലോക സ്‌ട്രോങ്ങ് വുമണിനെക്കുറിച്ച് ?

299
എത്ര പേര്‍ക്ക് അറിയാം കോഴിക്കോട്ടുകാരിയായ മജീസിയാ ഭാനുവെന്ന ലോക സ്‌ട്രോങ്ങ് വുമണിനെക്കുറിച്ച് ?
കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരി കല്ലേരി മൊയിലോത്ത് ഹൗസില്‍ അബ്ദുള്‍ മജീദിന്റെയും റസിയ മജീദിന്റെയും മകള്‍ കായികതാര മാകാനായിരുന്നു ചെറുപ്പത്തിലേ ആഗ്രഹം. സമൂഹം പെണ്‍കുട്ടികള്‍ക്ക് കല്‍പ്പിച്ച് നല്‍കുന്നതിനോടായിരുന്നില്ല പ്രിയം പകരം കായികമേഖലയില്‍ ആണുങ്ങള്‍ക്ക് സാധിക്കുന്നതെന്തോ അത് തനിക്കും ചെയ്യണമെന്ന മോഹം.സ്‌കൂള്‍ കാലത്തേ കായിക മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു മജ്സിയ. ലോങ്ജമ്പ്, ഹൈജമ്പ്, ഓട്ടം പോലുള്ള ഇനങ്ങളിലെല്ലാം പങ്കെടുത്തു. സമ്മാനങ്ങള്‍ നേടി. മുതിര്‍ന്നപ്പോള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നായി മോഹം.
കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ പരിശീലകനായ രാംദാസിനോട് അഭിപ്രായമാരാഞ്ഞു ഓട്ടം, ചാട്ടം പോലുള്ള ഇനങ്ങളില്‍ ശ്രദ്ധിച്ചൂകൂടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിര്‍ദ്ദേശം. എന്നാല്‍ മജിസിയയ്ക്ക് അത് പോരായിരുന്നു. കായികരംഗത്ത് തനിക്ക് ആണിനെപ്പോലെ ചിന്തിക്കുകയും ആണിനെപ്പോലെ ആവുകയും വേണമെന്നായിരുന്നു അവളുടെ മറുപടി.
Image result for majisia bhanu"അങ്ങനെ രാംദാസ് ചൂണ്ടിക്കാട്ടിയ പവര്‍സ്‌പോര്‍ട്‌സ് ഇനങ്ങളിലേക്ക് മജിസിയ ശ്രദ്ധതിരിച്ചു. ബോക്‌സിങ് ആയിരുന്നു ആദ്യം. ആ രംഗത്ത് ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ മത്സരിക്കുകയും ചെയ്തു. മജിസിയയുടെ കായികശേഷി തിരിച്ചറിഞ്ഞ ബോക്‌സിങ് പരിശീലകനാണ് അവളെ പവര്‍ലിഫ്റ്റിങിലേക്ക് വഴിതിരിച്ചു വിടുന്നത്.മാഹി ഡെന്റല്‍ കോളേജില്‍ ബി.ഡി.എസിന് ചേര്‍ന്ന മജിസിയ ഭാനു 2016ല്‍ ആണ് പവര്‍ലിഫ്റ്റിങ്ങില്‍ പരിശീലനം നേടുന്നത്.
