നാട്ടുകാരുടെയും ബന്ധുക്കളുടെയും പുച്ഛം ആവോളം കിട്ടിട്ടുണ്ട്

52

ഇതിനേക്കാൾ സിംപിൾ ആയ നടന്മാരുണ്ടോ വെറുതെയല്ല ആളുകൾ ഇങ്ങേരെ മക്കൾ ശെൽവൻ എന്ന് വിളിക്കുന്നത് ,നാട്ടുകാരുടെയും ബന്ധുക്കളുടെയും പുച്ഛം ആവോളം കിട്ടിട്ടുണ്ട്. സിനിമ നിനക്കും നിന്റെ രൂപത്തിനും ചേരുന്ന ഒന്നല്ല എന്ന് കളിയാക്കിയവരുണ്ട്. പട്ടിയെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടത്തിച്ചവരുമുണ്ട്. ഞാൻ ഒറ്റയ്ക്ക് പഠിച്ച പാഠങ്ങളാണ് ഇന്നു എന്നെ ഇവിടെ എത്തിച്ചത്.
ഇന്നും എന്റെ ലൊക്കേഷനിലെ ലൈറ്റ് ബോയിയോടും സ്റ്റണ്ട് മാനോടും ഒക്കെ അവരുടെ ജീവിതത്തെ പറ്റി ചോദിക്കാറുണ്ട് ഞാൻ. എന്റെ അറിവിനുമപ്പുറമാണ് അവരുടെ ജീവിതങ്ങൾ, എനിക്ക് അവരിലൂടെ എന്നെ കാണാൻ കഴിയും, രണ്ട് ദിവസം ലൊക്കേഷനിൽ ഒന്ന് നിർത്താമോ എന്ന് ചോദിച്ചു കരഞ്ഞ പഴയ വിജയ് സേതുപതിയെ. ”.

ചില വിജയങ്ങൾ മധുരം നിറഞ്ഞതാണ്‌ അത് നമ്മുടെതായാലും മറ്റുളവരുടേതായാലും. സൌരവ് ഗാംഗുലിയുടെ തിരിച്ചു വരവിലെ സെഞ്ചുറിയും ക്യാന്സറിനെ അതിജീവിച്ച യുവരാജ് ഒക്കെ നമുക്ക് ഇത്തരത്തിൽ ആനന്ദിപ്പിക്കുന്ന വിജയങ്ങളാണ്. അത്തരത്തിൽ വളരെയധികം ആഹ്ലാദിപ്പിക്കുന്ന ഒന്നാണ് വിജയ് സേതുപതി എന്ന നടന്റെ വളർച്ച. തലതൊട്ടപ്പന്മാർ ഇല്ലാതെ തമിഴ് സിനിമയിൽ ഉയർന്ന്‌ വന്ന നടന്മാർ വളരെ കുറവാണ്, അതിലൊരാളാണ് വിജയ് സേതുപതി.നാളെയിൻ യേർകുനാർ എന്ന സൺ t.v പരിപാടിയിലാണ് വിജയ് സേതുപതിയെ ആദ്യം കാണുന്നത്, പല നടന്മാരിലൊരാൾ എന്നൊരു ചിന്ത മാത്രം ഉയർത്തുന്ന തരത്തിലുള്ള റോളുകൾ. പിന്നീടു കാണുനത് സുന്ദരപാണ്ടിയിലെ നെഗറ്റീവ് വേഷത്തിലും, അവിടെനിങ്ങോട്ട് തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടന്മാരുടെ നിരയിലേക്ക് സേതുപതി ഉയർന്നെങ്കിൽ അത് ഈ നടന്റെ കാലിബർ കൊണ്ട് മാത്രമാണ്.

