മിടുക്കനായ ജസ്പ്രീത് സിങ്ങിനെ ആത്മഹത്യയിലേക്ക് കൊണ്ടെത്തിച്ച അധ്യാപകർ ഈ സമൂഹത്തിനു തന്നെ നാണക്കേടാണ്

108

Hafis Mohd

ഏറെ അപമാനബോധത്തോടെയാണെഴുതുന്നത്. മലബാർ ക്രിസ്ത്യൻ കോളേജിലെ അധ്യാപകധാർഷ്ട്യം ഒരു വിദ്യാർഥിയെ കൊന്നിരിക്കുന്നു. മിടുക്കനായ ജസ്പ്രീത് സിങ്ങിനെ അറ്റന്റൻസിന്റെ പേരു പറഞ് ആത്മഹത്യയിലേക്ക് കൊണ്ടെത്തിച്ചു അവർ.
ഒരു കോളേജ് കലാപരമായൊ രാഷ്ട്രീയപരമായൊ സൗഹൃദപരമായൊ അക്കാദമിക്കലൊ ഒന്നും മുന്നിൽ നിന്നാൽ പോര‌ . മുന്നിൽ നിൽക്കുന്ന വിദ്യാർഥികളെ പിന്നിൽ നിന്ന് കുത്തുന്ന ഇത് പോലെ അധ്യാപകരുണ്ടായാൽ ബാക്കിയിങനെയാവും.

ജസ്പ്രീതിനെ കോളേജിൽ വെച്ച് പരിചയപ്പെട്ടിട്ടുണ്ട്. എപ്പോഴും പുഞ്ചിരിക്കുന്ന ആക്റ്റീവായൊരു കുട്ടി‌.അച്ഛന്റെ കൂടെയും അച്ഛൻ നാട്ടിൽ പോവുമ്പഴും തൊഴിലിൽ ബേക്കറിഷോപ്പിൽ സഹായിക്കുന്നുണ്ടായിരുന്നു. അത് കൊണ്ടും അവന്റെ അമ്മൂമ്മയുടെ മരണം മൂലം പഞ്ചാബിൽ പോയി വരേണ്ടത് കാരണമായും ആവശ്യത്തിൽ കുറച്ച് അറ്റന്റൻസ് കുറയുകയും അത് വീട്ടുകാർ വരെ ഡിപ്പാർട്ട്മെന്റിൽ എത്തി ബോധിപ്പിച്ചിട്ടും .യാതൊരു മനുഷ്യ പറ്റുമില്ലാത്ത ബിജു മാത്യു എന്ന അധ്യാപകനു മുന്നിൽ അവസാന വര്ഷം വരെ മുഴുവൻ വിഷയങ്ങളിലും പേപ്പർബാക്കില്ലാതെ പാസ്സായിട്ടുള്ള ആ കുട്ടി അറ്റന്റസിനു ചെന്നപ്പൊൾ ആട്ടിയോടിച്ചു .

Image result for jaspreet suisiedeക്യാപിറ്റലിസമാണു വേണ്ടതെന്ന് ക്ലാാസെടുക്കുന്ന ഇതേ അധ്യാപകനടക്കം എതിരെ ഇത്തരം ആരോപണങ്ങൾ വരുന്നത് ഇതാദ്യമല്ല‌. അതേ കോളേജിലെ തന്നെ ഒരുപാട് നല്ല അധ്യാപകർക്ക് അപമാനമായിക്കൊണ്ട്.അറ്റന്റൻസിന്റെയും ഇന്റേണലിന്റെയും സെം ഔട്ടിന്റെയും പേരിൽ കലാലയങ്ങൾ കൊന്നൊടുക്കുന്ന അവസാനത്തെ ഇര.ഇന്ന് എസ് എഫ് ഐ സംസ്ഥാനകമ്മറ്റി യുടെ നേതൃത്വത്തിൽ മഹാപ്രക്ഷോഭം നടന്നു കോളേജിൽ. ഇവിടം വിട്ടു കൊടുക്കരുത്. സമരങ്ങൾ നിരോധിച്ച് കൊണ്ടുള്ള കോടതി വിധികൾ തന്നെ ഇമ്മാതിരി കൊലപാതകങ്ങൾക്ക് പ്രോൽസാഹനം നൽകാനാണു. കുട്ടികൾ സ്വയം തൊഴിൽ കണ്ടെത്താൻ ക്ലാസ് ടൈമുകൾ പരിഷ്കരിക്കാനും ഇന്റേണൽ സിസ്റ്റം ഒഴിവാക്കാനും തന്നെ സർക്കാർ തലത്തിൽ ആലൊചന നടക്കുമ്പഴാണു ഈ ക്രൂരത ഉണ്ടായിരിക്കുന്നത്.”We Lost our Brother, Bullshit Reputation” എന്നാണ് ഇന്ന് ജസ്പ്രീതിൻെറ വീട്ടുകാരെ കാണാൻ SFI സംസ്ഥാന, ജില്ലാ ഭാരവാഹികൾ ചെന്നപ്പോൾ അവന്റെ സഹോദരി അവരോട് പറഞത് പഞ്ചാബിയായ ജസ്പ്രീത് കേരളത്തിലെ കോഴിക്കോട്ടെ ഒരു പ്രസിദ്ധമായ കോളേജിൽ പ്രതീക്ഷയോട് വന്ന് ചേർന്നത് അവന്റെ മരണത്തിലെത്തിച്ചിരിക്കുന്നു. മിടുക്കനായിരുന്നു, ഐ പി എസ് സ്വപ്നം കണ്ടവനായിരുന്നു. സിവിൽ സർവീസ് കോച്ചിങിനു ചേരാൻ നിൽക്കുകയായിരുന്നു.
മുഴുവൻ പേപ്പറും നല്ല മാർക്കോടെ പാസ്സായതായിരുന്നു ജസ്പ്രീത്. കൊലപാതകമാണു.പൊതുസമൂഹം ഏറ്റെടുക്കണം.