കൊച്ചിയില്‍ നടന്ന പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിലാണ് മജീസിയ ആദ്യമായി മത്സരത്തിനിങ്ങുന്നത്. കൊച്ചിയില്‍ നടന്ന മിസ്റ്റര്‍ കേരള മത്സരത്തിലെ പ്രധാന ആകര്‍ഷണം വനിതാ വിഭാഗത്തില്‍ മത്സരിക്കാനായി എത്തിയ മജിസിയ ഭാനു എന്ന പെണ്‍കുട്ടി ആയിരുന്നു. അവളുടെ കരുത്തോ, ശരീരപ്രകൃതിയോ ആയിരുന്നില്ല അന്ന് ജനങ്ങളെ ആകര്‍ഷിച്ചത്, മറിച്ച് മത്സരത്തിനെത്തിയ പെണ്‍കുട്ടിയുടെ വസ്ത്രധാരണം മാത്രമായിരുന്നു. ശരീരം പൂര്‍ണമായും മറച്ചത് കൂടാതെ ഹിജാബ് കൂടി ധരിച്ചായിരുന്നു മജിസിയ ഭാനു അന്ന് സ്റ്റേജിലെത്തിയത്. ആദ്യമായാണ് ഹിജാബ് ധരിച്ച് ഒരു മുസ്‌ലിം പെണ്‍കുട്ടി പവര്‍ലിഫ്റ്റിങ്ങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
മത്സരത്തില്‍ കേരള വനിതാ വിഭാഗത്തില്‍ ഫൈനല്‍ റൗണ്ടിലെത്തിയ അഞ്ചു പേരെയും നിസാരമായി പിന്നിലാക്കി കിരീടം ചൂടുകയും ചെയ്തു. അങ്ങനെ ‘ഹിജാബ് ധരിച്ച ബോഡി ബില്‍ഡര്‍!!’ എന്ന പട്ടവും മജീസിയയ്ക്ക് ലഭിച്ചു. സമൂഹത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നെങ്കിലും അതൊന്നും മജീസിയ ഭാനുവിനെ തളര്‍ത്തിയിരുന്നില്ല. മകളെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവരോടെല്ലാം അവള്‍ ചെയ്യുന്നതൊന്നും ഒരു തെറ്റായ കാര്യമല്ലല്ലോ എന്നാണ് മജീസിയയുടെ മാതാപിതാക്കള്‍ മറുപടി നല്‍കിയത്.
Image result for majisia bhanu"ആത്മവിശ്വാസവും കഠിനപ്രയത്‌നവും അച്ഛനമ്മമാരുടെ അകമഴിഞ്ഞ പിന്‍ബലവും മാത്രം മതിയായിരുന്നു മജീസിയ ഭാനുവെന്ന 24കാരിക്ക് തന്റെ ലക്ഷ്യങ്ങള്‍ കീഴടക്കി മുന്നേറുവാന്‍ ഉള്ള ഊര്‍ജം. ഹിജാബ് ധരിച്ച് വേദികള്‍ കീഴടക്കുന്ന പവര്‍ലിഫ്റ്റര്‍, കരുത്തുറ്റ സ്ത്രീ, ഇങ്ങനെ ഒരുപാട് വിശേഷണങ്ങളാണ് ഇന്ന് മജിസിയ ഭാനു സ്വപ്രയത്‌നം കൊണ്ട് നേടിയെടുത്തിട്ടുള്ളത്. മൂന്നുതവണ കേരളത്തിന്റെയും അഞ്ചുതവണ കോഴിക്കോടിന്റെയും സ്‌ട്രോങ്ങ് വുമണായി മജീസിയ ഭാനു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മജീസിയയുടെ കരിയര്‍ നേട്ടങ്ങളിലൂടെ.
 • 2016 ഒക്ടോബറില്‍ കോഴിക്കോട് വച്ച് നടന്ന ജില്ലാതല അണ്‍എക്യുപൈഡ് പവര്‍ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിക്കൊണ്ടായിരുന്നു മജീസിയ തന്റെ കരിയറിന് തുടക്കം കുറിച്ചത്. എത്രയോ വര്‍ഷങ്ങളായി പവര്‍ലിഫ്റ്റിങ്ങ് മേഖലയില്‍ പരിശീലനം തുടര്‍ന്നിരുന്ന വളരെയധികം പേരെ പിന്നിലാക്കിക്കൊണ്ടായിരുന്നു മജീസിയ അന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
 • 2016 ജൂലൈയില്‍ കോഴിക്കോട് വച്ച് നടന്ന ജില്ലാതല പവര്‍ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍.
 • 2017 ഫെബ്രുവരിയില്‍ ചേര്‍ത്തല വച്ചും ജൂലൈയില്‍ കണ്ണൂര്‍ വച്ചും, നടന്ന സ്റ്റേറ്റ് ലെവല്‍ ആണ്‍എക്യുപൈഡ് പവര്‍ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍.
 • 2017 ആഗസ്റ്റില്‍ തിരുവനന്തപുരത്തു വച്ചു നടന്ന കേരള സ്റ്റേറ്റ് പവര്‍ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍.
 • 2017 മാര്‍ച്ചില്‍ ജമ്മുകശ്മീരില്‍ വച്ചു നടന്ന നാഷണല്‍ ആണ്‍എക്യുപൈഡ് പവര്‍ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍.
