കൗരവർക്ക് കാണിക്കയായി 101 കുപ്പി ഓൾഡ് മങ്ക് വ്യത്യസ്തമായി കൊല്ലത്തെ പെരുവിരുതി മലനട ക്ഷേത്രാചാരം

അറിവ് തേടുന്ന പാവം പ്രവാസി

ഓരോ ക്ഷേത്രങ്ങൾക്കും അതിന്റേതായ വിശ്വാസത്തിനനുസരിച്ചുള്ള ആചാരങ്ങളും, അനുഷ്ഠാനങ്ങളുമുണ്ട്. ചിലയിടങ്ങളിൽ ആ പ്രദേശത്തിന്റെ സംസ്കാരത്തിലൂന്നിയ ആചാരങ്ങളാണ് അനുഷ്ഠിക്കുക. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് കൊ​ല്ലം​ ​ജി​ല്ല​യി​ൽ​ ​കു​ന്ന​ത്തൂ​ർ​ ​താ​ലൂ​ക്കി​ലെ പെരുവിരുതി മലനട ക്ഷേത്രം. പോ​രു​വ​ഴി​ ​ഗ്രാ​മ​ത്തി​ലാ​ണ് ​ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഈ​ ​ഒ​രേ​യൊ​രു​ ​ദു​ര്യോ​ധ​ന​ ക്ഷേ​ത്രത്തിലെ ആചാരങ്ങളെക്കുറിച്ചാണ്.

ഭാ​ര​ത​ത്തി​ന്റെ​ ​ഇ​തി​ഹാ​സ​മാ​യ​ ​മ​ഹാ​ഭാ​ര​ത​ത്തി​ലെ​ ​പ്ര​തി​നാ​യ​ക​ൻ​ ​ദു​ര്യോ​ധ​ന​ന്റെ​ ​സ​ങ്ക​ൽ​പ്പ​ ​മൂ​ർ​ത്തിക്ക് നടവരവായി കിട്ടിയത് പൊന്നോ , പെെസയോ അല്ല. ഓൾ‌ഡ് മങ്കിന്റെ 101 കുപ്പിയാണ് ക്ഷേത്രത്തിന് ലഭിച്ചത്. ഇവിടെ കൗരവരിൽ ദുര്യോധനൻ മുതൽ സഹോദര ൻമാർ ഉൾപ്പെടെ 101 പേർക്കും മലനട ഗ്രാമത്തിൽ ക്ഷേത്രങ്ങളുണ്ട്. അതിൽ കൗരവ സഹോദരി ദുശ്ശളയും ഉൾപ്പെടുന്നു.വി​ഗ്ര​ഹ​മോ​ ​,ചു​റ്റ​മ്പ​ല​മോ​ ​ഇ​ല്ലാ​ത്ത​ ​ക്ഷേ​ത്രമാണിത്. ഭ​ക്ത​ർ​ക്ക് ​ദു​ര്യോ​ധ​ന​ൻ​ ​ഇ​വി​ടെ​ ​മ​ല​യ​പ്പൂ​പ്പ​നാ​ണ്.​ ത​ങ്ങ​ളു​ടെ​ ​കൃ​ഷി​യെ​യും​, ​ ജീ​വി​ത​ത്തെ​യും​, ​കു​ഞ്ഞു​ങ്ങ​ളെ​യും​ ​സ​ർ​വൈ​ശ്വ​ര്യ​ങ്ങ​ളെ​യും​ ​സം​ര​ക്ഷി​ക്കു​ന്ന​ ​അ​വ​രു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​മ​ല​യ​പ്പൂ​പ്പ​ൻ.​

ക്ഷേത്രത്തിന്റെ ഐതിഹ്യം ഇങ്ങനെയാണ്. പാണ്ഡവരുടെ വനവാസ കാലത്ത് അവരെ അന്വേഷിച്ച് ദുര്യോദനൻ ഇവിടെയത്തി. ദാഹിച്ച് അവശനായ ദുര്യോദനൻ അവിടെയുള്ള വീട്ടിൽ കയറിയപ്പോൾ വീട്ടുകാരി നൽകിയത് മദ്യമാണ് നൽകിയത്.​ദാ​ഹം​ ​ശ​മി​പ്പിച്ചതിനെ തുടർന്ന് മു​റു​ക്കാ​നാ​യി​ ​വെ​റ്റി​ല​യും​, ​മാ​റി​യു​ടു​ക്കാ​ൻ​ ​ചു​വ​ന്ന​പ​ട്ടും​ ​ക​ഴി​ക്കാ​ൻ​ ​മാം​സ​വും​ ​ന​ൽ​കി.​ ​ഇതിൽ സം​പ്രീ​ത​നാ​യ​ ​സു​യോ​ധ​ന​ൻ​ 101​ ​ഏ​ക്ക​ർ​ ​ന​ൽ​കി​ ​അ​വ​രെ​ ​അ​നു​ഗ്ര​ഹി​ച്ചു​വെ​ന്നുമാണ്​ ​ഐ​തി​ഹ്യം. ഇതിന്റെ സ്മരണയ്ക്കാണ് ക്ഷേത്രത്തിൽ ഓൾഡ് മങ്ക് നൽകുന്നത്. ഇതിന്റെ ആചാരം ഇന്നും അതേ പോലെ തുടർന്നു പോകുന്നു.

You May Also Like

സ്വവർഗം : നിനക്ക് ഞാൻ ആണാണോ അതോ പെണ്ണാണോ എന്ന് ചോദിച്ചു കളിയാക്കിയിരുന്നു ഞാൻ അവളെ

Achu Helen ഇന്നലെ രാത്രി അവൾ വീണ്ടും വിളിച്ചു. ഒരു കാമുകിയായാൽ അല്പം ഉത്തരവാദിത്തമൊക്കെ വേണമെന്നു…

എത്ര കത്തയച്ചാലും പ്രതികരിക്കാത്ത മഹാൻമാരിൽ നിന്ന് വ്യത്യസ്തമായി ഒരു മറുപടി കുറിപ്പെഴുതാനുളള സന്മനസ്സ്

എലിസബത്ത് രാജ്ഞിയും ഒരു കത്തിടപാടും Tp Abdurahiman വ്യാഴാഴ്ച അന്തരിച്ച ബഹുമാന്യയായ എലിസബത്ത് രാജ്ഞി ലോകത്തിലെ…

ഫ്ലോറിഡ നിവാസികൾ രാത്രിയിൽ ഒരു വിചിത്രമായ ശബ്ദം കാരണം ഉണർന്നിരിക്കുന്നു, കാരണം ഇതാണ്…

ഫ്ലോറിഡയിലെ താമ്പാ നിവാസികൾ രാത്രിയിൽ ഒരു വിചിത്രമായ ശബ്ദം കാരണം ഉണർന്നിരിക്കുന്നു. സമീപത്തെ സൈനിക താവളത്തിലെ…

ന്യൂജേഴ്‌സിയിലെ BAPS സ്വാമിനാരായണ അക്ഷരധാം മന്ദിർ ഒരു മഹാത്ഭുതം തന്നെയാണ്

ന്യൂജേഴ്‌സിയിലെ റോബിൻസ്‌വില്ലിൽ BAPS സ്വാമിനാരായണൻ സൻസ്ത നിർമ്മിച്ച ഒരു ഹിന്ദു മന്ദിർ ( ക്ഷേത്രം )…