ക്രിസ്ത്യൻ കോളേജ് യൂണിയൻ ഭാരവാഹി ആയിരുന്ന Arunima S എഴുതുന്നു.

ജസ്പ്രീതിന്റെ മരണവാർത്ത അറിഞ്ഞത് മുതൽ വല്ലാത്ത ഒരു നീറ്റൽ ആണ്.അവനെ പറ്റിയുള്ള ഓരോ കാര്യങ്ങൾ കേൾക്കുന്തോറും അത് കൂടി വരികയാണ്.ഞാൻ 3rd ഇയറിൽ പഠിക്കുമ്പോൾ ഒന്നാം വർഷ വിദ്യാർത്ഥികളെ വരവേൽക്കുന്ന കൂട്ടത്തിൽ ഒരു സിഖ്കാരനെ കണ്ട കൗതുകത്തിൽ തുടങ്ങിയ ചെറിയ ബന്ധമാണ്.പരിചയപ്പെട്ടപ്പോൾ നല്ല എനർജെറ്റിക് ആയ , തന്നെ കണ്ട കൗതുകത്തോടെ വരുന്നവരെ ഒക്കെ, അവന്റെ സംസാരത്തിൽ വീഴ്‌ത്തുന്ന ഒരു മിടുമിടുക്കൻ.അവൻ മറ്റുള്ളവരുടെ കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട പോവുമോ എന്നൊരു അനാവശ്യ ടെൻഷൻ യൂണിയൻ മെമ്പർ കൂടി ആയ എനിക്കുണ്ടായിരുന്നത്‌ കൊണ്ട് ആദ്യത്തെ കുറച്ച് ദിവസങ്ങൾ ഒക്കെ അവനോട് എന്നും പോയി സംസാരിക്കുകയും കാര്യങ്ങൾ തിരക്കുകയുമെല്ലാം ചെയ്തിരുന്നു .പിന്നീട് പലപ്പോഴായി അവനെ കാണുമ്പോൾ ഒക്കെ അവന്റെ മനീഷ,മീനാക്ഷി എന്നീ ചേച്ചിമാരെ പറ്റിയും നാടിനെ പറ്റിയും ഒക്കെ പറഞ്ഞതായി ഓർക്കുന്നു.

ക്യാമ്പ്സിൽ നിന്ന് ഇറങ്ങിയത്തിനു ശേഷവും ഇടക്കെല്ലാം അവനെ ബൈക്കിൽ പോവുന്നത് കണ്ടിട്ടുണ്ട്. അപ്പോൾ ഒക്കെ ഞങ്ങൾ പരസ്പരം തലയാട്ടി ചിരിച് പഴയ ബന്ധം പുതുക്കി.ഇന്നലെ മുതൽ ഈ കാര്യങ്ങൾ ഒക്കെ എന്റെ തലയിൽ മാറി മാറി വരികയാണ്.പലരോടായി സംസാരിച്ചപ്പോൾ അവനെ പറ്റി കൂടുതൽ കാര്യങ്ങൾ അറിയുകയാണ്.പഠിക്കാൻ നല്ല താല്പര്യമുള്ള,ഇതുവരെ പേപ്പർ ബാക്ക് ഒന്നും തന്നെ ഇല്ലാത്ത,ഈ കോഴ്‌സ് കഴിഞ്ഞ ഡൽഹിയിൽ ips കോച്ചിങ്ങിനു പോവാൻ തയ്യാറെടുത്തിരിക്കുന്ന വിദ്യാർത്ഥി. പഠിക്കുമ്പോൾ തന്നെ അച്ഛന്റെ ബേക്കറിയിൽ അവൻ സഹായിക്കുകയും ചെയ്തിരുന്നു.അവന്റെ ബന്ധു മരിച്ചത് കാരണം നാട്ടിൽ പോവേണ്ടി വന്നതിനാൽ കുറച് ക്ലാസുകൾ മിസ്സ് ആയി.അതിനെ പറ്റി സംസാരിക്കാൻ അവന്റെ രക്ഷിതാക്കൾ കോളേജിൽ വരികയും ചെയ്തിരുന്നു.എന്നിട്ടും 68 % ഇൽ നിന്ന് 75 ലേക്കുള്ള വ്യത്യാസം കണക്കാക്കുന്ന തിരക്കിൽ കാണാതെ പോയത് ജസ്പ്രീത് എന്ന ഊർജജ്ജ്സ്വലനായ വിദ്യാർത്ഥിയെ, അവന്റെ സ്വപ്നങ്ങളെ ആണ്.അധ്യാപകരെ….attendance, internals കോളങ്ങളിൽ നിങ്ങൾ രേഖപ്പെടുതുന്ന ഓരോ അക്കങ്ങൾക്കും ഒരു വിദ്യാർത്ഥിയുടെ സ്വപനങ്ങളുടെ,ഭാവിയുടെ എന്തിനു ജീവന്റെ പോലും വിലയുണ്ടെന്ന ഇനിയെങ്കിലും ഓർക്കുക.അദ്ധ്യാപനം യാന്ത്രികമായൊരു ബാധ്യതയൊന്നും അല്ലെന്നും, ഒന്ന് ചിരിച്ചാൽ ,ഒന്ന് കുട്ടികളുടെ മാനസിക അവസ്ഥകളെ മനസ്സിലാക്കിയാൽ ഇളവുകൾ നൽകിയാൽ ഒന്നും കുറഞ്ഞുപോവുന്നില്ല എന്നും മനസിലാക്കുക .