ഒരു ഫാൻ ഷോ വരുത്തി വച്ച വിന

Ajith PV

പോയ വാരം ഞാൻ മലൈകോട്ടയ് വാലിബൻ ആദ്യ ദിനം തീയേറ്ററിൽ നിന്ന് കാണുകയും ഒരു ഓൺലൈൻ മാധ്യമത്തിന് റിവ്യൂ കൊടുക്കുകയും ചെയ്യുകയുണ്ടായി. പതിവിന് വിപരീതമായി അന്നത്തെ എൻ്റെ റിവ്യൂ സോഷ്യൽ മീഡിയയിൽ മുഴുവൻ വയറൽ ആവുന്നതായി കണ്ടു. സിനിമ കഴിഞ്ഞ് നേരെ ഇറങ്ങി വന്ന എൻ്റെയുള്ളിലെ മുഴുവൻ അമർഷവും ആണ് ഞാൻ അവിടെ തീർത്തത്. റിവ്യൂവിൽ പറഞ്ഞ പോലെ ഞാൻ ഇത് വരെ കണ്ടതിൽ ഏറ്റവും മോശം തീയറ്റർ എക്സ്പീരിയൻസ് ആയിരുന്നു വാലിബൻ്റെ. ആലുവ മാത തീയേറ്ററിൽ നിന്നാണ് ഞാൻ പടം കണ്ടത്.

കാണുവാൻ പോകുന്നത് ഒരു പെല്ലിശ്ശേരി പടം ആണെന്നറിഞ്ഞിട്ടും പടം പ്രൊമോട്ട് ചെയ്ത രീതിയും വളരെ കാലത്തിനു ശേഷം ലാലേട്ടൻ്റെ അത്യാവശ്യം ഹൈപ്പുമായി വരുന്ന പടം ആയത് കൊണ്ടും ഞാൻ ഫാൻസ് ഷോ ടിക്കറ്റ് സ്വന്തമാക്കി. പടം ഇനി മോശമായാലും ലാലേട്ടനെ ആരാധിക്കുന്ന ഒരു കൂട്ടർക്കിടയിൽ ഇരുന്ന് പടം കാണുമ്പോൾ തൻ്റെ ഇഷ്ടതാരത്തെ ഓർത്തെങ്കിലും ആരും മറ്റുള്ളവർക്ക് ശല്ല്യമാകുന്ന രീതിയിൽ പെരുമാറില്ല എന്ന് ഞാൻ തെറ്റിദ്ധരിച്ചു. പടം തുടങ്ങി ഒരു അര മണിക്കൂറിന് ശേഷം തീയേറ്ററിൽ നിന്ന് ഇറങ്ങി പോരാൻ തോന്നുന്ന രീതിയിലാണ് കുറെ പേര് അവിടെ പെരുമാറിയത്.

പടം ഇഷ്ടപെട്ടില്ലെങ്കിൽ നിങ്ങൾക്ക് തീയേറ്ററിൽ നിന്ന് ഇറങ്ങി പോകാം. അത് നിങ്ങളുടെ സ്വാതന്ത്രം. പക്ഷേ എന്തിനാണ് പട ആസ്വദിക്കുന്ന മറ്റുള്ളവർക്ക് കൂടി ശല്ല്യമാകുന്നത്. ഒരു യഥാർത്ഥ സിനിമ പ്രേമി ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മൾ നോർത്ത് ഇന്ത്യയിലെ ആളുകളെ എപ്പോഴും കുറ്റം പറയുമ്പോഴും നമ്മുടെ നാട്ടിൽ തന്നെ സിവിക് സെൻസ് തൊട്ട് തീണ്ടിയിട്ടില്ലാത്ത ആളുകളെ ധാരാളം കാണുവാൻ കഴിഞ്ഞു. ചിലർ മൊബൈലിൽ പാട്ട് വക്കുന്നു. ചിലർ റീൽസ് കാണുന്ന തിരക്കിൽ ആണ്. അതും ഫുൾ സൗണ്ടിൽ.