Makkal Selvan, with love16 വർഷങ്ങൾക്കു മുൻപ് ജോലി തേടി വിജയ് സേതുപതി നാട് വിട്ടു. ദുബായിയിൽ ഒരു അക്കൗണ്ടന്റ് ആയി 3 വർഷം ജോലി നോക്കി സിനിമയോടുള്ള ഭ്രാന്ത്‌ മൂത്ത് ജോലി മതിയാകി നാട് വിട്ടു. വീട്ടുകാരും കുടുബക്കാരുമൊക്കെ കണക്കറ്റ് പരിഹസിച്ചു. ദുബായിയിൽ നിന്നും ലഭിച്ച തുച്ചമായ സേവിങ്സ് കൈയിലുണ്ടായിരുന്നത് കൊണ്ട് കല്യാണം നടത്തി, ഇഷ്ടപെട്ട പെൺകുട്ടിയായ ജെസ്സിയെയാണ് വിവാഹം കഴിച്ചത്. ഓരോ ദിനം കഴിഞ്ഞു പോകുമ്പോളും നാളെയെ പറ്റിയുള്ള ചിന്തകൾ, ഒപ്പം സിനിമ മോഹവും. ഒടുവിൽ കൂത്ത്‌ പാട്ടാരൈ എന്ന നാടകസംഘത്തിൽ അക്കൗണ്ടന്റായി ജോലിക്ക് കയറി. ജീവികാനുള്ള വകയും ഒപ്പം സിനിമയെന്ന സ്വപനത്തോടുള്ള അഭിനിവേശമായിരുന്നു ആ നാടകസംഘം. ചെറിയ ചെറിയ റോളുകൾ നടന്മാരെ ലഭിക്കാത്ത അവസരങ്ങളിൽ ചെയ്തു തുടങ്ങി.
തമിഴ്നാട് മുഴുവനും കൂത്ത്‌ പാട്ടരരയുടെ കൂടെ ചുറ്റി നാടകങ്ങളിൽ അഭിനയിച്ചു.

ഇതിനിടെ സിനിമകളിൽ കൊച്ചു കൊച്ചു വേഷങ്ങളിൽ അഭിനയിച്ചു.ബന്ധുക്കൾ കുറ്റം പറഞ്ഞപ്പോള്‍ വിജയ്‌യുടെ നെടുംതൂണായി നിന്നത് ഭാര്യ ജെസ്സിയാണ്.ഇതിനിടെ സൺ ടി വി യിൽ നടന്ന ഹ്രസ്വ ചിത്ര മത്സരമായ നാളെയിൻ യേർകുനാർ എന്ന പരിപാടിയിലെ വിവിധ ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിച്ചു. ആ സംവിധായകർ തന്നെ പിന്നീടു വിജയ് സേതുപതിയെ നായകനാക്കി സിനിമകൾ ചെയ്തു എന്നുള്ളത് ചരിത്രം. സീനു രാമസ്വാമിയുടെ തേന്മെർക്ക് പരുവകാറ്റു എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെടുകയും ഒപ്പം ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ചപ്പോൾ സേതുപതിയുടെ തലവര മാറിതുടങ്ങി.

Image may contain: 1 person, sittingഅടുത്ത ചിത്രം കാർത്തിക് സുബരാജിന്റെ പിസ വമ്പൻ ഹിറ്റായതിനു ശേഷം വിജയ് സേതുപതിക് തിരിഞ്ഞ് നോകേണ്ടി വന്നിട്ടില്ല.വിജയ് സേതുപതിയുടെ തന്നെ വാക്കുകളിലേക്ക് “നമ്മുടെ തിരിച്ചറിവുകൾ തന്നെയാണ് നമ്മുടെ നാളെയെ തീരുമാനിക്കുന്നത്. എനിക്ക് പ്ളാനിംഗ് എന്നൊരു സംഗതി ഇഷ്ടമല്ല അത്കൊണ്ട് തന്നെയാണ് ഞാൻ വലിയ ബജറ്റ് ചിത്രങ്ങൾ ചെയ്യാത്തത്, ഞാൻ ജൂനിയർ ആര്ടിസ്റ് ആയിരുന്ന ഒരാളാണ് പ്ലാനിംഗ് എന്നെ ബോർ അടിപിക്കും. ഞാൻ റോളുകൾക്ക് അസോസിയെട്സിന്റെ കാലുപിടിച്ചിട്ടുണ്ട് ഒന്നല്ല രണ്ടല്ല ആറു വർഷം, പലരും തിരിഞ്ഞ് പോലും നോക്കിയിട്ടില്ല..ഓരോ സിനിമയും വിജയ് സേതുപതി എന്ന നടൻ നമുക്ക് വിസ്മയമാണ്. ഈ നടന്റെ കാലിബർ വിളിച്ചോതുന്ന കഥാപാത്രങ്ങളാണ് ഒപ്പം ഈ നടൻ നല്കുന്ന വലിയൊരു പാഠമുണ്ട് സ്വപ്നങ്ങൾക്ക് വേണ്ടി അധ്വാനിക്കുകയും കഷ്ടപ്പെടുകയും ചെയ്താൽ ദൈവത്തിനു പോലും തോന്നില്ല നമ്മെ കൈവിടാൻ എന്ന വലിയ പാഠം…