 • 2017ല്‍ ഇന്തോനേഷ്യയില്‍ വെച്ചു നടന്ന ലോക പവര്‍ലിഫ്റ്റിങ്ങ് ചാംപ്യന്‍ഷിപ്പിലൂടെയായിരുന്നു രാജ്യമറിയുന്ന കായികതാരമായി മാറാന്‍ മജീസിയക്ക് കഴിഞ്ഞത്. വര്‍ഷങ്ങളായി പ്രാക്ടീസ് ചെയ്ത് വരുന്ന പതിനാലോളം രാജ്യക്കാരെ പിന്നിലാക്കിക്കൊണ്ടായിരുന്നു മജിസിയ ഭാനു അന്ന് വെള്ളിമെഡല്‍ സ്വന്തമാക്കിയത്.
 • 2017 ഡിസംബറില്‍ കൊല്ലത്ത് വച്ചു നടന്ന ഓള്‍ കേരള ഇന്റര്‍ക്ലബ് പവര്‍ലിഫ്റ്റിങ്ങ് ചാംപ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍.
 • 2018 ഫെബ്രുവരിയില്‍ ആലപ്പുഴ വച്ച് നടന്ന ബഞ്ച്പ്രസ് ചാംപ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍.
 • 2018ൽ ബോഡി ബിൽഡി‍ങ് അസോസിയേഷൻ നടത്തിയ മത്സരത്തിൽ അവർ ‘മിസ് കേരള’ ആയിരുന്നു.ആ നേട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ ഹിജാബ് ധാരിയായിരുന്നു മജ്സിയ.
 • 2018മിസ്റ്റര്‍ കേരള ചാമ്പ്യന്‍ഷിപ്പില്‍ ‘വിമന്‍സ് മോഡല്‍ ഫിസിക്‌സ്’ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ നേടിയാണ് മജ്‌സിയ
 • 2018ഡിസംബര്‍ 14 മുതല്‍ 16 വരെ മോസ്‌കോയില്‍ വെച്ച് നടന്ന പവര്‍ ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ക്ലാസിക്ക് പവര്‍ലിഫ്റ്റിങ്ങ് 56 കിലോ വിഭാഗത്തിലാണ് മജ്‌സിയ സ്വര്‍ണ്ണം നേടിയത്. ഇതിന് പുറമെ ഡെഡ്‌ലിഫ്റ്റ് ചാമ്പ്യന്‍ഷിപ്പിലും മജ്‌സിയ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി. ചാമ്പ്യന്‍ഷിപ്പിലെ സ്‌ട്രോങ് വുമണ്‍ അവാര്‍ഡിന് അര്‍ഹയായതും മജ്‌സിയയാണ്
 • 2019റഷ്യയിലെ മോസ്കോയിൽ നടന്ന ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ രണ്ടാം തവണയും സുവർണ നേട്ടം കരസ്ഥമാക്കി
പവര്‍ലിഫ്റ്റിങ്ങില്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് തൊട്ട് പിന്നാലെയാണ് പഞ്ചഗുസ്തിയും തനിക്ക് അനായാസം വഴങ്ങുമെന്ന് മജീസിയ ലോകത്തിന് മുന്നില്‍ തെളിയിച്ചു കാട്ടിയത്. 2018 ഏപ്രിലില്‍ കോഴിക്കോട് വച്ചു നടന്ന ജില്ലാതല പഞ്ചഗുസ്തി മത്സരത്തിലും, തൃശൂര്‍ വച്ച് നടന്ന സ്റ്റേറ്റ് ലെവല്‍ പഞ്ചഗുസ്തി മത്സരത്തിലും, ഉത്തര്‍പ്രദേശിലെ ലഖ്‌നോവില്‍ വച്ച് നടന്ന ദേശീയതല പഞ്ചഗുസ്തി മത്സരത്തിലും ഗോള്‍ഡ് മെഡലും തുര്‍ക്കിയില്‍ വച്ച് നടന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ ആറാം സ്ഥാനവും മജീസിയ അനായാസമായി നേടുകയുണ്ടായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇരുപതോളം പേരെ തോല്‍പ്പിച്ചാണ് ലഖ്‌നോവില്‍ നടന്ന ദേശീയതല മത്സരത്തില്‍ മജീസിയ വിജയം കൈവരിച്ചത്.