പുറകിൽ ഇരുന്ന ഒരു തൃശൂർ ഗഡി ഓരോ സീനിനും വോയ്സ് ഓവർ കൊടുത്തു വെറുപ്പിക്കുന്നു. പല ആവർത്തി അവരുടെ അടുത്ത് പറഞ്ഞു നോക്കിയെങ്കിലും പുച്ഛം മാത്രമാണ് തിരിച്ച് ലഭിച്ചത്. പടത്തിൻ്റെ രണ്ടാം പകുതിയിലെ പല സംഭാഷണങ്ങൾ പോലും കേൾക്കുവാൻ കഴിഞ്ഞില്ല. വളരെ നിരാശയോട് കൂടിയാണ് അവിടെ നിന്ന് ഞങൾ ഇറങ്ങിയത്. ആ വീഡിയോ കണ്ട പലരും ചോദിക്കുന്ന ഒരു കാര്യമാണ് ഇത്രയും കഷ്ടപ്പെട്ട് നിങ്ങൾ എന്തിനാണ് ഫാൻസ് ഷോ ക്ക് പോയത് എന്ന്. പലരും വിചാരിച്ചിരിക്കുന്നത് ഫാൻസിൻ്റെ ആഘോഷം കാരണമാണ് ഞങ്ങൾ ഇങ്ങനെ പ്രതികരിച്ചത് എന്നാണ്.

ഒരു കൂട്ടം ഫാൻസിൻ്റെ ഇടയിൽ ആഘോഷത്തോടെ പടം കാണുവാൻ തന്നെയാണ് ഞാൻ ടിക്കറ്റ് എടുത്തത്. പക്ഷേ അവർക്കിഷ്ടപ്പെടാത്ത എന്തിനെയും പുച്ഛത്തോടെ മാത്രം നോക്കി കാണുന്ന മോശമായ രീതിയിൽ പെരുമാറുന്ന ഒരു കൂട്ടമായി പോയി അത് എന്ന് വളരെ വിഷമത്തോടെ ഞാൻ തിരിച്ചറിഞ്ഞു.

വളരെ സന്തോഷം തോന്നിയ കാര്യം എന്തെന്നാൽ ലിജോ ജോസ് പെല്ലിശേരിയുടെ ഭരദ്വാജ് രംഗൻ ആയിട്ടുള്ള ഇൻ്റർവ്യൂവിൽ ആദ്യ ദിനം തീയേറ്ററിൽ ഉണ്ടായ മോശം കാര്യങ്ങളെ പറ്റി അവർ ചർച്ച ചെയ്യുന്നത് ആണ്. എങ്ങനെയോ എവിടെയോ അദ്ദേഹം ഈ ഒരു റിവ്യൂ കണ്ട് കാണും എന്ന് വിശ്വസിക്കുന്നു. ഇനി ഫാൻസ് ഷോകൾ ഇതുപോലെ ദുരന്തമകാതെ ഇരിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

You May Also Like

തലസ്ഥാന നഗരിയിൽ ആവേശത്തിൻ്റെ അലയൊലികൾ തീർത്ത് ദിലീപും തമന്നയും; ഇരുവരെയും കാണുവാൻ ലുലു മാളിൽ തടിച്ചുകൂടിയത് ആയിരങ്ങൾ..!

തലസ്ഥാന നഗരിയിൽ ആവേശത്തിൻ്റെ അലയൊലികൾ തീർത്ത് ദിലീപും തമന്നയും; ഇരുവരെയും കാണുവാൻ ലുലു മാളിൽ തടിച്ചുകൂടിയത്…

ഭാര്യ എലിസബത്ത് ഇപ്പോൾ കൂടെയില്ല, എല്ലാം വിധിയെന്ന് പറഞ്ഞുകൊണ്ട് നടൻ ബാലയുടെ വിശദീകരണം ഇങ്ങനെ

ഭാര്യ എലിസബത്ത് ഇപ്പോൾ തനിക്കൊപ്പമില്ലെന്ന് നടൻ ബാല വ്യക്തമാക്കി. എലിസബത്തിനെ ആരുമായും താരതമ്യം ചെയ്യരുതെന്നും ശുദ്ധമായ…

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

സിനിമയിൽ അബദ്ധങ്ങൾ സംഭവിക്കുക പതിവാണ്. ഇതൊക്കെ ഭൂതക്കണ്ണാടി വച്ച് പരതുന്ന ചിലരുണ്ട്. സത്യം പറഞ്ഞാൽ സമ്മതിക്കണം…

ഒരു സിനിമയിൽ വേണ്ടപോലെ സ്ത്രീ പ്രാതിനിധ്യം ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയും?

ഒരു സിനിമയിൽ വേണ്ടപോലെ സ്ത്രീ പ്രാതിനിധ്യം ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയും ? ചിട്ടപ്പെടുത്തിയത്: അറിവ്…