മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ്
“വെറുതെ ഒരു സിനിമ ചെയ്താൽ പോരാ,അത് ലോക സിനിമ എന്നും ഓർത്തു വെക്കണമെന്നും മോഹൻലാൽ എന്ന നടനെ നൂറു ശതമാനവും ഉപയോഗപ്പെടുത്തണമെന്നും ഞങ്ങൾക്കാഗ്രഹമുണ്ടായിരുന്നു . കാലത്തിന്റെ കാവ്യനീതിയിൽ ഇതായിരിക്കാം ഏറ്റവും നല്ല സമയം”
ഇന്ന് ജനുവരി 18 നു “മലൈ കോട്ട വാലിബന്റെ ” ഷൂട്ട് രാജസ്ഥാനിൽ ആരംഭിക്കുന്നതിനു മുന്നോടിയായി നിർമാതാവ് ഷിബു ബേബി ജോൺ തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകളാണ്. ഒരു മോഹൻലാൽ സിനിമയുടെ പ്രൊഡ്യൂസറിൽ നിന്നും എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകളാണ് അദ്ദേഹം പറഞ്ഞത്. അത്തരത്തിൽ ഒരു അവസ്ഥയിലൂടെ ആണ് കഴിഞ്ഞ കുറെ നാളുകളായി ഏതൊരു മോഹൻലാൽ ആരാധകനും കടന്നു പോയിട്ടുള്ളത്.
ബോക്സ്റ്റോഫീസിൽ ആയാലും പെർഫോമൻസിൽ ആയാലും എടുത്ത് പറയത്തക്ക ഒന്നുമില്ലാത്ത അവസ്ഥ!! അതിൽ നിന്നൊക്കെ വലിയ ഒരു റിലീഫ് ആണ് ലിജോ യോടൊപ്പം “മലൈ കോട്ട വാലിബൻ ” അനൗൺസ് ചെയ്തപ്പോ മുതൽ കിട്ടിയിട്ടുള്ളത്.വളരെ റിഫ്രഷിങ് ആയ ഒരു ക്രൂവിനൊപ്പം ലാലേട്ടൻ പ്രവർത്തിക്കുന്നു എന്നത് പോലെ എക്സൈറ്റിങ് ആണ് ലിജോ പോലെ ഒരു സംവിധായകൻ അദ്ദേഹത്തിലെ നടനെ എത്ര മാത്രം ഉപയോഗിക്കുന്നു എന്നത് കാണാൻ. ഈ അടുത്ത കാലത്തുണ്ടായ ഒറ്റ പെർഫോമൻസിലും മോഹൻലാൽ ആരാധകർക്ക് തൃപ്തനാവൻ കഴിഞ്ഞിട്ടില്ല. വളരെ കുറച്ചു സിനിമകൾ മാത്രമാണ് അദ്ദേഹത്തിലെ നടന്റെ മിന്നലാട്ടം കാണാൻ കഴിഞ്ഞിട്ടുള്ളത്. തീർച്ചയായും, റിസൾട്ട് എന്ത് തന്നെ ആയികൊള്ളട്ടെ പെർഫോമൻസ് വച്ച് ഏറ്റവും ഉയർന്ന നിലവാരം തന്നെ ആകും എന്ന് കരുതുന്നു.
**