സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് മാളവിക മോഹനൻ. ഇപ്പോൾ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടി മാളവിക മോഹനൻ എന്നാണ് ഏറ്റവും അവസാനം പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇളയദളപതി വിജയ് നായകനായി പുറത്തിറങ്ങിയ മാസ്റ്റർ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഇപ്പോൾ അധികം ഗ്ലാമർ വേഷങ്ങളിൽ ആണ് താരം സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.മലയാളം തമിഴ് കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് മാളവിക മോഹനൻ. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

സിനിമാട്ടോഗ്രാഫർ ആയ കെ യു മോഹനന്റെ മകളാണ് മാളവിക മോഹനൻ. താരം അഭിനയം ആരംഭിക്കുന്നത് ദുൽഖർ നായകനായ പട്ടം പോലെ എന്ന സിനിമയിലൂടെയാണ്. അഭിനയിച്ച ആദ്യ സിനിമ പ്രതീക്ഷിച്ചതുപോലെ വിജയം കാണാത്തതുകൊണ്ട് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.അന്നുണ്ടായ കൈപ്പേറിയ അനുഭവങ്ങളെക്കുറിച്ച് വാ തുറക്കുകയാണ് മാളവിക മോഹനൻ. താരം പറയുന്നത് ഇങ്ങനെ.

ഞാൻ അച്ഛനെ പോലെ കരുതുന്ന അളകപ്പൻ സാറിന്റെ ആദ്യ സംവിധാനത്തിലൊരുങ്ങുന്ന സിനിമ ആയതുകൊണ്ടും, മലയാളത്തിലെ യുവതാരം ദുൽഖർ സൽമാൻ നായകനായെത്തുന്ന സിനിമയായത് കൊണ്ടും ഒരുപാട് പ്രതീക്ഷകൾ ആയിരുന്നു.പക്ഷേ സിനിമ വേണ്ടതുപോലെ വിജയം കൊണ്ടില്ല എന്നുള്ളത് വാസ്തവമാണ്. അന്ന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നു. എന്റെ ശരീരത്തിന്റെ നിറത്തെ പോലും കളിയാക്കി ഒരുപാട് ക്രൂരമായ ട്രോളുകൾ ഞാൻ കാണേണ്ടി വന്നു.ട്രോളുന്നതിൽ മലയാളികളെ കവച്ചുവെക്കാൻ വേറെ ആർക്കും കഴിയില്ല. ഒരു സിനിമ വിജയിച്ചാൽ അഭിനന്ദിക്കാൻ ഒരുപാട് പേര് ഉണ്ടാകും. പക്ഷേ ആ സിനിമ പരാജയപ്പെട്ടാൽ പിന്നെ എങ്ങനെ തിരിച്ചു വരും എന്ന് ഉപദേശിക്കാൻ ആരുമുണ്ടാകില്ല.

മമ്മൂട്ടി സാറായിരുന്നു എന്നെ പട്ടം പോലെ എന്ന സിനിമയിലേക്ക് ക്ഷണിച്ചത്. അന്നെനിക്ക് ചെറുപ്പമായിരുന്നു. പരാജയങ്ങളെ എങ്ങനെ നേരിടാം എന്ന് എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ അന്ന് വലിയ മാനസിക സംഘർഷത്തിൽ ഏർപ്പെട്ടിരുന്നു. പക്ഷേ ഇപ്പോൾ വിജയ പരാജയങ്ങളെ നേരിടാൻ എനിക്ക് സാധിക്കും. അത് ഞാൻ പഠിച്ചു കഴിഞ്ഞു.എന്നാണ് താരം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായത്.

 

You May Also Like

ഐ എസ് ഐ എസ് തീവ്രവാദികള്‍ 5 വയസ്സുകാരനെ പരിശീലിപ്പിക്കുന്ന വീഡിയോ പുറത്ത് : വീഡിയോ

5 വയസ്സുപോലും തികയാത്ത കുട്ടിയെ കൈ തോക്കുമായി ശത്രുക്കള്‍ക്ക് എതിരെ പോരാടാന്‍ പഠിപ്പിക്കുന്ന വീഡിയോ പുറത്ത്.

എന്റെ ചില “ട്രൈലർ സൈക്കോ” സുഹൃത്തുക്കൾ

സിനിമയുടെ ട്രൈലർ കണ്ടതിന് ശേഷം അതിൽ രാത്രിയിലെ സീനുകളാണ് കൂടുതൽ ഉള്ളത് എങ്കിൽ ഈ സുഹൃത്ത് ആ സിനിമ കാണില്ല

ചന്ദനം പെയ്യുമ്പോള്‍ (ചെറുകഥ)

അവന്‍ ചെറുതായി ശ്രദ്ധിക്കാന്‍ തുടങ്ങി.. ദേവി തുടര്‍ന്നു.. ”പലരും സ്‌നേഹിക്കുന്നു.. അധിക പേരും ചതിക്കുന്നു.. ചതിച്ചവര്‍ക്ക് പ്രണയം എന്ന ദിവ്യ വികാരം അനുഭവിക്കാന്‍ കഴിഞ്ഞില്ല എന്ന് കരുതിയാല്‍ മതി.. ചതിക്കപ്പെടുന്നവരാണ് ശരിക്കും പ്രണയം അറിഞ്ഞവര്‍.. ഒരുപക്ഷെ പ്രണയത്തിന്റെ ഇരകള്‍.. ബലി മൃഗങ്ങള്‍.. ” ഒന്നു നെടുവീര്‍പ്പിട്ടു അവള്‍ തുടര്‍ന്നു..

ചെറു കഥ , ‘ഒറി ‘ എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി

കുടിലിനു മുന്‍പില്‍ എത്തിയ അയാള്‍ അവിടത്തെ രംഗം കണ്ട് നടുങ്ങി ഏതാനും ദിവസ്സങ്ങള്‍ കൊണ്ട് തന്‍റെ പ്രിയങ്കരിയായി മാറിയ നാടോടി യുവതിയുടെ കൈകളില്‍ കൈ വിലങ്ങുകള്‍ ഇട്ട് ജീപ്പില്‍ ഇരുത്തിയിരിക്കുന്നു .ഒപ്പം കുഞ്ഞ് അരികില്‍ ഇരുന്ന് എടുക്കുവാന്‍ വേണ്ടി വാവിട്ടു കരയുന്നു .യുവതിക്ക് അയാള്‍ നല്‍കിയ പുതിയ വസ്ത്രത്തില്‍ നിറയെ രക്തക്കറ.